ആഹാ അഹാന, 30-ാം പിറന്നാളിന് ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് താരകുടുംബം; BMW വാങ്ങാൻ പൊടിച്ചത് കോടികൾ
ഒരു വീട് മുഴുവൻ യൂട്യൂബേഴ്‌സുള്ള കുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. നാല് പെൺമക്കളും ഭാര്യയും വരെ ഇൻഫ്ല്യുവൻസർമാരായി വിലസുന്ന വീട്ടിൽ ഏറ്റവും ആരാധകരുള്ളത് മൂത്തമകൾ അഹാന കൃഷ്ണകുമാറിനാവും. യൂട്യൂബിംഗിന് പുറമെ സിനിമ നടിയായും തകർക്കുന്ന അമ്മു തന്റെ മുപ്പതാം പിറന്നാൾ വ്യത്യസ്‌തമായ രീതിയിൽ ആഘോഷിക്കുകയാണ്. തന്റെ യാത്രകള്‍ക്ക് കൂട്ടായി പുതിയൊരു ആളെ കൂടെക്കൂട്ടിയിരിക്കുകയാണ് അഹാന. ആഡംബര വാഹനം സ്വന്തമാക്കിയാണ് തന്റെ മുപ്പതാം പിറന്നാൾ താരം ആഘോഷിച്ചിരിക്കുന്നത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ X5 എസ്‌യുവിയാണ് കൃഷ്‌ണകുമാർ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
ഇന്ത്യയിൽ 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ടാക്‌സും ഇൻഷുറൻസുമെല്ലാമായി 1.21 കോടി മുതൽ 1.37 കോടി രൂപ വരെ ബിഎംഡബ്ല്യു X5 എസ്‌യുവിക്ക് കേരളത്തിൽ ഓൺ-റോഡ് വില വരും. കഴിഞ്ഞ വർഷം ജൂണിലാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ. 21 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, എക്‌സ്‌ലൈൻ വേരിയൻ്റിൽ സാറ്റിൻ അലുമിനിയം സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈൻ എന്നിവയാണ് അഹാന സ്വന്തമായി വാങ്ങിയിരിക്കുന്ന ജർമൻ ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിലെ പ്രത്യേകതകൾ.
ഇന്റീരിയറിലേക്ക് കയറിയാലും ആഡംബര കൈവിടാതെയാണ് ബിഎംഡബ്ല്യു X5 പണിതിറക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം യാത്രകളെ മനോഹരമാക്കും.

കഴിഞ്ഞില്ല, ഇവയോടൊപ്പം ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പൈസയ്ക്ക് അത്യാഡംബര യാത്ര തന്നെയാണ് X5 സമ്മാനിക്കുന്നത്.
സേഫ്റ്റിയിലേക്ക് വന്നാലും കിടിലമാണ് എസ്‌യുവിയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 6 എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ബിഎംഡബ്ല്യു X5 വിപണിയിലെത്തുന്നത്. ഇതിൽ ട്വിൻപവർ ടർബോ സാങ്കേതികവിദ്യയാണ് നൽകുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിന് 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.4 സെക്കൻ്റുകൾ കൊണ്ട് പെട്രോൾ മോഡലുകൾക്ക് കഴിയുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.
മറുവശത്ത് എസ്‌യുവിയിലെ 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ ഡീസൽ എഞ്ചിന് 286 bhp കരുത്തിൽ 650 Nm torque ആണ് നൽകാനാവുന്നത്. ഡീസൽ വേരിയന്റുകൾക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡുകൾ മാത്രം മതി. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ xDrive AWD കോൺഫിഗറേഷനും 48V ഇലക്ട്രിക്കൽ മോട്ടോറും ഇതിൽ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








