23 ലക്ഷത്തിന്റെ കാറിലാണ് ഇനിയുള്ള യാത്രകൾ, ഇഷ്‌ടവാഹനം സ്വന്തമാക്കി 'ചാക്കോച്ചന്റെ നായിക'

അലമാര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി തുടക്കം കുറിച്ച നടിയാണ് അദിതി രവി. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ അദിതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. 2014-ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ താരം അരങ്ങേറ്റം കുറിക്കുന്നതെങ്കിലും 2017-ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന പടത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിദി അഭിനയിച്ചത്.

പക്ഷേ താരത്തെ പെട്ടന്ന് തിരിച്ചറിയാൻ സഹായിച്ചത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിലെ തേപ്പ് കഥാപാത്രമാണ്. ചിത്രത്തിലെ 'ഇച്ചായന് നല്ലതേ വരൂ'വെന്ന തേപ്പ് ഡയലോഗ് പലപ്പോഴും റീലുകളായി പ്രത്യക്ഷപ്പെടുന്നത് മറക്കാനാവില്ലല്ലോ. പോയ വർഷം ക്രിസ്റ്റഫർ, നേര് എന്നിങ്ങനെ രണ്ടു സൂപ്പർതാര ചിത്രങ്ങളിലാണ് അദിതി വേഷമിട്ടത്. പുതുവർഷത്തിലും ഗംഭീര പ്രൊജക്റ്റുകളാണ് വരാനിരിക്കുന്നത്.

Actress Aditi Ravi Buys New Volkswagen Virtus GT Sedan Worth 23 Lakh

ഇതിനിടയിൽ പുത്തനൊരു പ്രീമിയം കാർ സ്വന്തമാക്കിയിരിക്കുകയാണ് പ്രിയങ്കരിയായ അദിതി രവി. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗന്റെ വെർട്ടിസ് എന്ന സെഡാനാണ് ഇനി നടിയുടെ യാത്രകൾക്ക് കൂട്ടായുണ്ടാവുക. കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ ഷോറൂമില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പുത്തൻ വാഹനം സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദിതി ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

അദിതി രവിക്കു ഇവിഎം ഗ്രൂപ്പിന്റെ എച്ച്ആർ ഹെഡ് അഖിൽ മോഹൻ കെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഡീലർഷിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെർട്ടിസിന്റെ ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലിലാവും അദിതിയുടെ ഇനിയുള്ള യാത്രകൾ. 19.14 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന മോഡലിന് കൊച്ചിയിൽ ഏകദേശം 23.60 ലക്ഷം രൂപ വരെ വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.

Actress Aditi Ravi Buys New Volkswagen Virtus GT Sedan Worth 23 Lakh

1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിൻ ഓപ്ഷനോടെ മാത്രമേ ജിടി പതിപ്പുകൾ ലഭ്യമാവൂ. വെർട്ടിസിന്റെ ലാവ ബ്ലു കളറിലുള്ള മോഡലാണ് അദിതി തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. മുമ്പുണ്ടായരുന്ന വെന്റോയുടെ പകരക്കാരനായെത്തുന്ന വെർട്ടിസ് രാജ്യത്ത് ഇതിനോടകം വലിയ ഹിറ്റടിച്ച സെഡാനാണ്. പെർഫോമൻസും സേഫ്റ്റിയും കൊണ്ട് ആളുകളെ കൈയിലെടുത്ത ഫോക്‌സ്‌വാഗൺ കാർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകളിൽ ഒന്നുകൂടിയാണ്.

ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പ്രെജക്ടിന്റെ ഭാഗമായി ജന്മം കൊണ്ട മോഡല്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയിരുന്നു. 2022 ജൂണിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. പിന്നീട് വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്ന് ഷോറൂമുകൾ നിറക്കാനും കാറിനായി. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ വെര്‍ട്ടിസിന് ഇപ്പോൾ 11.48 ലക്ഷം രൂപ മുതൽ 19.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Actress Aditi Ravi Buys New Volkswagen Virtus GT Sedan Worth 23 Lakh

സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡുള്ള ഇക്കാലത്ത് മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലാണ് വെര്‍ട്ടിസ് അടവുകള്‍ പയറ്റുന്നത്. മുടക്കുന്ന വിലയ്ക്കുള്ള എല്ലാത്തരം ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് അദിതി രവിയുടെ വെർട്ടിസ് നിരത്തിലേക്ക് ഇറങ്ങുന്നത്.

ഇതുകൂടാതെ യാത്രകൾ കൂടുതൽ ആഡംബരമാക്കാനായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ് എന്നിവയുള്ള 25.65 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫോക്‌സ്‌വാഗൺ വെർട്ടിസിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്.

Actress Aditi Ravi Buys New Volkswagen Virtus GT Sedan Worth 23 Lakh

ആദ്യത്തെ 1.0 ലിറ്റര്‍ ടിഎസ്ഐ യൂണിറ്റ് 115 bhp പവറിൽ പരമാവധി 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം അദിതി സ്വന്തമാക്കിയിരിക്കുന്നത് കരുത്തുറ്റ 1.5 ലിറ്റർ മോഡലാണ്.

ഈ ഹൈ പെര്‍ഫോമന്‍സ് 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോളിന് 150 bhp കരുത്തിൽ 250 Nm torque വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്. അദിതി കൂടെക്കൂട്ടിയിരിക്കുന്നത് ഓട്ടോമാറ്റിക്കാണ്. ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജാണ് സെഡാനിൽ ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്. ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (ACT) ഇതില്‍ സജ്ജീകരിച്ചിരിക്കുന്നതിനാലാണ് ഉയർന്ന ഇന്ധനക്ഷമത കണക്കുകൾ കാറിന് ലഭിക്കുന്നത്.

More from DriveSpark

Article Published On: Monday, February 26, 2024, 18:03 [IST]
English summary
Actress aditi ravi buys new volkswagen virtus gt sedan worth 23 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X