മോളിവുഡിലെ ആദ്യ ഇവോക്ക്, 86.64 ലക്ഷം രൂപയുടെ ലക്ഷ്വറി എസ്‌യുവി വീട്ടിലെത്തിച്ച് 'മാത്തന്റെ അപ്പു'

നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്‌മി. പക്ഷേ ടൊവിനോ തോമസിനൊപ്പം തകർത്തഭിനയിച്ച മായാനദിയാണ് നടിയെ മലയാളി മനസിലേക്ക് അടുപ്പിച്ചത്. മാത്തന്റെ അപ്പുവെന്ന ലേബലിൽ പിന്നീട് അറിയപ്പെട്ട ഐശ്വര്യ മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമെല്ലം ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.

മായാനദിക്ക് ശേഷം വരത്തന്‍, കുമാരി പോലുള്ള നിരവധി ഹിറ്റ് സിനിമകളിലൂടെ ഭാഗമായി മാറാനും ഐശ്വര്യയ്ക്ക് സാധിച്ചു. തമിഴിൽ കാട്ടാ ഗുസ്‌തിയും പൊന്നിയൻ സെൽവനുമാണ് ഭാഗ്യനായികയുടെ പരിവേഷം നേടിക്കൊടുത്തത്. സിനിമയ്ക്ക് പുറമെ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ തന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്‌മി.

Actress Aishwarya Lekshmi Buys Keralas First 2024 Range Rover Evoque SUV

കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവിയാണ് താരം തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. പുത്തൻ കാറിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്കിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

67.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന റോവർ റേഞ്ച് റോവർ ഇവോക്കിന് കൊച്ചിയിൽ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഇൻഡിവിജുവൽ രജിസ്ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോൾ ഇൻഷുറൻസിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്.

Actress Aishwarya Lekshmi Buys Keralas First 2024 Range Rover Evoque SUV

പഴയ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷ്വറി എസ്‌യുവി വൈവിധ്യമാർന്ന അപ്‌ഡേറ്റുകളുമായാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. പുതിയ റേഞ്ച് റോവർ ഇവോക്ക് ഡൈനാമിക് SE ട്രിമ്മിൽ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനുമാവും. ഇതിൽ ഏതാണ് ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ട്രിബെക്ക ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ എസ്‌യുവിയാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ വലിയ റേഞ്ച് റോവറുകൾക്ക് സമാനമായ ഗ്രില്ലാണ് വാഹനത്തെ വേറിട്ടു നിർത്തുന്നത്. അതോടൊപ്പം മുൻഗാമിയിൽ നിന്നും ഏറെ വ്യത്യസ്‌തമായി റീഡിസൈൻ ചെയ്‌ത എൽഇഡി റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകളുള്ള പുതിയ സൂപ്പർ-സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളും ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്. കൂടാതെ പുതിയ റെഡ് ബ്രേക്ക് കാലിപ്പറുകൾ, അലോയ് വീലുകൾക്ക് പുതിയ ട്വിൻ 10-സ്പോക്ക് ഡിസൈൻ എന്നിവയും ഉണ്ട്.

Actress Aishwarya Lekshmi Buys Keralas First 2024 Range Rover Evoque SUV

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ആഡംബര വാഹനങ്ങൾക്ക് ഉതകും വിധമുള്ള എല്ലാത്തരം സവിശേഷതകളും ഐശ്വര്യ ലക്ഷ്‌മി സ്വന്തമാക്കിയിരിക്കുന്ന റേഞ്ച് റോവർ ഇവോക്കിലുമുണ്ട്. വൃത്തിയുള്ള സെൻ്റർ കൺസോൾ രൂപകൽപ്പനയും കൂടുതൽ ടച്ച് ഫീഡ്‌ബാക്കിനായി പുതിയ ഗിയർ ഷിഫ്റ്ററും നൽകിയാണ് ലാൻഡ് റോവർ ഞെട്ടിച്ചിരിക്കുന്നത്. ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ് എന്നിവയും പുതുതായി വന്ന ഫീച്ചറുകളാണ്.

ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആഡംബര എസ്‌യുവിയിൽ കോർത്തിണക്കിയിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്നും ലാൻഡ് റോവർ പറയുന്നു. ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയർ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയർസൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയിൽ വരുന്നുണ്ട്.

Actress Aishwarya Lekshmi Buys Keralas First 2024 Range Rover Evoque SUV

2024 റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ 247 bhp പവറിൽ 365 Nm torque വരെ നൽകുമ്പോൾ 2.0 ലിറ്റർ ഇൻജെനിയം ഡീസൽ മോഡൽ 201 bhp കരുത്തിൽ 430 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്.

റേഞ്ച് റോവർ ഇവോക്കിന് നൂതനമായ മൈൽഡ്-ഹൈബ്രിഡ് ഇലക്ട്രിക് (MHEV) പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഒരുക്കിയിരിക്കുന്നതിനാൽ കാര്യക്ഷമതയും പെർഫോമൻസും വർധിപ്പിക്കാൻ ലാൻഡ് റോവറിനായിട്ടുണ്ട്. ബെൽറ്റ് ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (BiSG) സാങ്കേതികവിദ്യ ബ്രേക്കിംഗ് സമയത്തും വേഗത കുറയുമ്പോഴും ഊർജ്ജം ഉപയോഗിക്കുന്നു. ഇന്ധനം ലാഭിക്കുന്ന സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനായി 48 V ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 14, 2024, 18:51 [IST]
English summary
Actress aishwarya lekshmi buys keralas first 2024 range rover evoque suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X