50 രൂപയിൽ നിന്നും ഇന്ന് പ്രതിഫലം 10 കോടി, എന്നിട്ടും ഈ തമിഴ് നടൻ വീട്ടിലേക്ക് വാങ്ങിയത് മാരുതി എസ്‌യുവി

തമിഴ് സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് മലയാളികൾക്കിടയിൽ വരെ ആരാധകരെ സൃഷ്ടിച്ച നടനാണ് യോഗി ബാബു. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അരപ്പട്ടിണിയുമായി കഴിച്ചുകൂട്ടിയ താരത്തിന് വഴിത്തിരിവായത് 2009-ല്‍ റിലീസായ യോഗി എന്ന സിനിമയായിരുന്നു. പിന്നീട് കോലമാവ് കോകില, കാക്കമുട്ടൈ, മാന്‍കരാട്ടെ, ആണ്ടവന്‍ കട്ടളൈ, ധര്‍മപ്രഭു, ഗൂര്‍ഖ, ദര്‍ബാര്‍, റെമോ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ തമിഴ് ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന ഹാസ്യനടനാക്കി യോഗി ബാബുവിനെ മാറ്റി. വെറുമം 50 രൂപയിൽ നിന്നും ഇന്ന് 10 കോടി പ്രതിഫലം പറ്റുന്ന നടനായുള്ള വളർച്ച ആർക്കും ഒരു പ്രചേദനമാവും.

വലിയ താരമായെങ്കിലും യോഗി ബാബുവിന്റെ വിനയം നിറഞ്ഞ സ്വഭാവവും മറ്റ് നടൻമാരിൽ നിന്നും ഇദ്ദേഹത്തെ വേറിട്ടുനിർത്തുന്നുണ്ട്. വളരെ സിമ്പിളായ മനുഷ്യൻ ഇപ്പോഴിതാ തന്റെ യാത്രകൾക്കായി പുതിയൊരു എസ്‌യുവി വാങ്ങിയിരിക്കുകയാണ്. അതും അത്യാഡംബര മോഡൽ ഒന്നുമല്ല കേട്ടോ. ഇന്ത്യയിലെ ഒരു ശരാശരി സാധാരണക്കാരൻ വാങ്ങുന്ന മാരുതി സുസുക്കിയുടെ ബ്രെസയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.

Actor Yogi Babu Welcomes New Maruti Brezza SUV To His Garage

10 കോടി രൂപയോളം പ്രതിഫലം കൈപ്പറ്റിയിട്ടും യോഗി ബാബുവിന്റെ ഈ സിംപ്ലിസിറ്റി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുമുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പായ ശെമ്പക കാർസാണ് താരം പുത്തൻ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സമാധാനത്തിന്റെ നിറമായ വൈറ്റ് കളർ ഓപ്ഷനാണ് തന്റെ പുത്തൻ വാഹനത്തിനായി തമിഴ് നടൻ സ്വന്തമാക്കിയിരിക്കുന്നതും.

വീഡിയോ ശ്രദ്ധിച്ചാൽ പോണ്ടിച്ചേരി രജിസ്ട്രേഷനാണ് യോഗി ബാബുവിന്റെ ബ്രെസയ്ക്കുള്ളതെന്ന് കാണാം. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 6,000 ആർപിഎമ്മിൽ 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്.

Actor Yogi Babu Welcomes New Maruti Brezza SUV To His Garage

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ബ്രെസ തെരഞ്ഞെടുക്കാനാവുന്നത്. K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 19.89 കിലോമീറ്ററാണ്. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവലിൽ ഓപ്ഷനിലും എസ്‌യുവി ലഭ്യമാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെന്നതാണ് ആകെയുള്ള പോരായ്മ.

അതായത് 88 bhp പവറിൽ 121.5 Nm ടോർക്ക് മാത്രമാണ് മാരുതി സുസുക്കി ബ്രെസ സിഎൻജി വേരിയന്റിന് ഉത്പാദിപ്പിക്കാനാവുകയുള്ളൂവെന്ന് സാരം. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വിപണിയിൽ എത്തുന്നത് എന്നതും പോരായ്മയാണെങ്കിലും മൈലേജ് കേട്ടാൽ പലരും ഞെട്ടിപ്പോവും. എസ്‌യുവിയുടെ സിഎൻജി പതിപ്പുകൾക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റർ മൈലേജാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

Actor Yogi Babu Welcomes New Maruti Brezza SUV To His Garage

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആർക്കമിസിൽ നിന്നുള്ള ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സൗകര്യം, സിംഗിൾ പാൻ സൺറൂഫ്, ആറ് എയർബാഗുകൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ പോലുള്ള മോഡേൺ ഫീച്ചറുകളും ബ്രെസയിൽ ഒരുക്കിയിട്ടുണ്ട്.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള ബ്രെസയിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം മാരുതി നൽകുന്നുണ്ട്. നിലവിൽ 8.26 ലക്ഷം മുതൽ 13.01 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബ്രെസയ്ക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. യോഗി ബാബു തെരഞ്ഞെടുത്തിരിക്കുന്ന വേരിയന്റ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Article Published On: Thursday, July 9, 2026, 6:00 [IST]
English summary
Actor yogi babu welcomes new maruti brezza suv to his garage
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X