ക്യാമറകൾക്ക് നേരെ ഫ്ലൈയിംഗ് കിസ് പറത്തി പുരിമോൾ; യാത്രകൾ ഇപ്പോൾ ആഡംബര എസ്‌യുവിയിൽ

ഹിന്ദിയിൽ ഹിറ്റായ ബിഗ് ബോസ് ഒടിടി രണ്ടാം സീസണിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് പുരി ദമ്പതികളുടെ മോളായ ആകാൻക്ഷ പുരി. ഈ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചിതമൊന്നും ആയിരിക്കില്ലെങ്കിലും താരത്തിന്റെ മുഖം കണ്ടാൽ മിക്കവർക്കം ആളെ തിരിച്ചറിയാൻ കഴിഞ്ഞേക്കും. അതിന്റെ പ്രധാന കാരണം ഒന്ന്, രണ്ട് മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ട് പോയ മുഖമാണ് ആകാൻക്ഷയുടേത് എന്നതാണ്. മമ്മൂട്ടി നായകനായി എത്തിയ പ്രെയിസ് ദി ലോർഡ്, ഉണ്ണി മുകുന്ദന്റെ സാമ്രാജ്യം II: അലക്സാണ്ടറുടെ മകൻ എന്നീ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രം ചെയ്‌താണ് ആകാൻക്ഷ പുരി മോളിവുഡിലും സാന്നിധ്യമായത്.

ഇതുകൂടാതെ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി തീയറ്ററുകളെ പൂരപ്പറമ്പാക്കിയ അമർ അക്‌ബർ അന്തോണിയിലും ഗസ്റ്റ് റോളിൽ ആകാൻക്ഷ പുരി എത്തിയിട്ടുണ്ട്. പിന്നീട് മോളിവുഡിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ബോളിവുഡിൽ സജീവമാവാനുള്ള ശ്രമങ്ങൾ താരം നടത്തിയിരുന്നു. വെള്ളിത്തിരയിൽ കാര്യമായി തിളങ്ങാനിയില്ലെങ്കിലും ബിഗ് ബോസിലൂടെയാണ് ആകാൻക്ഷ പുരി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയത്.

Actress Akanksha Puri Spotted In Her Land Rover Defender Luxury SUV

ഹൗസിൽ വെച്ച് സഹമത്സരാർഥിയുമായുള്ള നടിയുള്ള ലിപ് ലോക്ക് വരെ വിവാദമാവുകയും ചെയ്‌തിരുന്നു. ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ചുംബന വീഡിയോ സോഷ്യൽ മീഡിയയിലും വലിയ ട്രെൻഡായിരുന്നു. ബിഗ് ബോസാണ് താരത്തെ വീണ്ടും ലൈംലൈറ്റിൽ സജീവമാക്കിയതോടെ പാപ്പരാസികളുടെ പ്രിയങ്കരിയായി കക്ഷി മാറി. പിന്നെ റീലുകളിലൂടെയും ഫാൻസിനെയുണ്ടാക്കിയെടുക്കാൻ നടിക്കായി.

ഇപ്പോഴിതാ പാപ്പരാസികൾക്ക് മുന്നിൽ അതീവഗ്ലാമറസായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ആകാൻക്ഷ പുരി. ക്യാമറകൾക്ക് നേരെ കൈയും വീശി ഫ്ലൈയിംഗ് കിസും നൽകി കാറിലേക്ക് കയറുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. വൈറൽ ഭയാനി എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ നടി സ്വന്തമായി വാങ്ങിയ ലാൻഡ് റോവർ ഡിഫൻഡർ എന്ന ആഡംബര എസ്‌യുവിയിലേക്കാണ് നടി കയറുന്ന കാഴ്ച്ച രസമുള്ളതാണ്.

Actress Akanksha Puri Spotted In Her Land Rover Defender Luxury SUV

പലരും ആകാൻക്ഷയുടെ ഡ്രസിലേക്കാണ് നോക്കുന്നതെങ്കിലും വണ്ടിഭ്രാന്തൻമാരുടെ കണ്ണ് വണ്ടിയിലേക്ക് തന്നെയാവും പോയിരിക്കുക. ഈ വർഷം തുടക്കത്തിലാണ് സെക്കൻഡ് ഹാൻഡ് ലാൻഡ് റോവർ ഡിഫൻഡർ താരം സ്വന്തമാക്കുന്നത്. . ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വേരിയന്റുകളിലും എസ്‌യുവി വാങ്ങാനാവും. ഇതിൽ 5-ഡോർ മോഡലാണ് ആകാൻക്ഷ പുരി തന്റെ യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്നത്.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ് അമർ അക്‌ബർ അന്തോണിയിലെ നടിയുടെ ഡിഫൻഡർ എസ്‌യുവി. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളെല്ലാം ഇതിലുണ്ട്.

Actress Akanksha Puri Spotted In Her Land Rover Defender Luxury SUV

കൂടാതെ ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയുടെ അകമ്പടിക്കായി വരുന്നുണ്ട്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.

3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് കൊച്ചിയിൽ ഏകദേശം 1.24 കോടി രൂപയോളം ഓൺ-റോഡ് വില വരും. 5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫന്റർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഒരുങ്ങിയിരിക്കുന്നത്. 900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്.

More from DriveSpark

Article Published On: Saturday, July 26, 2025, 15:52 [IST]
English summary
Actress akanksha puri spotted in her land rover defender luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X