ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകൻ, 50 ലക്ഷത്തിന്റെ ആഡംബര കാറുമായി വീട്ടിലേക്ക്

ഹിന്ദി സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളേയും അറിയാവുന്നവരാണ് മലയാളികൾ. ഭാഷാഭേദമന്യേ സിനിമയെ സ്നേഹിക്കുന്ന നമുക്ക് മിക്ക നടൻമാരുടേയും നടിമാരുടേയും പേര് അത്രയ്ക്ക് സുപരിചിതമാണ്. അതുപോലെ തന്നെ മിനിസ്ക്രീനിലെ താരങ്ങളേയും അറിയാത്തവർ വളരെ വിരളമാണെന്ന് തന്നെ പറയാം. പേര് അറിഞ്ഞില്ലെങ്കിലും മുഖംകണ്ടാൽ മിക്ക സെലിബ്രിറ്റികളെയും തിരിച്ചറിയാൻ മിടുക്കരാണ് നമ്മൾ.

അത്തരത്തിൽ ഒരാളാണ് ടെലിവിഷൻ ഷോകളിലൂടെയും അവാർഡ് നൈറ്റുകളിലൂടെയും എല്ലാം മിന്നിത്തിളങ്ങി നിൽക്കുന്ന മനീഷ് പോൾ. ഹിന്ദിയിലെ ഏറ്റവും വിലപിടിപ്പുള്ള അവതാരകനാണ് കക്ഷി. ഏകദേശം 2.50 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരം ചില സിനിമകളിലും മുഖംകാണിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ആങ്കറിംഗ് തന്നെയാണ് സൂപ്പർഹിറ്റ്. സോഷ്യൽ മീഡിയയിൽ പോലും വലിയ ഫാൻഫോളായിങ്ങുള്ള മനീഷിന് ഇൻസ്റ്റഗ്രാമിൽ 3.3 മില്യൺ ഫോളോവേഴ്‌സാണുള്ളത്.

Actor Maniesh Paul Bought New MINI Countryman

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് ടിവി അവതാരകന്റെ സ്വപ്‌നങ്ങളിൽ ഒന്ന് പൂവണിഞ്ഞിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല കാറുകളിലെ മഹാറാണിയായ മിനി കൺട്രിമാൻ ഗരാജിലെത്തിച്ചതാണ് സംഭവം. ലക്ഷ്വറി എസ്‌യുവിയെന്നോ ഹാച്ച്ബാക്ക് എന്നോ വിശേഷിപ്പിക്കാനാവുന്ന മോഡൽ ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ്. 48.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കാറിന് മുംബൈയിൽ ഏകദേശം 50 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.

ടോപ്പ്-സ്പെക്ക് കൂപ്പർ S ജോൺ കൂപ്പർ വർക്ക്‌സ് (JCW) ഇൻസ്‌പൈർഡ് ട്രിമ്മിൽ മാത്രമാണ് മിനി കൺട്രിമാൻ ഇന്ത്യയിൽ എത്തുന്നത്. പുത്തൻ ആഡംബര കാർ വാങ്ങിയ വിവരം മനീഷ് പോൾ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. "ആൻഡ് അവർ ന്യൂ ബേബി ഇത് ഹോം!" എന്ന അടിക്കുറിപ്പോടെയാണ് പുത്തൻ അതിഥിയുമായി നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഭാര്യ സൻയുക്തയെയും കാണാം.

Actor Maniesh Paul Bought New MINI Countryman

മിനി കൺട്രിമാന്റെ ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ കളർ ഓപ്ഷനിലുള്ള മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനൊപ്പം ബ്ലാക്ക് റൂഫും മിറർ ക്യാപ്പുകളിലും മറ്റും വെള്ള വരകളും കാറിന്റെ അഴകേകാനായി എത്തിയിട്ടുണ്ട്. കാഴ്ച്ചയിൽ മിനി കൂപ്പറിന്റെ 5-ഡോർ പതിപ്പാണിതെന്ന് തോന്നിയേക്കാമെങ്കിലും ആഡംബരമേകാനായി എക്സ്റ്റീരിയറിൽ നിരവധി മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

പുറത്തെ കാഴ്ച്ചപോലെ അകത്തളത്തിലും അത്യാഡംബരമായാണ് മിനി കൺട്രിമാൻ പണിതെടുത്തിരിക്കുന്നത്. നാപ്പ ലെതർ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് അഡ്ജസ്റ്റബിലിറ്റിയുള്ള സ്‌പോർട്‌സ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 5 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ എല്ലാ മോഡൺ ഫീച്ചറുകളും ടോപ്പ്-സ്പെക്ക് കൺട്രിമാന് ലഭിക്കുന്നുണ്ട്.

Actor Maniesh Paul Bought New MINI Countryman

ബിഎംഡബ്ല്യു X1 എസ്‌യുവി ഒരുക്കിയിരിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് മിനി കൺട്രിമാനും നിർമിച്ചിരിക്കുന്നത്. എങ്കിലും ഡിസൈൻ ഭാഷയിൽ കൂടുതൽ പ്രായോഗികത കൊണ്ടാനുള്ള ശ്രമം ജർമൻ ബ്രാൻഡിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഉപയോഗയോഗ്യമായ രണ്ടാം നിര സീറ്റുകളും വിശാലമായ ബൂട്ടും ഉള്ള കൂപ്പർ S ഹാച്ച്ബാക്കിനെക്കാൾ മികച്ചതാണ് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കൺട്രിമാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിന് 176 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ 7.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനാവും. സെലിബ്രിറ്റികൾക്കിടയിൽ ഏറെ ഫാൻസുള്ള മിനി കൺട്രിമാൻ ഇതിനോടകം അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ പോലുള്ള താരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ഐക്കണിക് ഡിസൈൻ, പെപ്പി പെർഫോമൻസ്, ആഡംബര ഇനറീരിയർ എന്നിവയ്ക്ക് പേരുകേട്ടതാണ് മിനി കൂപ്പർ ഫാമിലി ഇന്ത്യയിലാകമാനം വലിയ വിജയമായിട്ടുള്ള ആഡംബര കാറുകളിൽ ഒന്നാണ്. മോളിവുഡിലും ഏറെ ഫാൻസുള്ള ബ്രാൻഡാണ് മിനി. മനീഷ് പോൾ സ്വന്തമാക്കിയ പുത്തൻ മിനി കൺട്രിമാൻ കൂടാതെ അദ്ദേഹത്തിന്റെ ഗരാജിൽ മെർസിഡീസ് ബെൻസിന്റെ GLS 400 എസ്‌യുവിയുമുണ്ട്.

More from DriveSpark

Article Published On: Friday, April 26, 2024, 17:30 [IST]
English summary
Actor maniesh paul bought new mini countryman worth rs 50 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X