പുതിയ സിനിമയിറങ്ങാൻ ദിവസങ്ങൾ മാത്രം, റിലീസിന് മുമ്പേ പുത്തൻ കാർ വാങ്ങി ടോളിവുഡിന്റെ ഭാഗ്യനായിക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ആകാൻക്ഷ സിംഗ് (Aakanksha Singh). പേര് കേട്ടാൽ പെട്ടന്ന് കക്ഷിയെ പലർക്കും മനസിലായേക്കില്ലെങ്കിലും സിനിമഭ്രാന്തൻമാർക്ക് ആളെ പിടികിട്ടിയിട്ടുണ്ടാവും. തെലുങ്ക് ചിത്രങ്ങൾ (Telugu) മൊഴിമാറ്റി സൂര്യയിലും സൂര്യമൂവീസിലുമെല്ലാം വരുമ്പോൾ ഈ മുഖം മലയാളികൾ കണ്ടിട്ടുണ്ടാവും. ഹിന്ദിയിൽ മുൻനിര സിനിമകളുടെ ഭാഗമാവാൻ ആകാൻക്ഷയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ടോളിവുഡാണ് (Tollywood) കക്ഷിയുടെ രാശി. നാനി (Nani), നാഗാർജുന (Nagarjuna) തുടങ്ങിയ മുൻനിര താരങ്ങളുടെ കൂടെ വേഷമിട്ടിട്ടുള്ള താരത്തിന്റേതായി അടുത്തത് റിലീസാവാൻ പോവുന്ന ചിത്രം ഷഷ്ഠിപൂർത്തിയാണ്.

രൂപേഷ് കുമാർ നായകായി എത്തുന്ന ചിത്രം മെയ് 30-ന് തീയേറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി ജീവിതത്തിലെ മറ്റൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ആകാൻക്ഷ സിംഗ്. മറ്റൊന്നുമല്ല, മുംബൈയിലെ യാത്രകളിൽ കൂട്ടായി പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ് താരം. നിലവിൽ ട്രെൻഡിംഗായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവിയായ XEV 9e ഇവിയാണ് നടി സ്വന്തമാക്കിയിരിക്കുന്നത്.

Actress Aakanksha Singh Buys Mahindra XEV 9e Electric SUV

ആകാൻക്ഷ സിംഗ് പുത്തൻ കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിൽ ഹിറ്റായ ഇലക്‌ട്രിക് എസ്‌യുവി ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ശ്രദ്ധയാകർഷിച്ചിട്ടുമുണ്ട്. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളെ പോലും നാണിപ്പിക്കുന്ന ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ ഇലക്ട്രിക് കൂപ്പെ എസ്‌യുവി ഡിസൈനാണ് കടംകൊണ്ടിരിക്കുന്നത്.

21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XEV 9e ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്. കമ്പനിയുടെ ഏര്റവും പുതിയ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് ഇ-എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നല്ല ഇന്റീരിയർ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് INGLO പ്ലാറ്റ്‌ഫോം. ഒപ്പം അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനത്തിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്.

Actress Aakanksha Singh Buys Mahindra XEV 9e Electric SUV

59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 bhp കരുത്തിൽ 380 Nm torque വരെ നൽകും.

ഇതിന് ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്. മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും. എക്സ്റ്റീരിയർ പോലെ തന്നെ ആഡംബരത്തം തുളുമ്പുന്നതാണ് ഇന്റീരിയറും.

Actress Aakanksha Singh Buys Mahindra XEV 9e Electric SUV

ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് മഹീന്ദ്ര XEV 9e ഇവിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് പുറമെ റിയർസീറ്റ് യാത്രക്കാർക്കായി രണ്ട് അധിക സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.

7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് പാർക്കിംഗ് തുടങ്ങിയ സംഗതികളും മഹീന്ദ്ര XEV 9E ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ.

More from DriveSpark

Article Published On: Thursday, May 29, 2025, 9:14 [IST]
English summary
Actress aakanksha singh buys mahindra xev 9e electric suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X