100 കോടി ക്ലബിൽ പേരില്ലെന്ന് ട്രോൾ, 300 കോടി വാരി പ്രതികാരം! സംവിധായകന് ആഡംബര കാർ സമ്മാനിച്ച് സൂപ്പർസ്റ്റാർ

നിലവിൽ സിനിമ മേഖലയിൽ കണ്ടുവരുന്നൊരു ട്രെൻഡാണ് സിനിമ ഹിറ്റായാൽ സംവിധായകന് കാർ സമ്മാനം നൽകുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം വാർത്തകളിലൂടെ അറിഞ്ഞിരുന്നുവല്ലോ. ബോളിവുഡിലും, കോളിവുഡിലും ആണ് ഏറ്റവും കൂടുതലുള്ളതെങ്കിലും നമ്മുടെ മോളിവുഡിലും ഈ ട്രെൻഡ് ഏറ്റുപിടിച്ചിട്ടുണ്ട് പലരും. എന്നാൽ ഇപ്പോൾ ഇത്തരത്തിലൊരു സ്നേഹ സമ്മാനം തൻ്റെ സംവിധായകന് നൽകിയിരിക്കുന്നത് ഒരു തെലുങ്കു സൂപ്പർസ്റ്റാറാണ്. മറ്റാരുമല്ല, നിരവധി ആരാധകരുള്ള ടോളിവുഡിൻ്റെ സ്വന്തം പവൻ കല്യാണാണ് (Pawan Kalyan) കോടികൾ വിലവരുന്ന ആഡംബര കാർ സംവിധായകന് കൊടുത്തിരിക്കുന്നത്.

പവൻ കല്യാണിൻ്റെ ഏറ്റവും പുതിയ ചിത്രം ഒജി തീയേറ്ററുകളിൽ വലിയ വിജയമാണ് നേടിയതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ സംവിധായകൻ സുജിത്തിന് ലാൻഡ് റോവർ ഡിഫൻഡർ സമ്മാനിച്ചിരിക്കുന്നത്. പ്രഭാസ് അഭിനയിച്ച സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ഒജി ഒടിടിയിലും വലിയ തരംഗമായിരുന്നു. ആക്ഷൻ എന്റർടെയിനറായി ഒരുക്കിയ ചിത്രം 300 കോടി രൂപയിലധികമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.

Actor Pawan Kalyan Gifted Land Rover Defender SUV To OG Director Sujeeth

സെപ്‍റ്റംബര്‍ 25നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 100 കോടി കളക്ഷൻ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ എന്ന പ്രത്യേകതയും കൂടിയുണ്ട് ഒജിക്ക്. നേരത്തെ സോഷ്യൽ മീഡിയയിൽ 100 കോടി ക്ലബിൽ ഇടമില്ലെന്ന പേരിൽ നിരവധി ട്രോളുകൾ പവൻ കല്യാണ് ഏറ്റുവാങ്ങിയിരുന്നു. എന്തായാലും ഗംഭീര പെർഫോമൻസിലൂടെ വിർശകരുടെ വായടപ്പിക്കാനും താരത്തിനായി. ഈയൊരു സന്തോഷത്തിലാവാം ഡിഫൻഡർ പോലൊരു വിലകൂടിയ ആഡംബര എസ്‌യുവി സുജിത്തിന് വാങ്ങിക്കൊടുത്തിട്ടുണ്ടാവുക.

കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഡിഫൻഡർ സുജിത്തിന് കൈമാറുന്ന ചിത്രങ്ങൾ ഒജിയുടെ സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സിനിമാ താരങ്ങൾക്കിടയിൽ ഏറെ ഫാൻസുള്ള വാഹനത്തിലാവും ഇനി സൂപ്പർ സംവിധായകൻ കറങ്ങുക. 1.25 കോടി മുതൽ 3.07 കോടി രൂപ വരെയാണ് ഈ ആഡംബര എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന കൊച്ചിയിലെ ഓൺ-റോഡ് വില.

Actor Pawan Kalyan Gifted Land Rover Defender SUV To OG Director Sujeeth

ത്രീ-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, 5-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110, 130 എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ ഡിഫൻഡർ ഇന്ത്യയിൽ വാങ്ങാനാവുക. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വേരിയൻ്റുകളിലും എസ്‌യുവി വാങ്ങാനാവും. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.

5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫൻഡർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്. ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായതിനാൽ യാത്രകൾ അത്യാഡംബരമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം ലാൻഡ് റോവർ ഡിഫൻഡർ ആഡംബര എസ്‌യുവിയിലുണ്ട്.

ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഓൺറോഡിലെ സുഖകരമായ യാത്രകൾക്ക് പുറമെ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിംഗ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, December 16, 2025, 17:11 [IST]
English summary
Actor pawan kalyan gifted land rover defender suv to og director sujeeth
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X