ട്രെൻഡായി നിവിൻ പോളിയുടെ 2.14 കോടിയുടെ പുത്തൻ കാർ, മൊഞ്ചേകാൻ ഫാൻസി നമ്പരും

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ ദക്ഷിണേന്ത്യ മുഴുവനും തരംഗമായ താരമാണ് നിവിൻ പോളി. കോളേജിൽ എന്ത് പരിപാടി നടന്നാലും വെള്ള മുണ്ടും കറുത്ത ഷർട്ടും ട്രെൻഡായതും നിവിന്റെ പ്രേമത്തിലെ ഗെറ്റപ്പാണ്. സിനിമയിലെത്തി 13 വർഷങ്ങൾ പിന്നിടുമ്പോൾ സൂപ്പർ നായകൻമാർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തി അരക്കെട്ടുറപ്പിക്കാനും ഈ ആലുവക്കാരനായിട്ടുണ്ട്.

മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ച നിവിൻ പോളി നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലൂടെയാണ് സൗത്ത് ഇന്ത്യയുടെ മുഖമായി മാറിയത്. എന്നാൽ മലയാളികൾക്ക് ഇതിനും അപ്പുറമാണ് നിവിൻ. തട്ടത്തിൻ മറയത്ത്, 1983, ബാംഗ്ലൂർ ഡെയ്‌സ്, ഓം ശാന്തി ഓശാന, ആക്ഷൻ ഹീറോ ബിജു പോലുള്ള ചിത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളാണ്. സിനിമ പോലെ തന്നെ വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് ഇദ്ദേഹം.

BMW 740i M Sport Luxury Sedan

ടൊയോട്ട വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി ലക്ഷ്വറി വാഹനങ്ങൾ തന്റെ ഗരാജിലുള്ള മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ ഇപ്പോഴിതാ ഒരു അത്യാഡംബര സെഡാനെ കൂടി സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. ബിഎംഡബ്ല്യുവിന്റെ സെഡാൻ 740i എന്ന ലക്ഷ്വറി കാറാണ് ഇനിയുള്ള തന്റെ യാത്രകൾക്കായി നടൻ കൂടെക്കൂട്ടിയിരിക്കുന്നത്. ഫഹദ് ഫാസിലിനും നസ്രിയും അടുത്തിടെ ഇതേ വാഹനം വാങ്ങിയതും വലിയ ചർച്ചയായിരുന്നു.

ഫഹദ്-നസ്രിയ താരദമ്പതിമാരെ കൂടാതെ ഈ വർഷത്തിന്റെ തുടക്കത്തിൽ നടൻ ആസിഫ് അലിയും 730Ld ഇൻഡിവിജ്വൽ M സ്പോട്ട് എഡിഷൻ സ്വന്തമാക്കിയിരുന്നു. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ പോളി തന്റെ സ്വപ്‌ന വാഹനങ്ങളിൽ ഒന്നിനെ കൂടെക്കൂട്ടിയിരിക്കുന്നത്. രാജകീയ യാത്ര നൽകുന്ന ജർമൻ ലക്ഷ്വറി ബ്രാൻഡിന്റെ 740i സെഡാന് ഇന്ത്യയിൽ 1.70 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

BMW 740i M Sport Luxury Sedan

എന്നാൽ ടാക്‌സും ഇൻഷുറൻസുമെല്ലാം കണക്കാക്കുമ്പോൾ ഏതാണ്ട് 2.14 കോടി രൂപയോളമാണ് നിവിൻ പോളിയുടെ പുതിയ ബിഎംഡബ്ല്യു 740i ലക്ഷ്വറി സെഡാന്റെ കേരളത്തിലെ ഓൺ-റോഡ് വില വരുന്നത്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ഈ ആഡംബര കാർ പ്രാദേശികമായി നിർമിക്കപ്പെടുന്നത്. വാഹനത്തിന്റെ ഏറ്റവും പുതിയ ആവർത്തനം ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

2023 മാർച്ച് മുതൽ ഡെലിവറി ആരംഭിച്ച ഈ ലക്ഷ്വറി കാറിന് സെലിബ്രിറ്റികൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിവിൻ പോളി തന്റെ പ്രിയ വാഹനത്തിനായി ഫാൻസി നമ്പരും സ്വന്തമാക്കിയിട്ടുണ്ട്. KL U 0011 എന്ന നമ്പരിലാണ് ബിഎംഡബ്ല്യു 7 സീരീസ് സെഡാനെ നായക നടൻ നിരത്തിലിറക്കിയിരിക്കുന്നത്. പുത്തൻ കാർ താരത്തിന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന ചിത്രങ്ങൾ ഫാൻപേജുകളും മറ്റ് ആരാധകരും ഏറ്റെടുത്ത് ട്രെൻഡിംഗാക്കിയിട്ടുണ്ട്.

BMW 740i M Sport Luxury Sedan

ബിഎംഡബ്ല്യു 740i ലക്ഷ്വറി സെഡാന്റെ സിൽവർ, ബ്ലാക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലുള്ള മോഡലാണ് നിവിൻ പോളിയുടെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ ആഡംബരത്തം തുളുമ്പുന്ന സ്റ്റൈലിംഗാണ് കാറിന്റെ പ്രത്യേകത. സെവന്‍ സീരീസ് മോഡലുകളില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന വലിയ കിഡ്‌നി ഗ്രില്ലാണ് പുറംകാഴ്ച്ചയിലെ ഹൈലൈറ്റ്. ഏഴാം തലമുറ ആവർത്തനത്തിലുള്ള ജർമൻ കാർ ബ്രാൻഡിന്റെ CLAR പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

പുതിയ കൂറ്റൻ കിഡ്‌നി ഗ്രില്ലും സ്‌പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ അലോയ് വീലുകളും റാപ്പ്റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളും ഉപയോഗിച്ച് പുതിയ മോഡൽ കൂടുതൽ ബോൾഡ് ലുക്കിൽ ഒരുക്കാൻ ബിഎംഡബ്ല്യുവിനായിട്ടുണ്ട്. ഫ്ലാറ്റ് ബോണറ്റും ഷാർപ്പ് ഷോൾഡർ ലൈനുകളും മസ്ക്കുലർ ലുക്ക് നൽകാനും സഹായിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകളാണ് കാറിനുള്ളതെങ്കിലും 21 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

BMW 740i M Sport Luxury Sedan

അകത്തളത്തിലേക്ക് കയറിയാൽ രാകജീയ യാത്ര സമ്മാനിക്കാൻ വേണ്ടുന്ന എല്ലാത്തരം ലക്ഷ്വറി ഫീച്ചറുകളും ബിഎംഡബ്ല്യു തങ്ങളുടെ 740i സെഡാനിന് സമ്മാനിച്ചിട്ടുണ്ട്. ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ ലൈവ് കോക്ക്പിറ്റ് പ്ലസാണ് മോഡലിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ സിസ്റ്റം ഏറ്റവും പുതിയ iDrive 8 ഉപയോക്തൃ ഇന്റർഫേസിലാണ് പ്രവർത്തിക്കുന്നത്.

ഡാഷ്‌ബോർഡിലെ വെന്റിലേഷനും ക്ലൈമറ്റ് കൺട്രോൾ ഫംഗ്‌ഷനുകൾക്കുമായി ടച്ച്-കപ്പാസിറ്റീവ് കൺട്രോളുള്ള ഒരു ഇന്ററാക്ഷൻ ബാറുമാണ് കാറിലുള്ളത്. പുതിയ 7 സീരീസിന് മികച്ച ആഡംബരങ്ങളോടൊപ്പം കൂടുതൽ സമ്പന്നമായ പിൻ സീറ്റ് യാത്രാ അനുഭവവും നൽകാനാവും. ഇതിനായി ആമസോൺ ഫയർ ടിവി ബിൽറ്റ്-ഇൻ ഉള്ള ഓപ്‌ഷണൽ 31.3 ഇഞ്ച് 8K തിയറ്റർ സ്‌ക്രീൻ എന്നിവയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.

BMW 740i M Sport Luxury Sedan

ലോഞ്ച് അനുഭവത്തിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലുകളും പിൻ ഡോറുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. ലെതർ അപ്‌ഹോൾസ്റ്ററി, കൂടുതൽ സുസ്ഥിരമായ മെറ്റീരിയലുകൾ, 18 സ്പീക്കർ 4D ഓഡിയോ സിസ്റ്റം, 42.5 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എക്‌സിക്യൂട്ടീവ് ലോഞ്ച് സീറ്റുകൾ, മസാജും സീറ്റ് വെന്റിലേഷനും, ഓട്ടോമാറ്റിക് ഡോറുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ക്ലൗഡ് അധിഷ്‌ഠിത നാവിഗേഷൻ എന്നിവയും യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി നൽകിയിട്ടുണ്ട്.

നിവിൻ പോളി സ്വന്തമാക്കിയിരുന്ന ബിഎംഡബ്ല്യു സെഡാന് 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 48V ഇലക്ട്രിക് മോട്ടറും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 375.4 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ കഴിയും. വെറും 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

More from DriveSpark

Article Published On: Saturday, August 5, 2023, 13:49 [IST]
English summary
Actor nivin pauly buys new bmw 740i m sport luxury sedan worth rs 2 14 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X