മഞ്ജു വാര്യരുടെ 'ബോബി' സ്വന്തമാക്കിയ ആഡംബര കാർ കണ്ടോ, പൊടിച്ചത് ലക്ഷങ്ങളല്ല 12.25 കോടി രൂപ

ഒരുകാലത്ത് ബോളിവുഡിലെ ചൂടൻ നായകനായിരുന്നു വിവേക് ഒബ്റോയ്. രാം ഗോപാൽ വർമയുടെ കമ്പനി പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളാണ് താരത്തിനെ ഹിന്ദി സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചത്. സിനിമാലോകം ഒന്നടങ്കം ചര്‍ച്ച ചെയ്ത പ്രണയത്തിൽ വരെ വിവേക് എത്തിപ്പെട്ടിട്ടുണ്ട്. മാറ്റാരുമല്ല നമ്മുടെ താരസുന്ദരി ഐശ്വര്യ റായ് ആയിരുന്നു വിവേക് ഒബ്റോയിയുടെ മുൻകാമുകി. പാതിവഴിയില്‍ വച്ച് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഷാരൂഖ് ഖാനേക്കാൾ വലിയ സൂപ്പർസ്റ്റാറാവുമായിരുന്നു ഇദ്ദേഹം. ബോളിവുഡിലെ പല പ്രമുഖരും തന്റെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നെന്ന് വിവേക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടാനും താരത്തിനായിട്ടുണ്ട്. ബോബി എന്ന വില്ലൻ കഥാപാത്രത്തെ അത്രപെട്ടൊന്നും നമ്മൾ മറക്കാനിടയില്ല താനും. പിന്നീട് കടുവയിലും നല്ലൊരു വേഷം ചെയ്‌ത് തന്റെ സ്ഥാനം മോളിവുഡിലും താരം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് വിവേക് ഒബ്റോയ്.

Actor Vivek Oberoi Bought Rolls-Royce Cullinan Black Badge

മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയതാണ് സംഭവം. അതും നിസാര വാഹനമൊന്നുമല്ല കേട്ടോ. ആഡംബര കാറുകളുടെ അവസാനവാക്കായ റോൾസ് റോയ്‌സിന്റെ കലിനൻ ബ്ലാക്ക് ബാഡ്‌ജ് എന്ന എസ്‌യുവിയാണ് ലൂസിഫറിലെ ബോബിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. മലയാളത്തിലെ നമ്മുടെ ലാലേട്ടന്റേയോ മമ്മൂക്കയുടെയോ ഗരാജിലില്ലാത്ത ഈ കാറിന് ഏകദേശം 12.25 കോടി രൂപയോളമാണ് വില വരുന്നത് കേട്ടോ.

12.25 കോടി രൂപ എക്സ്ഷോറൂം വിലയാണ് കേട്ടോ റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ എത്തുമ്പോൾ വില ഇനിയും ഉയരും. പക്ഷേ നാട്ടിലല്ല, ദുബായിൽ വെച്ചാണ് ബോളിവുഡ് താരം ഒബ്‌റോയ് ആഡംബര റോൾസ് റോയ്‌സ് കാർ വാങ്ങിയിരിക്കുന്നത്. പുത്തൻ അതിഥിയോടൊപ്പമുള്ള വീഡിയോ താരം ഇൻസ്റ്റഗ്രാം വഴിയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഒപ്പം വൈകാരികമായ ചെറിയൊരു അടിക്കുറിപ്പും എഴുതിയിട്ടുണ്ട്.

Actor Vivek Oberoi Bought Rolls-Royce Cullinan Black Badge

ഏറ്റവും പുതിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II ആണ് മോഹൻലാലിന്റെ വില്ലനായി എത്തി വിസ്‌മയിപ്പിച്ച വിവേക് ഒബ്റോയിയുടെ യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന വിധമാണ് എസ്‌യുവി പണിതിറക്കിയിരിക്കുന്നത്. L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ.

ഒരുകാലം വരെ സെഡാൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി മോഡലാണ് (SUV) കലിനൻ. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്. റോൾസ് റോയ്‌സ് കലിനൻ എസ്‌യുവി അതിൻ്റെ സമൃദ്ധി കാരണം നിരവധി സെലിബ്രിറ്റികൾക്കിടയിൽ പ്രശസ്തി നേടിയിട്ടുണ്ട്.

Actor Vivek Oberoi Bought Rolls-Royce Cullinan Black Badge

ഇതുകൂടാതെ അംബാനിയും യൂസഫ് അലിയും പോലുള്ള വലിയ വ്യവസായികൾ വരെ ഈ മോഡൽ സ്വന്തമാക്കിയവരാണ്. റോൾസ് റോയ്‌സിൻ്റെ ലൈനപ്പിൽ ഗോസ്റ്റിന് മുകളിലും ഫാൻ്റമിന് താഴെയുമാണ് കലിനൻ സ്ഥാനം പിടിച്ചിരിക്കുന്നത്. പെർഫോമൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ്‌യുവിയുടെ പ്രത്യേക പതിപ്പാണ് റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷൻ. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്ന വ്യതിരിക്തമായ സവിശേഷതകളുമായാണ് ഇത് വരുന്നത്.

6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവി വരുന്നത്. റോൾസ് റോയ്‌സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്.

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാനും വിവേക് ഒബ്റോ‌യിയുടെ എസ്‌യുവിക്ക് കഴിയും. ഒടുക്കത്തെ യാത്രാ സുഖം തരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ആഡംബര കാറിൽ ഇല്ലാത്ത ഫീച്ചറുകളൊന്നുമില്ലെന്ന് വേണം പറയാൻ. വിലനിലവാരത്തിൽ നേരിട്ടുള്ള എതിരാളികളില്ലാതെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ എസ്‌യുവി എന്ന സ്ഥാനം കലിനൻ നിലനിർത്തുകയാണ്.

More from DriveSpark

Article Published On: Monday, November 25, 2024, 16:42 [IST]
English summary
Actor vivek oberoi bought rolls royce cullinan black badge luxury suv worth rs 12 25 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X