ഇന്നോവയ്ക്ക് പുറമെ വീട്ടിലേക്ക് മാരുതിയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവിയും വാങ്ങി കുട്ടേട്ടൻ

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയരാഘവന്‍. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത ഇദ്ദേഹം അടുപ്പമുള്ളവർക്കെല്ലാം കുട്ടേട്ടനാണ്. 5 പതിറ്റാണ്ടുകളോളമായി അഭിനയ ലോകത്ത് സജീവമായിട്ടുള്ള നടൻ അച്ഛന്റെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് തുടങ്ങിയ യാത്ര സിനിമയിലൂടെ തുടരുകയായിരുന്നു. ഇന്ന് വിജയരാഘവൻ ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. നായകനായും വില്ലനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരം വെള്ളിത്തിരയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുമുണ്ട്. അടുത്തിടെ റിലീസ് ചെയ്‌ത അനന്തൻകാട്, ഐ നോബഡി എന്നീ ചിത്രങ്ങളിലും കുട്ടേട്ടൻ നല്ല വേഷങ്ങൾ ചെയ്‌തിരുന്നു.

മലയാളത്തിന്റെ കുട്ടേട്ടന്റെ വീട്ടിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുകയാണിപ്പോൾ. ഇനിയുള്ള യാത്രകൾക്കായി കുടുംബത്തേക്ക് വിജയരാഘവൻ പുതിയ മാരുതി സുസുക്കി ഇവിറ്റാര ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ സ്പെഷ്യൽ എഡിൻ സ്വന്തമാക്കിയ താരം ഈ വർഷം ഇലക്ട്രിക്കിലേക്ക് പൂർണമായും മാറിയിരിക്കുകയാണ്. കേരളത്തിലെ മാരുതി സുസുക്കിയുടെ പ്രമുഖ വിതരണക്കാരായ എവിജി മോട്ടോർസിൽ നിന്നുമാണ് നടൻ ഇവിറ്റാര വാങ്ങിയിരിക്കുന്നത്.

Actor Vijayaraghavan Buys Maruti Suzuki e Vitara Electric SUV

ഡീലർഷിപ്പാണ് വിജയരാഘവൻ പുതിയ ഇവിറ്റാരയുടെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് വാഹനത്തിന് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ചെറിയ ബാറ്ററി 144 bhp പവറും 440 കിലോമീറ്റർ റേഞ്ചും നൽകുമ്പോൾ വലിയ ബാറ്ററി മോഡലുകൾ 174 bhp കരുത്തും 543 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.

പക്ഷേ ഇതിൽ ഏത് വേരിയന്റാണ് മലയാളത്തിന്റെ മഹാനടൻ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. വിലയുടെ കാര്യമെടുത്താൽ ഇ വിറ്റാര ബേസ് ഡെൽറ്റ 49 kWh ബാറ്ററി പതിപ്പിന് 15.99 ലക്ഷവും സീറ്റ 61 kWh വേരിയൻ്റിന് 17.49 ലക്ഷവും ആൽഫ 61 kWh വേരിയൻ്റിന് 19.79 ലക്ഷവുമാണ് മുടക്കേണ്ടി വരിക. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ആൽഫ 61 kWh ഡ്യുവൽ ടോൺ ടോപ്പ് എൻഡ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 20.01 ലക്ഷവും മുടക്കേണ്ടി വരും.

Actor Vijayaraghavan Buys Maruti Suzuki e Vitara Electric SUV

സംഗിൾ ചാർജിൽ ഇ വിറ്റാരയുടെ 49 kWh ബാറ്ററി മോഡലുകൾ440 കിലോമീറ്റർ റേഞ്ചും 61 kWh ബാറ്ററി വകഭേദങ്ങൾ 543 കിലോമീറ്റർ റേഞ്ചും നൽകാൻ യോഗ്യമാണ്. ചാർജിംഗിന്റെ കാര്യമെടുത്താൽ 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് ഇവി 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് മാരുതി പറയുന്നു. 70kW വരെ വേഗത പിന്തുണയ്ക്കുന്ന ഫാസ്റ്റ് DC ചാർജർ വഴി 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനും ഇതിന് ശേഷിയുണ്ട്.

നെക്‌സ ബ്ലൂ, ഗ്രാൻഡിയർ ഗ്രേ, ആർട്ടിക് വൈറ്റ്, ഒപുലന്റ് റെഡ്, ലാൻഡ് ബ്രീസ് ഗ്രീൻ എന്നിവ പോലുള്ള ആകർഷകമായ കളർ ഓപ്ഷനുകളിലാണ് ഇ വിറ്റാര വിപണനത്തിന് എത്തുന്നത്. ഇതിൽ ആർട്ടിക് വൈറ്റ് ഓപ്ഷനാണ് വിജയരാഘവന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. മൊത്തത്തിൽ 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും ഏകദേശം 1,640 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസും ഉള്ള ഇലക്ട്രിക് എസ്‌യുവി ഹാർട്ടെക്റ്റ്-ഇ സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാണ് നിർമിച്ചിരിക്കുന്നത്.

Actor Vijayaraghavan Buys Maruti Suzuki e Vitara Electric SUV

മാരുതി സുസുക്കി ഇ വിറ്റാരയുടെ ഗ്രൗണ്ട് ക്ലിയറൻസ് 185 മില്ലിമീറ്ററിനടുത്തും ബൂട്ട്‌സ്‌പേസ് ശേഷി 310 ലിറ്ററുമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, ഫിക്സഡ് ഗ്ലാസ് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് വണ്ടി വിപണിയിലെത്തുന്നത്.

ഇ വിറ്റാരയുടെ സുരക്ഷാ സവിശേഷതകളിൽ 7 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ 2 ADAS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉൾപ്പെടുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും ഇ വിറ്റാര നേടിയിരുന്നു. ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയും വാഹനത്തിന് 3 വർഷത്തെ വാറണ്ടിയും മാരുതി നൽകുന്നു.

അധിക ചിലവിൽ വാഹനത്തിന് 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും വാങ്ങിക്കാം. മാരുതിയുടെ 'ഇ ഫോർ മി' ആപ്പ് വഴി ഒരു വർഷത്തേക്ക് സൗജന്യ ചാർജിംഗിനൊപ്പം സൗജന്യ ഹോം ചാർജിംഗും ഇൻസ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സയുടെ മുൻനിര ഡീലർഷിപ്പുകളിലെല്ലാം ഇതിനോടകം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചുവരികയാണ് കമ്പനി. അതിനാൽ യാത്രകളിൽ ചാർജിംഗ് ഒരു തലവേദനയാവാൻ വഴിയില്ല.

Article Published On: Thursday, July 16, 2026, 15:14 [IST]
English summary
Actor vijayaraghavan buys maruti suzuki e vitara electric suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X