സൗബിൻ ഇനി ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി അഡ്വഞ്ചർ ബൈക്കിൽ പായും

മലയാള സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് ഒരു പ്രത്യേക കമ്പമാണ്. അടുത്തിടെയായി കാറുകളും സൂപ്പർ ബൈക്കുകളും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് നമ്മുടെ സ്വന്തം താരങ്ങൾ. അടുത്തിടെ ഒരു പ്രീമിയം വാഹനം ഗരാജിലെത്തിച്ച് മഞ്ജു വാര്യരും അർജുൻ അശോകനും ലുക്ക്‌മാനുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ ബിഎംഡബ്ല്യു മോട്ടറാഡിന്റെ ആഡംബര അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിറും ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ജർമൻ ബ്രാൻഡിന്റെ നിരയിലെ R 1250 GS ട്രോഫി എഡിഷനാണ് താരം ഗരാജിലെത്തിച്ചിരിക്കുന്നത്. പണ്ടേ തികഞ്ഞൊരു മോട്ടോർസൈക്കിൾ പ്രേമിയായി അറിയപ്പെടുന്ന സിനിമാ താരമാണ് സൗബിൻ. താരം അഭിനയിച്ച രോമാഞ്ചം എന്ന സിനിമ ഹിറ്റായതിനു പിന്നാലെയാണ് പുത്തൻ സൂപ്പർബൈക്കും സൗബിൻ വാങ്ങിയിരിക്കുന്നത്.

സൗബിൻ ഇനി ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്കിൽ പായും

രോമാഞ്ചത്തിലെ സഹതാരമായിരുന്ന അർജുൻ അശോകനും കഴിഞ്ഞ ദിവസം മിനി കൂപ്പർ എസ് JCW പതിപ്പ് വീട്ടിലെത്തിച്ചിരുന്നു. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് സൗബിൻ ബൈക്കിന്റെ ഡെലിവറി എടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങുമാണ്. ഏകദേശം 23.10 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണിത്.

ബിഎംഡബ്ല്യുവിന്റെ R 1250 GS മോഡലിന്റെ പ്രത്യേക പതിപ്പാണ് സൗബിൻ സ്വന്തമാക്കിയ ട്രോഫി എഡിഷൻ. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കീലെസ് ഇഗ്നിഷൻ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വലിയ വിൻഡ്‌സ്‌ക്രീൻ, റേഡിയേറ്റർ പ്രൊട്ടക്ടർ എന്നീ അധിക സവിശേഷതകളുമായാണ് ബൈക്ക് വരുന്നത്. അതോടൊപ്പം സാധാരണ വേരിയന്റുകളിൽ നിന്നും വ്യത്യസ്‌തമാവാനായി പ്രത്യേക ഗ്രാഫിക്‌സും ബൈക്കിൽ കോർത്തിണക്കിയിട്ടുണ്ട്. ഗ്രാവിറ്റി ബ്ലൂ മെറ്റാലിക് നിറത്തിലാണ് ഇവ ഒരുങ്ങിയിരിക്കുന്നതെന്ന് വേണം പറയാൻ.

സൗബിൻ ഇനി ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്കിൽ പായും

സ്റ്റൈൽ GS ട്രോഫി പാക്കേജ് എന്നാണ് ബിഎംഡബ്ല്യു ഇതിനെ വിളിക്കുന്നത്. ഇതുകൂടാതെ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക്, സ്റ്റൈൽ റാലി നിറങ്ങളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. ഈ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന് 1,254 സിസി, ലിക്വിഡ്-കൂൾഡ്, ഫ്ലാറ്റ്-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്. അത് 7,750 rpm-ൽ 136 bhp പവറും 6,250 rpm-ൽ 143 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്.

കൂടാതെ 6.5 ഇഞ്ച് TFT കളർ ഡിസ്‌പ്ലേ, എൽഇഡി ലൈറ്റുകൾ, എബിഎസ് പ്രോ, ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ: ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നിങ്ങനെ എല്ലാത്തരം ഫാൻസി ഫീച്ചറുകളും കോർത്തിണക്കിയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ R 1250 GS ട്രോഫി എഡിഷനെ വിപണിയിൽ എത്തിക്കുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, യുഎസ്ബി ചാർജിംഗ് സോക്കറ്റ് തുടങ്ങിയ അധിക സവിശേഷതകളും പ്രീമിയം ബൈക്കിന്റെ ഭാഗമാണ്.

സൗബിൻ ഇനി ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്കിൽ പായും

ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DCT), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നിവയും മോഡലിന് സ്റ്റാൻഡേർഡായി ലഭിക്കും. ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിൽ ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ V4, ട്രയംഫ് ടൈഗർ 1200, ഹാർലി ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 എന്നിവയുമായാണ് വിപണിയിൽ മാറ്റുരയ്ക്കുന്നത്.

ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായാണ് (CBU) മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് മോഡൽ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് വേരിയന്റിലും സ്റ്റൈൽ റാലി വേരിയന്റിലും ലഭ്യമാണ്. നേരത്തെ മഞ്ജു വാരിയരും ബിഎംഡബ്ല്യു R 1250 GS വാങ്ങിയിരുന്നു. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ടൂവീലർ ലൈസൻസ് മഞ്ജു എടുക്കുന്നതും പിന്നീട് സൂപ്പർസ്റ്റാറിന്റെ നിർദേശത്തിൽ ബൈക്ക് സ്വന്തമാക്കുന്നതും.

More from DriveSpark

Article Published On: Saturday, March 18, 2023, 10:02 [IST]
English summary
Actor soubin shahir added new bmw r 1250 gs trophy edition adv bike to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X