ബിഗ് ബോസിൽ ലിപ് ലോക്ക് അടിച്ച് വൈറലായ നടി, ആഡംബര എസ്‌യുവി വാങ്ങാൻ എത്തിയ പൃഥ്വിരാജിന്റെ കാമുകിയെ മനസിലായോ
ഏഴോളം ഭാഷകളില്‍ ഹിറ്റായി മാറിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കേരളത്തേക്കാൾ ഫാൻസ് മറ്റ് ഭാഷകളിലുണ്ടെങ്കിലും ഇവിടെയും മത്സരാർത്ഥികളുടെ പേരിൽ ആർമികളും ഫാൻസ് അസോസിയേഷനുമെല്ലാം സോഷ്യൽ മീഡിയയിൽ പൊങ്ങിവരാറുണ്ടല്ലോ. ഹിന്ദിയിൽ ഹിറ്റായ ബിഗ് ബോസ് ഒടിടി രണ്ടാം സീസണിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ആകാൻക്ഷ പുരി. ബിഗ് ബോസ് ഹൌസിൽ വെച്ച് സഹമത്സരാർഥിയുമായുള്ള നടിയുള്ള ലിപ് ലോക്കിംഗ് ചൂടൻ വിവാദമാവുകയും ചെയ്‌തിരുന്നു. ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ചുംബന വീഡിയോ സോഷ്യൽ മീഡിയയിലും വലിയ ട്രെൻഡായിരുന്നു.
ആകാൻക്ഷ പുരിയെന്ന പേര് മലയാളികൾക്ക് ഏറെ പരിചിതമൊന്നും അല്ലെങ്കിലും കക്ഷിയുടെ മുഖം കണ്ടാൽ പലരും ആളെ തിരിച്ചറിഞ്ഞേച്ചും. ചില ഹിറ്റ് മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ട് പോയ ആകാൻക്ഷയെ സിനിമ പ്രേമികളൊന്നും അത്രവേഗം മറക്കാനിടയുമില്ല. മമ്മൂട്ടി നായകനായി എത്തിയ പ്രെയിസ് ദി ലോർഡ്, ഉണ്ണി മുകുന്ദന്റെ സാമ്രാജ്യം II: അലക്സാണ്ടറുടെ മകൻ എന്നീ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രം ചെയ്‌താണ് ബോളിവുഡ് സുന്ദരി ആകാൻക്ഷ പുരി മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി തീയറ്ററുകളെ പൂരപ്പറമ്പാക്കിയ അമർ അക്‌ബർ അന്തോണിയിലും ഗസ്റ്റ് റോളിൽ ആകാൻക്ഷ പുരി എത്തിയിട്ടുണ്ട്. നോർത്ത് ഇന്ത്യൻ നടിയാണെങ്കിലും കന്നട, തമിഴ്, മലയാളം ഭാഷകളിലാണ് ആകാൻഷ സിനിമകൾ ഏറെയും ചെയ്തിരിക്കുന്നത്. പിന്നീട് ബിഗ് ബോസാണ് താരത്തെ വീണ്ടും ലൈംലൈറ്റിൽ സജീവമാക്കിയത്.
ഒപ്പം പ്രണയങ്ങളുടെ പേരിലും ആകാൻക്ഷ പുരിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ല മുതൽ മിക സിങ് വരെ താരത്തിന്റെ കാമുകന്മാരിൽപ്പെടുന്നവരാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്ന വിശേഷമാണ് സോഷ്യൽ മീഡിയകളിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ആകാൻക്ഷ.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഡിഫൻഡർ എസ്‌യുവിയാണ് ആകാൻക്ഷ പുരിയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. പുതുപുത്തൻ മോഡലല്ല, പകരം ഡിഫൻഡറിന്റെ സെക്കൻഡ് ഹാൻഡ് പതിപ്പാണ് ബോളിവുഡ് സുന്ദരി വാങ്ങിയിരിക്കുന്നത്. കാറിന്റെ ഡെലിവറിക്കായി നടി മറ്റൊരു കാറിൽ വന്നിറങ്ങുന്നത് മുതൽ ഡിഫൻഡർ അൺബോക്‌സ് ചെയ്‌ത് ഷാംപെയിനും കുടിച്ച് കേക്കും മുറിക്കുന്നതു വരെയുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഡിഫൻഡർ എസ്‌യുവിയുടെ വെറ്റ് കളർ ഓപ്ഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ത്രീ-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, 5-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110, 130 എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിൽ വാങ്ങാനാവുക. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വേരിയന്റുകളിലും എസ്‌യുവി വാങ്ങാനാവും. ഇതിൽ 5-ഡോർ മോഡലാണ് ആകാൻക്ഷ പുരി വാങ്ങിയിരിക്കുന്നതെങ്കിലും വേരിയന്റ് കൃത്യമായി ഊഹിക്കാനാവുന്നില്ല.

3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് എഞ്ചിനാവും താരദമ്പതിമാരുടെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഈ ലക്ഷ്വറി എസ്‌യുവിക്ക് കേരളത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും.
3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് കൊച്ചിയിൽ ഏകദേശം 1.24 കോടി രൂപയോളം ഓൺ-റോഡ് വില വരും. 5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫന്റർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഒരുങ്ങിയിരിക്കുന്നത്. 900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്.

ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ പോലുള്ളവയെല്ലാം ആഡംബര എസ്‌യുവിയിലുണ്ട്.
ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഓൺറോഡിലെ സുഖകരമായ യാത്രകൾക്ക് പുറമെ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിംഗ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications








