ആദ്യ ഭാര്യയെ ഒഴിവാക്കിയത് 100 കോടി കൊടുത്ത്, നയൻസിന്റെ പഴയ കാമുകന്റെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്

നൃത്തത്തിലൂടെ സിനിമ മേഖല കീഴടക്കിയ താരകുടുംബമാണ് പ്രഭുദേവയുടേത്. നടനും സംവിധായകനും കൊറിയോ​ഗ്രാഫറും നിർമാതാവുമായി കൈവെച്ച മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാളികൾക്കും ഏറെ പ്രിയങ്കരമാണ്. പ്രഭുദേവ എന്നുകേട്ടാൽ തന്നെ ആദ്യം ഓർമവരിക ഡാൻസായിരിക്കും. നൃത്തത്തിലൂടെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരം പക്ഷേ വിവാദങ്ങളിലൂടെയും നിറഞ്ഞുനിന്നിട്ടുണ്ട്. ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ എന്ന് ആരാധകർ ഓമനപ്പേരോടെ വിളിക്കുന്ന താരവും ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായുള്ള പ്രണയബന്ധം വരെ ഏറെ ചർച്ചയായിരുന്നു. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപെടുത്താൻ 100 കോടി രൂപ വരെ നടൻ ജീവനാംശം നൽകിയെങ്കിലും നയൻസുമായുള്ള ബന്ധവും അധികനാൾ പോയില്ല.

എങ്കിലും ഇപ്പോഴും വെള്ളിത്തിരയിൽ സജീവമായി നിൽക്കുന്ന താരം സിനിമാത്തിരക്കുകളിലാണ്. ഇതിനിടയിൽ തന്റെ ഇനിയുള്ള യാത്രകൾക്കായി പുതിയൊരു അതിഥിയെ കൂടെക്കൂട്ടിയിരിക്കുകയാണ് പ്രഭുദേവ. എംജിയുടെ ആഡംബര ഇലക്ട്രിക് വാഹനമായ M9 പ്രസിഡൻഷ്യൽ ലിമോസിനാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ പുതിയ വാഹനം വാങ്ങിയ വിവരം എംജി മോട്ടോർ തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

Actor Prabhu Deva Welcomes The MG M9 Presidential Limousine To His Garage

75.90 ലക്ഷം രൂപയോളമാണ് എംജി M9 ഇലക്ട്രിക് എംപിവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതിഗംഭീരമായ യാത്രാസുഖം, സ്പേസ്, നിശബ്ദമായ യാത്ര, അനായാസമായ പെർഫോമൻസ് എന്നിവയെല്ലാം കോർത്തിണക്കിയാണ് എംജി തങ്ങളുടെ അത്യാഡംബരമായ പ്രസിഡൻഷ്യൽ ലിമോസിൻ പണികഴിപ്പിച്ചിരിക്കുന്നത്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്ടിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമെന്ന പ്രത്യേകതയും M9 ഇവിക്കുണ്ട്.

കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് ആഡംബര ഇലക്ട്രിക് എംപിവി വാങ്ങാനാവുക. ഇതിൽ കോൺക്രീറ്റ് ഗ്രേ നിറമാണ് നടൻ പ്രഭുദേവ തെരഞ്ഞെടുത്തിരിക്കുന്നത്. ടിപ്പിക്കൽ ബോക്‌സി മൾട്ടി പർപ്പസ് വാഹനങ്ങൾക്കുള്ള അതേ ഡിസൈനിലാണ് M9 ഇവിയും പണിതിറക്കിയിരിക്കുന്നത്. എങ്കിലും വലിയ കോലാഹലങ്ങളില്ലാത്ത രൂപം ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ളതാണ്.

Actor Prabhu Deva Welcomes The MG M9 Presidential Limousine To His Garage

ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ എന്നിവയെല്ലാം കൂടിച്ചേർന്ന M9 ഇവിയുടെ രൂപം വല്ലാത്തൊരു ചന്തം തന്നെ നൽകുന്നുണ്ട്. ഇതോടൊപ്പം വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളും കൂടി ചേരുമ്പോൾ എംജി M9 ഇവിയുടെ എക്സ്റ്റീരിയർ അടിപൊളി ഫീലാണ് നൽകുന്നത്.

5.2 മീറ്ററിലധികം നീളവും 3.2 മീറ്റർ വീൽബേസുമുള്ള എംജിയുടെ പ്രസിഡൻഷ്യൽ എംപിവി അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. മൂന്ന് നിരകളും 7 സീറ്റർ ഓപ്ഷനുമായി എത്തുന്ന M9 ഇവിക്ക് മൊത്തത്തിൽ 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്. ആഡംബരം വിളിച്ചോതുന്ന ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ കൂടിയാവുമ്പോൾ M9 ശരിക്കും ലക്ഷ്വറി ഫീലാണ് നൽകുന്നത്.

Actor Prabhu Deva Welcomes The MG M9 Presidential Limousine To His Garage

ഇന്റീരിയറിലേക്ക് കയറിയാൽ മൂന്നുവരി 7-സീറ്ററായാണ് ഇലക്ട്രിക് എംപിവി നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഏതുതരം യാത്രകൾക്കും അനുയോജ്യമാണ്. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ എന്നീ ഫീച്ചറുകളെല്ലാം M9 ഇവിയിലുണ്ട്.

രണ്ടാംനിരയിൽ ഇരിക്കുന്നവർക്ക് പവർഡ് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 90kWh ബാറ്ററി പായ്ക്കാണ് M9 ഇവിയുടെ ഹൃദയം. 241 bhp കരുത്തിൽ പരമാവധി 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ഫുൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇതിനാവും. 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് വാഹനം പൂർണമായി ചാർജ് ചെയ്യാൻ കഴിയും.

സേഫ്റ്റിയുടെ കാര്യത്തിലും എംജിയുടെ ഇലക്‌ട്രിക് എംപിവി വേറെ ലെവലാണ് .7 എയർബാഗുകൾ, അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ചുള്ള ബോഡി നിർമാണം എന്നിവയാണ് M9 ഇവിയുടെ പ്രധാന സവിശേഷതകൾ. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുള്ളതിനാൽ ആശങ്കകളൊന്നും വേണ്ടേ വേണ്ട. ലെവൽ 2 ADAS, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും മോഡലിലുണ്ട്.

Article Published On: Saturday, June 20, 2026, 9:30 [IST]
English summary
Actor prabhu deva welcomes the mg m9 presidential limousine to his garage
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X