80 ലക്ഷത്തിന്റെ റേഞ്ച് റോവർ സ്വന്തമാക്കി മിനി സ്ക്രീനിലെ സുന്ദരൻ, കക്ഷി ബിഗ് ബോസിലും വന്നിട്ടുണ്ട്

പല ഭാഷകളിലായി അരങ്ങേറുന്ന ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് (Big Boss). മലയാളത്തിനേക്കാളും കൂടുതൽ സീസണുകളുമായി തമിഴിലും ഹിന്ദിയിലുമെല്ലാം വലിയ ആരവമാണ് ഈ ടിവി ഷോയ്ക്കുള്ളത്. ഇതിലെ ഒട്ടുമിക്ക താരങ്ങൾക്കും വലിയ ആരാധകവൃന്ദവും ആർമി എന്നുവിളിക്കുന്ന സോഷ്യൽ മീഡിയ ഫാൻസ് അസോസിയേഷനും എല്ലാം ഉണ്ടാവുമെന്ന് അറിയാല്ലോ. ഇത്തരത്തിൽ മിനി സ്ക്രീനിലൂടെ പ്രശസ്‌തനായ ആളാണ് സമർത് ജൂറൽ. ബിഗ് ബോസ് 17-ാം സീസണിലെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സമർത് സോഷ്യൽ മീഡിയയിലും വലിയ സ്റ്റാറാണ് കേട്ടോ.

ഏകദേശം 1.87 മില്യൺ ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത്. മോഡലിംഗിലും പ്രത്യേക താത്പര്യമുള്ള കക്ഷി ഇപ്പോഴിതാ യാത്രകൾക്കായി പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് കേട്ടോ. സെലിബ്രിറ്റികൾക്കിടയിൽ ഏറെ ഫാൻസുള്ള ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഇവോക്ക് എസ്‌യുവിയാണ് സമർത് ജൂറലിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്.

Actor Samarth Jurel Buys New Range Rover Evoque Luxury SUV

"പതാ ഹി നഹി ചലാ..." എന്ന അടിക്കുറിപ്പോടെയാണ് താരം പുത്തൻ വാഹനം വാങ്ങിയ വിവരം ഫോളോവേഴ്‌സിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഫാൻസ് ഇതിനോടകം ഏറ്റെടുത്തും കഴിഞ്ഞു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന റേഞ്ച് റോവർ ഇവോക്കിന്റെ ഏത് വേരിയന്റാണ് സമർത് ജൂറൽ വാങ്ങിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല.

പെട്രോളാണെങ്കിൽ മുംബൈയിൽ ഏകദേശം 80.79 ലക്ഷം രൂപയും ഡീസലാണെങ്കിൽ 82.18 ലക്ഷം രൂപയും ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരും. റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്. ഡിസൈനിലേക്ക് നോക്കിയാൽ വലിയ റേഞ്ച് റോവറുകൾക്ക് സമാനമായ ഗ്രില്ലാണ് വാഹനത്തെ വേറിട്ടു നിർത്തുന്നത്. ഇക്കൂടെ സ്റ്റൈലിഷ് എൽഇഡി ഡിഎർഎല്ലോട് കൂടിയ സൂപ്പർ-സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളും ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്.

Actor Samarth Jurel Buys New Range Rover Evoque Luxury SUV

കൂടാതെ പുതിയ റെഡ് ബ്രേക്ക് കാലിപ്പറുകൾ, അലോയ് വീലുകൾക്ക് പുതിയ ട്വിൻ 10-സ്പോക്ക് ഡിസൈൻ എന്നിവയും റേഞ്ച് റോവർ ഇവോക്കിനെ കിടിലമാക്കുന്ന സംഗതികളാണ്. ഇന്റീരിയറിലേക്ക് കയറിയാൽ ആഡംബര വാഹനങ്ങൾക്ക് ഉതകും വിധമുള്ള എല്ലാത്തരം സവിശേഷതകളും റേഞ്ച് റോവർ ഇവോക്കിൽ ലാൻഡ് റോവൽ ഒരുക്കിയിട്ടുണ്ടെന്ന് പറയുന്നതാവും ശരി.

വൃത്തിയുള്ള സെൻ്റർ കൺസോൾ രൂപകൽപ്പനയും കൂടുതൽ ടച്ച് ഫീഡ്‌ബാക്കിനായി പുതിയ ഗിയർ ഷിഫ്റ്റർ, ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ്, പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയെല്ലാമാണ് സമർത് ജൂറലിന്റെ ആഡംബര എസ്‌യുവിയിൽ ലഭ്യമായ ഫീച്ചറുകൾ. റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്നും ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

Actor Samarth Jurel Buys New Range Rover Evoque Luxury SUV

ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയർ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയർസൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയിൽ വരുന്നുണ്ട്. മുകളിൽ പറഞ്ഞതു പോലെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി വരുന്നത്. ഇതിൽ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ 247 bhp പവറിൽ 365 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ലക്ഷ്വറി എസ്‌യുവിയിലെ 2.0 ലിറ്റർ ഇൻജെനിയം ഡീസൽ മോഡൽ 201 bhp കരുത്തിൽ 430 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണെന്നും ലാൻഡ് റോവർ പറയുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്. റേഞ്ച് റോവർ ഇവോക്കിന് നൂതനമായ മൈൽഡ്-ഹൈബ്രിഡ് ഇലക്ട്രിക് (MHEV) പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഒരുക്കിയിരിക്കുന്നതിനാൽ കാര്യക്ഷമതയും പെർഫോമൻസും വർധിപ്പിക്കാൻ ലാൻഡ് റോവറിനായിട്ടുണ്ട്.

ബെൽറ്റ് ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (BiSG) സാങ്കേതികവിദ്യ ബ്രേക്കിംഗ് സമയത്തും വേഗത കുറയുമ്പോഴും ഊർജ്ജം ഉപയോഗിക്കുന്നു. ഇന്ധനം ലാഭിക്കുന്ന സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനായി 48 V ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം സമർത് ജൂറൽ തെരഞ്ഞെടുത്തിരിക്കുന്ന ബ്ലാക്ക് കളർ ഓപ്ഷൻ കൂടിയാവുമ്പോൾ വാഹനം നിരത്തുകൾക്ക് ഹരമാവുകയും ചെയ്യും.

More from DriveSpark

Article Published On: Tuesday, February 25, 2025, 14:57 [IST]
English summary
Actor samarth jurel buys new range rover evoque luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X