നല്ല സിനിമകളിലെ സ്ഥിരം സാന്നിധ്യം, പോളോ കൊടുത്ത് ഇഷ്‌ടവാഹനം സ്വന്തമാക്കിയ മലയാള നടനെ കണ്ടോ
ക്രിസ്റ്റോ ടോമി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഉള്ളൊഴുക്ക് എന്ന ഗംഭീര ചിത്രം കണ്ടവരാരും അത്രവേഗം മറക്കാനൊന്നും സാധ്യതയില്ല. പാർവതി തിരുവോത്ത്, ഉർവശി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്‌തിരുന്നു. ഈ രണ്ട് ശക്തരായ സ്ത്രീകളെ പോലെ തന്നെ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ പ്രശാന്ത് മുരളിയുടെ പ്രകടനവും കൈയടി നേടിയിരുന്നു. അധികം സീനുകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഉള്ളൊഴുക്കിൽ മാറ്റി നിർത്താൻ പറ്റാത്ത കഥാപാത്രമാണ് പ്രശാന്തിന്റേത്. അഭിനേതാവ്, കഥ, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി മേഖലകളിൽ കൈവെച്ച് വിജയിച്ച ഈ പാലാക്കാരൻ ഇപ്പോൾ മോളിവുഡിലെ സ്ഥിരം മുഖമായി മാറിയിട്ടുമുണ്ട്.
അടുത്തകാലത്ത് തീയേറ്ററുകളിൽ ഹിറ്റായ ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബിലും ശ്രദ്ധേയ വേഷം ചെയ്‌ത പ്രശാന്ത് ശരിക്കും ഷോർട്ട് ഫിലിമുകളിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ചുരുങ്ങി കാലം കൊണ്ട് ഏതാനും കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിലേക്ക് കയറിയ മുഖമാണ് പ്രശാന്ത് മുരളിയുടേതെന്ന് നിസംശയം പറയാം. അങ്ങനെ നല്ല സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഇദ്ദേഹം മാറുകയും ചെയ്‌തിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷത്തിലാണ് കക്ഷിയിപ്പോൾ. മറ്റൊന്നുമല്ല പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പ്രശാന്ത് മുരളി. മുമ്പ് ഉപയോഗിച്ചിരുന്ന ഫോക്‌സ്‌വാഗൺ പോളോ കൊടുത്തിട്ട് വാങ്ങിയതാവട്ടെ ഇതേ കമ്പനിയുടെ തന്നെ പ്രീമിയം സെഡാനാണ്. ചിലരൊക്കെ പറയാറുണ്ട് ഫോക്‌സ്‌വാഗൺ പോലുള്ള കാറുകൾ ഉപോഗിച്ചവരാരും പിന്നെ ഈ ബ്രാൻഡ് വിട്ട് പോവില്ലെന്ന്. അതിനുള്ള മറ്റൊരു ഉദാഹരണമാണ് ഈ മലയാള സിനിമയിലെ താരം.
പോളോയ്ക്ക് പകരം പ്രശാന്തിന്റെ യാത്രകൾക്ക് കൂട്ടായി എത്തുന്നത് ഫോക്‌സ്‌വാഗൺ വെർട്ടിസാണ്. പുത്തൻ വാഹനത്തിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. കൊച്ചിയിലെ ഫോക്‌സ്‌വാഗണിന്റെ മുൻനിര വിതരണക്കാരായ ഇവിഎമ്മിന്റെ പെരുമ്പാവൂരിലെ ഷോറൂമിൽ നിന്നാണ് താരം പുത്തൻ കാർ വാങ്ങിയിരിക്കുന്നത്. അവരുടെ പേജിലൂടെയാണ് പ്രശാന്ത് വാഹനം വാങ്ങിയ വിവരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഭാര്യക്കൊപ്പം എത്തിയാണ് പുതിയ അതിഥിയെ പ്രശാന്ത് മുരളി കൂടെക്കൂട്ടിയിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പ്രെജക്ടിന്റെ ഭാഗമായി ജന്മം കൊണ്ട മോഡല്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയിരുന്നു. 2022 ജൂണിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. പിന്നീട് വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്ന് ഷോറൂമുകൾ നിറക്കാനും കാറിനായി.
ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ വെര്‍ട്ടിസിന് ഇപ്പോൾ 11.56 ലക്ഷം രൂപ മുതൽ 19.39 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം കൊച്ചിയിൽ റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഫോക്‌സ്‌വാഗണിന്റെ പ്രീമിയം സെഡാന് ഏകദേശം 13.68 ലക്ഷം രൂപ മുതൽ 22.95 ലക്ഷം രൂപ വരെയാണ് ഓൺ-റോഡ് വില വരുന്നത്.

വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന കാറിന്റെ ഏത് മോഡലാണ് പ്രശാന്ത് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സെലിബ്രിറ്റികൾക്കിടയിലും ഏറെ ജനപ്രിയമായ വെർട്ടിസ് ഇതിന് മുമ്പ് അതിഥി രവി, അർജുൻ അശോകൻ പോലുള്ള മോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ ക്ലബിലേക്കാണ് പ്രശാന്തിന്റേയും എൻട്രി. വെർട്ടിസിന് സ്പോർട്ട് ലുക്ക് സമ്മാനിക്കുന്ന വൈൽഡ് ചെറി റെഡ് കളർ ഓപ്ഷനാണ് കൂടെക്കൂട്ടിയിരിക്കുന്നതും.
25.65 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ്, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ജർമൻ ബ്രാൻഡ് വെർട്ടിസിനെ പണികഴിപ്പിച്ചിട്ടുള്ളത്.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ 1.0 ലിറ്റര്‍ ടിഎസ്ഐ യൂണിറ്റ് 115 bhp പവറിൽ പരമാവധി 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്.
മറുവശത്ത് ഫോക്‌സ്‌വാഗൺ വെർട്ടിസിലെ ഹൈ പെര്‍ഫോമന്‍സ് 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ 250 Nm torque വരെ നിർമിക്കാനാവും. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും മോശക്കാരനല്ല വാഹനം. ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജാണ് സെഡാനിൽ ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








