ടെസ്‌ലയുള്ള ഒരേയൊരു മലയാള നടൻ, 'MKJ' കാറിന് സ്വന്തം പേര് പതിച്ച നമ്പർ പ്ലേറ്റ് വാങ്ങി കുട്ടൻ തമ്പുരാൻ

മലയാള സിനിമയിലെ കുട്ടൻ തമ്പുരാൻ ആരെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി മലയാളികൾ പറയുന്ന പേരായാരിക്കും മനോജ് കെ ജയന്റേത്. താരത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറ്. സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ കിടപ്പുണ്ടാവും. കോമഡിയായാലും സീരീയസായാലും നായകനായാലും വില്ലനായാലും അഭിനയിച്ച് തകർക്കുന്നതാണ് താരത്തിന്റെ ശീലം. നടൻ എന്നതിന് പുറമെ ഉഗ്രൻ ഗായകൻ കൂടിയാണ് കക്ഷി. കേരളീയരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള അദ്ദേഹത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചും അറിയാന്‍ ഏവരും താത്പര്യം പ്രകടിപ്പിക്കാറുണ്ട്.

ലണ്ടനിൽ ഭാര്യ ആശയ്ക്കൊപ്പം സ്ഥിരതാമസമാക്കിയെങ്കിലും ഷൂട്ടിംഗിനായി നാട്ടിലേക്ക് പറന്നിറങ്ങാറുണ്ട് നടൻ. ഇപ്പോൾ നാട്ടിലും യുകെയിലും മാറിമാറി ജീവിക്കുന്നതിനിടയിലും മലയാള സിനിമയിൽ സജീവമായി പ്രവർത്തിക്കാൻ മനോജ് കെ ജയന് സാധിക്കുന്നുണ്ട്. ലണ്ടൻ ജീവിതത്തിന്റെ വിശേഷങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ആരാധകരുമായി ഇത്തരത്തിൽ നിരന്തരം ആശയവിനിമയം നടത്തുന്നത് കക്ഷിയുടെ പ്രധാന ഹോബിയാണ്.

Actor Manoj K Jayan s Tesla Model 3 EV Got Customised Number Plate In His Name

അടുത്തിടെ പുതിയ ടെസ്‌ല വാങ്ങിയ വിവരങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ മനോജ് കെ ജയൻ അറിയിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ലയുടെ മോഡൽ 3 ആണ് താരം ലണ്ടനിൽ സ്വന്തമാക്കിയത്. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി. പക്ഷേ നടന്നു എന്ന കുറിപ്പോടെയാണ് അന്ന് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇപ്പോൾ വാഹനത്തിന് നമ്പരും ലഭിച്ചിരിക്കുകയാണ്. സ്വന്തം പേര് പതിച്ച നമ്പർ പ്ലേറ്റിന്റെ വിശേഷവും ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

AM15 MKJ എന്നാണ് മനോജ് കെ ജയന്റെ പുതിയ ടെസ്‌ല കാറിന്റെ നമ്പർ. യുകെയിൽ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയിൽ അപേക്ഷിച്ചാൽ, ഒരാൾക്ക് സ്വന്തം പേരിലെ അക്ഷരങ്ങൾ പതിപ്പിച്ച നമ്പർ ലഭ്യമാവും. അത്തരത്തിലാണ് താരവും തന്റെ വാഹനത്തിനായി നമ്പർ തെരഞ്ഞെടുത്തിരിക്കാൻ സാധ്യത. മനോജ് കെ ജയൻ എന്നതിന്റെ ചുരുക്കരൂപമാണ് MKJ.

Actor Manoj K Jayan s Tesla Model 3 EV Got Customised Number Plate In His Name

കുട്ടൻ തമ്പുരാൻ ഒരുപാട് അങ്ങ് മാറീരിക്കുണു, എൻ്റെ മമ്മൂക്ക എങ്ങാനും ഇത് അറിഞ്ഞാലുണ്ടല്ലോ, രണ്ട് കയ്യും വിട്ട്, കണ്ണും അടച്ച് അങ്ങ് ഓടിച്ചു കാണിക്ക് മനോജേട്ടാ എന്നൊക്കെയുള്ള രസകരമായ കമന്റുമായി ആരാധകർ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് നായനായി എത്തി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത നുണക്കുഴിയിലാണ് മനോജ് കെ ജയൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

സിനിമ കഴിഞ്ഞാൽ ആഡംബര വാഹനങ്ങളോടും വാച്ചുകളോടും പ്രത്യേക താത്പര്യമുള്ള വ്യക്തിയാണ് മനോജ് കെ ജയൻ. താരത്തിന്റെ പുതിയ ടെസ്‌ല മോഡൽ 3 ഇവിയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളിലേക്ക് വോക്കിയാൽ സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോംഗ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോംഗ് റേഞ്ച് ഓള്‍വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ ഈ ഇലക്ട്രിക് കാർ വിപണനത്തിന് എത്തുന്നുണ്ട്.

Actor Manoj K Jayan s Tesla Model 3 EV Got Customised Number Plate In His Name

ഇതിൽ ഏതാണ് മനോജ് കെ ജയന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മോഡൽ 3 ഇവിയുടെ എൻട്രി-ലെവൽ RWD സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ് വകഭേദങ്ങൾ 423 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കാറിന് സാധിക്കും. അതേസമയം ഡ്യുവൽ-മോട്ടോർ ലോംഗ് റേഞ്ച് AWD പതിപ്പിന് 568 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ഈ വേരിയന്റ് കൈവരിക്കുകയും ചെയ്യും. മോഡൽ 3 ഇലക്‌ട്രിക്കിന്റെ റേഞ്ച്-ടോപ്പിംഗ് പെർഫോമൻസ് വേരിയന്റ് പരമാവധി 260 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇലക്ട്രിക് കാറിന്റെ ഈ വേരിയന്റിന് 3 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും ടെസ്‌ല പറയുന്നുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, എ-പില്ലർ മൗണ്ടഡ് ഒആർവിഎമ്മുകൾ, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകൾ, ബൂട്ട് ലിഡിന് ഒരു ലിപ് സ്‌പോയിലർ, ഓപ്‌ഷണൽ എയ്‌റോ കിറ്റ് എന്നിവയാണ് ടെസ്‌ല മോഡൽ 3 ഇവിയെ കിടിലമാക്കുന്നത്. വൈറ്റ് കളർ ഓപ്ഷനുള്ള മോഡലാണ് നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട നടനായ മനോജ് കെ ജയൻ സ്വന്തമാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, November 11, 2024, 17:17 [IST]
English summary
Actor manoj k jayans tesla model 3 ev got customised number plate in his name details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X