ജന്മനാ കോടീശ്വരനായ മലയാള നടൻ, മോളിവുഡിലേക്ക് പോർഷയുമായി ചാക്കോച്ചൻ; പൊടിച്ചത് 2.54 കോടി
മോളിവുഡിലെ ചോക്ലേറ്റ് ഹീറോ എന്ന ഇമേജുമായി മലയാള സിനിമ കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. തൊണ്ണൂറുകളിലെ കോളേജ് കുമാരിമാരുടെ സ്വപ്‌നമായിരുന്ന ചാക്കോച്ചൻ ഇന്നും നിത്യസുന്ദരൻ തന്നെയാണെന്നാണ് സ്ത്രീകളുടെ പക്ഷം. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരം കുറേക്കാലത്തിന് ശേഷം സിനിമയിൽ നിന്ന് ഒരു വലിയ ഇടവേളയെടുത്ത് മാറി നിന്നത് ആരാധികമാർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. എന്നാ രണ്ടാം വരവിൽ ചക്കോച്ചൻ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ചേക്ലേറ്റ് ഹീറോ പരിവേഷമെല്ലാം മാറ്റിവെച്ച് തനിക്ക് കിട്ടുന്ന എല്ലാ റോളുകളും അടിപൊളിയാക്കിക്കൊണ്ടിരിക്കുകയാണ്.
ലുക്കിൽ മാത്രമല്ല വർക്കിലും കുഞ്ചാക്കോ ബോബൻ അടിമുടി മാറിയെന്നാണ് സിനിമക്കാരെല്ലാം പറയുന്നത്. അടുത്തിടെ ഇറങ്ങിയ ബോഗെയ്ൻവില്ലയിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിൽ താരം ഞെട്ടിച്ചിരുന്നു. അമൽ നീരദിന്റെ സ്റ്റൈലിഷ് ഫ്രെയ്മിൽ ചാക്കോച്ചനെ മലയാളികൾ ആഘോഷമാക്കുകയും ചെയ്‌തിരുന്നു. ഇതുമാത്രമല്ല വർണ്യത്തിൽ ആശങ്ക, അള്ള് രാമേന്ദ്രൻ, അഞ്ചാം പാതിര, ചാവേർ തുടങ്ങിയ ചിത്രങ്ങളിലും കിടിലൻ പ്രകടമായിരുന്നു കുഞ്ചാക്കോ കാഴ്ച്ചവെച്ചത്.

സിനിമ പോലെ തത്തെ വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് കുഞ്ചാക്കോ ബോബൻ. ഇതിനോടകം തന്നെ വലിയ ആഡംബര കാറുകൾ സ്വന്തമാക്കിയിട്ടുള്ള നടൻ ഇപ്പോഴിതാ തന്റെ ഗരാജിലേക്ക് പുത്തനൊരു അതിഥിയേയും കൂടിയെത്തിച്ചിരിക്കുകയാണ്. അതും ജർമൻ സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ കയീൻ ലക്ഷ്വറി എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തി പുതിയ വണ്ടിയുടെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റായിരിക്കണം താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കാൻ സാധ്യത. ഇന്ത്യയിൽ വാഹനം കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴി വിപണിയിലെത്തുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

340 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് കുഞ്ചാക്കോ ബോബന്റെ പോർഷ കയീൻ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഡിസൈനിന്റെ കാര്യത്തിലായാലും ഇടിവെട്ടാണ് കക്ഷി. കയീൻ എസ്‌യുവിയുടെ സ്പോർട്ടിനെസ് കൂട്ടുന്ന കളർ ഓപ്ഷനാണ് കുഞ്ചാക്കോ ബോബൻ തെരഞ്ഞെടുത്തിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, വലിയ അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ചുകൾ, എന്നിവയെല്ലാം പോർഷയുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകാനായി കൊടുത്തിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടലമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയെല്ലാം എസ്‌യുവിയിൽ കൊടുത്തിട്ടുള്ളതിനാൽ യാത്രകളെല്ലാം ആഡംബരമായിരിക്കും.
പുതിയ കയീൻ കൂടാതെ മിനി കൂപ്പർ, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ വമ്പൻ കാറുകളും കുഞ്ചാക്കോ ബോബന്റെ ഗരാജിലുണ്ട്. കാമ്പുള്ള, പക്വമായ സീരിയസ് വേഷങ്ങളിലേക്ക് കുഞ്ചാക്കോ ബോബൻ ചുവടുമാറ്റിയതു പോലെയാണ് പുതിയ പോർഷയുടെ ആഡംബരത്തിലേക്കുള്ള യാത്രകളുടെ മാറ്റവും. അനിയത്തിപ്രാവ് മുതൽ ബോഗെയ്ൻവില്ല വരെ എത്തിനിൽക്കുമ്പോൾ കാറുകളോടുള്ള പ്രണയവും ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് പുത്തൻ കാർ വാങ്ങിയ കാര്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








