അഭിനയിക്കുന്ന പടങ്ങളെല്ലാം വാരുന്നത് കോടികൾ, 41.88 ലക്ഷത്തിന്റെ എംപിവി വാങ്ങുന്ന ആദ്യ മലയാളിയായി കുട്ടേട്ടൻ

മലയാള സിനിമയുടെ പ്രിയപ്പെട്ട മുഖമായി വിജയരാഘവൻ (Actor Vijayaraghavan) അരങ്ങുവാഴാൻ തുടങ്ങിയിട്ട് ഏതാണ് നാല് പതിറ്റാണ്ടിന് മുകളിലായി. മലയാളികൾ ഒരുപോലെ കുട്ടേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ സിനിമയിൽ ചെയ്യാത്ത വേഷങ്ങളില്ലെന്ന് വേണം പറയാൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഇതുപോലെ തിളങ്ങുന്നൊരു താരത്തെ അത്രവേഗമൊന്നും കണ്ടെത്താനായേക്കില്ല. വിജയരാഘവന് പകരക്കാരനുണ്ടോയെന്ന് ചോദിച്ചാൽ അതുമില്ല. പൂക്കാലത്തിലും കിഷ്കിന്ധാ കാണ്ഡത്തിലും റൈഫിൾ ക്ലബിലുമൊക്കെ അന്യായ പെർഫോമൻസ് കാഴ്ച്ചവെച്ച് യൂത്തൻമാർക്കിടയിലും തിളങ്ങാൻ ഇദ്ദേഹത്തിനായിട്ടുണ്ട്. അടുത്തിടെ റിലീസായ ഹിറ്റ് സിനിമകളുടെ വിജയഫോർമുല കൂടിയാണ് കുട്ടേട്ടൻ.

മലയാളത്തിന്റെ കുട്ടേട്ടന്റെ യാത്രകൾക്കായി ഇപ്പോഴിതാ പുത്തനൊരു കൂട്ട് എത്തിയിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകൾക്കായി വിജയരാഘവൻ പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ്. മറ്റേതുമല്ല, ടൊയോട്ട ഇന്നോവയുടെ പുതുതലമുറക്കാരനായ ഹൈക്രോസ് എംപിവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഹൈക്രോസിന്റെ സ്പെഷ്യൽ എഡിനാണ് കുട്ടേട്ടൻ തെരഞ്ഞെടുത്തിരിക്കുന്നതും.

Actor Vijayaraghavan Buys Kerala s First Toyota Innova Hycross Exclusive Edition

ഹൈക്രോസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായ എക്‌സ്‌ക്ലുസീവ് സ്വന്തമാക്കുന്ന കേരളത്തിന്റെ ആദ്യ ഉടമയാണ് വിജയരാഘവന്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ കേരളത്തിലെ മുൻനിര വിതരണക്കാരായ നിപ്പോൺ ടൊയോട്ടയിൽ നിന്നുമാണ് കുട്ടേട്ടൻ ഈ പുത്തൻ വാഹനം വാങ്ങിയിരിക്കുന്നത്. 32.68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ലിമിറ്റഡ് എഡിഷൻ എംപിവിക്ക് കൊച്ചിയിൽ ഏകദേശം 41.88 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.

ഇന്നോവ ഹൈക്രോസിന്റെ ZX(O) ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഈ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ ഈ വാഹനം വിപണനത്തിന് ഉണ്ടാവൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

Actor Vijayaraghavan Buys Kerala s First Toyota Innova Hycross Exclusive Edition

ഈ പ്രത്യേക പതിപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം അതിന്റെ ബ്ലാക്ക് ഡീറ്റെയിലുംഗിലും വ്യത്യസ്ത സൗന്ദര്യശാസ്ത്രവുമാണെന്ന് തന്നെ പറയാം. ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ കൊടുത്തുകൊണ്ടാണ് എക്‌സ്‌ക്ലുസീവ് എഡിഷനെ അഴകുറ്റതാക്കാൻ ടൊയോട്ട ശ്രമിച്ചിരിക്കുന്നത്. റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പണിതീർത്തിരിക്കുന്നത്.

ഫ്രണ്ട് സ്കിഡ് പ്ലേറ്റും ഗ്രിൽ ഗാർണിഷും ചേർത്ത് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടുനിർത്താനുള്ള ശ്രമങ്ങളും ജാപ്പനീസ് ബ്രാൻഡിൽ നിന്നുമുണ്ടായിട്ടുണ്ട്. വശങ്ങളിൽ വീൽ ആർച്ച് മോൾഡിംഗും ഔട്ട്സൈഡ് റിയർവ്യൂ മിററിനായി ഗാർണിഷും കൊടുത്തിരിക്കുന്നതും മനോഹരമാണ്. പിന്നിലേക്ക് വന്നാൽ ഒരു സ്കിഡ് പ്ലേറ്റും ടെയിൽഗേറ്റിനായി ഗാർണിഷുമാണ് കൊടുത്തിരിക്കുന്നത്.

Actor Vijayaraghavan Buys Kerala s First Toyota Innova Hycross Exclusive Edition

എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. ഇൻസ്ട്രുമെന്റ് പാനൽ, ഡോർ ഫാബ്രിക്, സീറ്റ് മെറ്റീരിയൽ, സെന്റർ കൺസോൾ ലിഡ് എന്നിവ ഡ്യുവൽ-ടോൺ തീമിലാണ് ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്. എയർ പ്യൂരിഫയർ, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷന് സമ്മാനിച്ചിട്ടുണ്ട്.

ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതിനാൽ രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഹൈബ്രിഡ് എംപിവിയിൽ നിലനിർത്തിയിട്ടുണ്ട്. ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈക്രോസിന് 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് മെയ് മുതൽ ജൂലൈ വരെ മാത്രം ലഭ്യമാവുന്ന വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

Actor Vijayaraghavan Buys Kerala s First Toyota Innova Hycross Exclusive Edition

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡ്രൈവിന്റെ 60 ശതമാനം വരെ ഇവി മോഡിൽ പ്രവർത്തിക്കാനുള്ള സിസ്റ്റത്തിന്റെ കഴിവാണ് വേറിട്ടുനിൽക്കുന്നത്. ഇത് ക്ലാസ്-ലീഡിംഗ് ഇന്ധനക്ഷമതയും നൽകുന്നുണ്ട്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

More from DriveSpark

Article Published On: Friday, June 20, 2025, 19:51 [IST]
English summary
Actor vijayaraghavan buys keralas first toyota innova hycross exclusive edition
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X