ആഡംബര കാറുകളുടെ സുൽത്താൻ, 3.49 കോടി വിലയുള്ള സ്പോർട്‌സ് കാർ വാങ്ങി രാജുവേട്ടനും വൈഫും

എണ്ണംപറഞ്ഞ വണ്ടിഭ്രാന്തൻമാരുടെ ഉലകമാണ് മോളിവുഡ്. മമ്മൂട്ടിയും ദുൽഖർ സൽമാനും മോഹൻലാലും ആസിഫ് അലിയും ടൊവിനോ തോമസും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും അങ്ങനെ വാഹന കമ്പമുള്ളവരുടെ ലിസ്റ്റ് എണ്ണിയാൽ തീരില്ല. മമ്മൂക്കയും കുഞ്ഞിക്കയും കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഏറ്റവും അറിവുള്ള മനുഷ്യനാണ് പൃഥ്വി. സിനിമാ മേഖലയിൽ കുറച്ച് പേര് ഇങ്ങേരോട് അഭിപ്രായം ചോദിച്ച് വണ്ടി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ദുൽഖറും പൃഥ്വിരാജും കട്ടക്കമ്പനിയാവാനുള്ള മറ്റൊരു കാരണം കൂടിയാണ് വണ്ടിഭ്രാന്ത്. ഇരുവരും ആഡംബര സ്പോർട് കാറിൽ കോട്ടയത്തുകൂടി ചീറിപ്പാഞ്ഞ വാർത്തകളെല്ലാം വലിയ വിവാദം തീർത്തിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് അഹങ്കാരിയാണെന്ന തെറ്റിധാരണകളെല്ലാം നിഴലിച്ചതിനു പുറമെ ആളുകൾക്ക് ട്രോളാനും ഏറ്റവും ഇഷ്‍‌ടമുള്ള നടനായിരുന്നു പൃഥ്വിരാജ്. ലംബോർഗിനിയുടെ കഥയെല്ലാം പറഞ്ഞ് പലതവണ മലയാളികൾ ട്രോളിയിട്ടുള്ള പൃഥ്വിയാവട്ടെ ഒന്നിനും ചെവികൊടുക്കാതെ എല്ലാവരേയും ഫാൻസാക്കി മാറ്റി. അഭിനയത്തിലൂടെ മാത്രമല്ല, സംവിധാനം ചെയ്‌തും എല്ലാവരേയും കൈയടിപ്പിക്കാനും ഇങ്ങേർക്കായി.

Actor Prithviraj Sukumaran And Wife Supriya Buys New Porsche

ലംബോർഗിനി കൊടുത്ത് ലംബോ തന്നെ രണ്ടാമതും വാങ്ങിയ നടന്ഫെ ഗരാജിലേക്ക് ഇപ്പോഴിതാ വീണ്ടും ഒരു പുത്തനൊരു സൂപ്പർകാർ കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരീസിനും പുറമെ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് പോർഷയുടെ സ്പോർട്‌സ് കാറാണ്. 3.49 കോടി രൂപ വിലയുള്ള 911 GT3 ടൂറിംഗാണ് പൃഥ്വിരാജ് സുകുമാരന്റെ കൈകളിൽ എത്തിയിരിക്കുന്നത്.

മുമ്പ് വാഹനം ബുക്ക് ചെയ്‌ത വേളയിൽ നടൻ വണ്ടി സ്വന്തമാക്കിയെന്നുള്ള വാർത്തകളും മറ്റും പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് പൃഥ്വിരാജിന് പോർഷ 911 GT3 ടൂറിംഗിന്റെ ഡെലിവറി ലഭിക്കുന്നത്. ഇതിന്റെ വീഡിയോ പോർഷ ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടുമുണ്ട്. പുത്തൻ സ്പോർട്‌സ് കാർ അങ്ങ് ജർമനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്‌താണ് കേരളത്തിൽ എത്തിയിരിക്കുന്നത്.

Actor Prithviraj Sukumaran And Wife Supriya Buys New Porsche

അതും ഓട്ടോമാറ്റിക് ഒന്നുമല്ല, മാനുവൽ ട്രാൻസ്‌മിഷനോടെയാണ് പൃഥ്വി തന്റെ പോർഷ സ്പോർട്‌സ് കാറിനെ വാങ്ങിയിരിക്കുന്നത്. ഇതോടെ താരം നല്ല അസല് വണ്ടിയോട്ടക്കാരനാണെന്ന് മനസിലാക്കാം. നേരത്തെ 911 കാബ്രിയോലെ കൺവേട്ടബിൽ മാനുവൽ ഗിയർബോക്സ് പൃഥ്വിരാജിനുണ്ടായിരുന്നു. ഇതുകൊടുത്തതിന് ശേഷമാണ് ലംബോയിലേക്ക് താരം ചേക്കേറിയത്. അവിടുന്ന് വീണ്ടും മാനുവൽ സ്പോർട് കാറിലേക്ക് തിരികെയെത്തിയത് എന്തായാലും മികച്ചൊരു തീരുമാനമായിരിക്കും.

3.49 കോടി രൂപയാണ് അടിസ്ഥാനപരമായി വരുന്ന വിലയെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ ഈ വില ഇനിയും വർധിക്കും. എന്തൊക്കെ കസ്റ്റമൈസേഷനാണ് പൃഥ്വിരാജ് വാഹനത്തിൽ നടത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ബുക്ക് ചെയ്താൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ ഈ സ്പെഷ്യൽ പോർഷ 911 GT3 ടൂറിംഗ് സ്വന്തമാക്കാനാവൂ. ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ സൂപ്പർകാർ സ്വന്തമായുള്ളൂ.

Actor Prithviraj Sukumaran And Wife Supriya Buys New Porsche

അക്കൂട്ടത്തിലേക്കാണ് പൃഥ്വിരാജ് സുകുമാരന്റെ പേര് കൂടി എഴുതി ചേർക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പോർഷ 911 GT3 ടൂറിംഗ് പാക്കേജിന് തുടിപ്പേകുന്നത്. ഇത് 502 bhp കരുത്തിൽ 470 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് ജർമൻ ബ്രാൻഡ് പറയുന്നത്.

വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനാവുന്ന സൂപ്പർകാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററാണ്. ഏകദേശം 9 കിലോമീറ്റർ മൈലേജാണ് പോർഷയുടെ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. 911 GT3 ടൂറിംഗിന്റെ അഗേറ്റ് ഗ്രേ മെറ്റാലിക് നിറമാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

ഡിസൈനിലേക്ക് നോക്കിയാൽ ആദ്യനോട്ടത്തിൽ തന്നെ പോർഷയാണെന്ന് മനസിലാവുന്ന സ്റ്റൈലാണ് 911 GT3 ടൂറിംഗും പിടിച്ചിരിക്കുന്നത്. രണ്ട് എയർ ഔട്ട്‌ലെറ്റുകളുള്ള പുതിയ കാർബൺ ഫൈബർ ബോണറ്റ്, വലിയ റേഡിയേറ്റർ ഗ്രില്ലുള്ള പുതിയ ബമ്പർ, വികസിപ്പിക്കാവുന്ന ഫ്രണ്ട് സ്പ്ലിറ്റർ, വലിയ സ്വാൻ-നെക്ക് ആകൃതിയിലുള്ള റിയർ വിംഗ്, പുത്തൻ ഡിഫ്യൂസർ, അഡാപ്റ്റീവ് സ്‌പോയിലർ, ക്രോം വിൻഡോ ട്രിം എന്നിവയെല്ലാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

ഇന്റീരിയറിലേക്ക് കയറിയാൽ ഡ്രൈവ് മോഡ് സെലക്ടറോട് കൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് (PCM), ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റ് തുടങ്ങിയവയാണ് അകത്തളത്തെ ആഡംബരമാക്കുന്നത്. പോർഷ 911 GT3 ടൂറിംഗിന് പുറമെ ലംബോർഗിനി ഉറൂസ്, ബിഎഡബ്ല്യു 7 സീരീസ്, മെർസിഡീസ് G-വാഗണ്‍, മിനി കൂപ്പര്‍ തുടങ്ങി ആഡംബര കാറുകളുടെ വമ്പൻ കളക്ഷനാണ് പൃഥ്വിരാജിനുള്ളത്.

More from DriveSpark

Article Published On: Monday, June 24, 2024, 17:23 [IST]
English summary
Actor prithviraj sukumaran and wife supriya buys new porsche 911 gt3 touring worth rs 3 49 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X