അമ്മക്കൊരു സമ്മാനം, മോളിവുഡിന്റെ യങ് സൂപ്പർസ്റ്റാറിന്റെ വീട്ടിലേക്ക് സ്കോഡയുടെ എസ്‌യുവി

കരിയറിലുടനീളം വലിയ വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് ഷെയ്ൻ നിഗം. ബാലതാരമായും അതിഥിതാരമായും അഭിനയജീവിതം തുടങ്ങിയ നടൻ അഭിയുടെ മകൻ ഇന്ന് മോളിവുഡിലെ യങ് സൂപ്പർസ്റ്റാർ ആണെന്ന് വേണമെങ്കിലും പറയാം. പാട്ടും ഡാൻസും ഫൈറ്റും റൊമാൻസും എല്ലാം ഒരുപോലെ വഴങ്ങുന്ന ഷെയിൻ മറ്റ് യങ്സ്റ്റേഴ്‌സിൽ നിന്നും വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം, ആർഡിഎക്‌സ്, ബൾട്ടി അങ്ങനെ ഒരുപാട് ഹിറ്റുകളും കരിയറിൽ നേടാൻ ഷെയ്ൻ നിഗത്തിനായിട്ടുണ്ട്. അടുത്തിടെയെത്തിയ ദൃഢം സിനിമയും സമ്മിശ്ര പ്രതികരണം നേടിയാണ് തിയറ്റർ വിട്ടത്.

കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് ഷെയിൻ ഓവറാക്കിയെന്നും ഓടിടിയിൽ കണ്ട് പറയുന്നവരുണ്ട്. സിനിമ കഴിഞ്ഞാൽ വാഹനങ്ങളോട് താത്പര്യമുള്ള വ്യക്തികൂടിയാണ് താരം. മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS എസ്‌യുവി പോലുള്ള വമ്പൻ ആഡംബര കാർ വരെ ഇക്കാലയളവിൽ സ്വന്തമാക്കാൻ നടനായിട്ടുണ്ട്. ഇപ്പോഴിതാ ഗരാജിലേക്ക് പുത്തനൊരു സ്കോഡ എസ്‌യുവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ.

Actor Shane Nigam Added A New Skoda Kylaq SUV To His Garage

വീട്ടിലെ ആവശ്യങ്ങൾക്കായാണ് പുതിയ വാഹനം എത്തുന്നതെന്നാണ് അനുമാനം. ഷെയിൻ പുതിയ കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ ഇവിഎം സ്കോഡ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വണ്ടി ഏതാണെന്നല്ലേ, ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിയായ കൈലാക് ആണ് ഷെയിൻ നിഗത്തിന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. താങ്ങാനാവുന്ന വില, അന്യായ സേഫ്റ്റി, നല്ല ടിഎസ്ഐ പെട്രോൾ എഞ്ചിൻ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്ന കൈലാക് പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ്.

നിലവിൽ .59 ലക്ഷം മുതൽ 13.65 ലക്ഷം വരെയാണ് സ്കോഡ കൈലാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന എസ്‌യുവിയുടെ ഏത് മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും പ്രവർത്തിക്കുന്നത്.

Actor Shane Nigam Added A New Skoda Kylaq SUV To His Garage

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ടർബോ പെട്രോൾ എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ്. ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കിയിട്ടുള്ളതിനാൽ കൈലാക് ധൈര്യമായി ഓടിച്ചുകൊണ്ട് നടക്കാനും സാധിക്കും. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളെല്ലാം വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Actor Shane Nigam Added A New Skoda Kylaq SUV To His Garage

സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി പോലുള്ളവയെല്ലാം കൈലാക്കിൽ കുത്തിനിറച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള നിരവധി ഇന്ത്യൻ മോഡലുകൾക്ക് അടിസ്ഥാനമായിരിക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതിനായി നിർമിച്ച ഈ എസ്‌യുവി ലുക്കിലും അടിപൊളിയാണ്. ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്തായാലും ഷെയിനിന്റെ വീട്ടിലേക്ക് എത്തിയ അതിഥി മൊത്തത്തിൽ അടിപൊളി തന്നെയാണ്.

Article Published On: Saturday, July 4, 2026, 9:29 [IST]
English summary
Actor shane nigam added a new skoda kylaq suv to his garage
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X