സ്വത്തുക്കള്‍ വിറ്റ് പിടിച്ച പടം പൊട്ടിപാളീസായി, 4 കോടിയുടെ ആഡംബര കാറിൽ ഭാര്യയോടൊപ്പം രൺദീപ്

ബോളിവുഡിലെ ബയോപിക് സിനിമകളിലെ സ്ഥിരം നായകനായി അറിയപ്പെടുന്നയാളാണ് രൺദീപ് ഹൂഡ. രാജാരവി വർമയുടെ ജീവചരിത്രം സിനിമയായപ്പോഴും വെള്ളിത്തിരയിൽ നായകനായി എത്തിയത് രൺദീപായിരുന്നു. ഹിന്ദിയിൽ അഭിനയിക്കാൻ അറിയാവുന്ന നല്ല ഒന്നാന്തരം നടൻ കൂടിയായ ഇദ്ദേഹം പലപ്പോഴും സിനിമയ്ക്ക് വേണ്ടി രൂപമാറ്റം വരെ നടത്തി ഞെട്ടിക്കാറുണ്ട്. ബോളിവുഡ് ക്രിസ്റ്റ്യൻ ബെയ്ലോ എന്നു വരെ ആരാധകർ വിളിക്കുന്ന രൺദീപിനെ മലയാളികൾക്ക് അറിയാവുന്നത് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിലൂടെയാവും. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായി താരം വലിയ ശാരീരികമാറ്റത്തിന് വിധേയമായതെല്ലാം വലിയ ചർച്ചയായിരുന്നു.

സ്വതന്ത്ര വീർ സവർക്കറിലെ നായകൻ മാത്രമല്ല കേട്ടോ, പടത്തിന്റെ സംവിധായകനും നിർമാതാവും എല്ലാം രൺദീപ് ഹൂഡയായിരുന്നു. പടംപിടിക്കാൻ തന്റെ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. വെള്ളിത്തിരയില്‍ വ്യത്യസ്ത വേഷങ്ങള്‍ പകര്‍ന്നാടുന്ന താരത്തിന് സിനിമ കഴിഞ്ഞാൽ ഏറ്റവും പ്രിയം വാഹനങ്ങളോടാണ്.

randeep hooda spotted with range rover

അടുത്തിടെ ജൻമദിനത്തോട് അനുബന്ധിച്ച് 4 കോടിയുടെ ആഡംബര എസ്‌യുവി രൺദീപ് ഹൂഡ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അതേ കാറിൽ താരവും ഭാര്യയും കയറിപ്പോവുന്നൊരു വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ബോളിവുഡ് താരങ്ങൾക്കിടയിൽ പ്രിയങ്കരമായ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിൽ അതിസുന്ദരനായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വ്യത്യസ്‌ വേരിയന്റുകളിൽ എത്തുന്ന റേഞ്ച് റോവറിനായി 2.75 കോടി മുതല്‍ 4.80 കോടി രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന വില. 4.4 ലിറ്റര്‍ ട്വിന്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുന്ന മോഡലാണ് ഹൂഡ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. 523 bhp കരുത്തിൽ പരമാവധി 750 Nm torque വരെ സൃഷ്ടിക്കാന്‍ കഴിവുള്ള എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നതും.

randeep hooda spotted with range rover

ആഡംബര സവിശേഷതകൾക്കൊപ്പം സുഖകരവും വിശാലവുമായ ഇന്റീരിയറിനും പേരുകേട്ടതാണ് റേഞ്ച് റോവർ എസ്‌യുവികൾ. പുതിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം പോലെയുള്ള ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. കൗണ്ടർ ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് വീൽ വൈബ്രേഷനുകൾ, ടയർ ശബ്‌ദം, എഞ്ചിൻ ശബ്ദങ്ങൾ എന്നിവ ഫിൽട്ടർ ചെയ്യുന്ന ആക്ടിവ് നോയ്‌സ് ക്യാൻസലേഷനും രൺദീപ് ഹൂഡയുടെ വാഹനത്തിന്റെ പ്രത്യേകതകളാണ്.

randeep hooda spotted with range rover

ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷനും ഓള്‍ ടെറെയ്ന്‍ പ്രേഗ്രസ് കണ്‍ട്രോൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് പ്രത്യേകതകൾ. രൺദീപ് ഹൂഡയെ കൂടാതെ സഞ്ജയ് ദത്ത്, രൺബീർ കപൂർ, ആലിയ ഭട്ട്, നിമ്രത് കൗർ, ആദിത്യ റോയ് കപൂർ, സോനം കപൂർ, പൂജ ഹെഗ്‌ഡെ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, കാർത്തിക് ആര്യൻ തെലുങ്ക് നടൻ മഹേഷ് ബാബു എന്നിവരെല്ലാം ഈ വാഹനം സ്വന്തമാക്കിയിട്ടുള്ള സെലിബ്രിറ്റികളാണ്.

മലയാളത്തിന്റെ മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ മുൻനിര താരങ്ങളും ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവി വാങ്ങിയിട്ടുള്ളവരാണ്. ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറിയതോടെ ബ്രിട്ടീഷ് വാഹന നിർമാതാക്കൾ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എന്നീ മോഡലുകളുടെ പ്രാദേശിക അസംബ്ലി പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിരുന്നു. നിലവിലെ തലമുറ റേഞ്ച് റോവറുകൾ ഇവിടെ അസംബിൾ ചെയ്യുന്നതിനാൽ വില കുറയാനും കാരണമായിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, March 6, 2025, 18:41 [IST]
English summary
Actor randeep hooda spotted in range rover luxury suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X