സ്വപ്‌നം പൂവണിഞ്ഞു! ഡ്രീം കാർ സ്വന്തമാക്കി മലയാള സിനിമയിലെ സുന്ദരി, വാങ്ങിയത് എസ്‌യുവികളിലെ തലവനെ

ഓപ്പറേഷൻ ജാവയിലെ അഞ്ജലി, കെട്ട്യോളാണെന്റെ മാലാഖയിലെ ബെറ്റ്സി, തലവനിലെ ഗ്രീഷ്മ അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രിയതാരമാണ് അഞ്ജു മേരി തോമസ് (Anju Mary Thomas). പേര് കേൾക്കുമ്പോൾ മനസിലായില്ലെങ്കിലും താരത്തിന്റെ മുഖം ഏവർക്കും സുപരിചിതമാവാനാണ് സാധ്യത. സിനിമ നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോട്ടയംകാരി പരസ്യ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരാളെ കൂടി എത്തിച്ചിരിക്കുകയാണ് അഞ്ചു. ഇനിയുള്ള യാത്രകൾക്കായി മഹീന്ദ്രയുടെ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് (Mahindra SUV) താരം സ്വന്തമാക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ ഐക്കണിക് ടോപ്പ് സെല്ലിംഗ് എസ്‌യുവിയായ ഥാർ 3-ഡോർ മോഡലാണ് അഞ്ജു മേരി തോമസിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയ എസ്‌യുവിയുടെ ഡെലിവറി വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. കുടുംബത്തോടൊപ്പം എത്തിയാണ് ബ്ലാക്ക് ബീസ്റ്റിനെ താരം വീട്ടിലേക്ക് വരവേറ്റിരിക്കുന്നത്. അടുത്തിടെ കുഞ്ചാക്കോ ബോബൻ തന്റെ പ്രിയതമയ്ക്ക് ഥാർ റോക്‌സ് സമ്മാനിച്ച അതേ ഡീലർഷിപ്പിൽ നിന്നുമാണ് അഞ്ചുവും തന്റെ ഡ്രീം കാർ വാങ്ങിയിരിക്കുന്നത്.

Actress And Model Anju Mary Thomas Buys New Mahindra Thar 3-Door SUV

AXT, LXT എന്നിങ്ങനെ രണ്ട് വേരിയന്റ് നിരയിലാണ് മഹീന്ദ്ര ഥാർ 3-ഡോർ എസ്‌യുവി വിപണിയിലെത്തുന്നത്. ഇതിൽ റിയർ വീൽ ഡ്രൈവുമായി വരുന്ന മോഡലാണ് അഞ്ചു തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അനുമാനം. 9.99 ലക്ഷം മുതൽ 17.62 ലക്ഷം വരെയാണ് ഓഫ്-റോഡർ എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. റിയർ വീൽ ഡ്രൈവിലും ഫോർ വീൽ ഡ്രൈവിലും എസ്‌യുവി വാങ്ങാനാവും.

ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷായ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. അന്യായ റോഡ് പ്രസൻസുള്ള രൂപം എല്ലാവരേയും ഒരുപോലെ ആകർഷിച്ചുവെന്നതാണ് ശ്രദ്ധേയം. ഒപ്പം അടിപൊളി അകത്തളം കൂടിയാവുമ്പോൾ സംഗതി കളറാവും. ശരിക്കും 2 പേർക്ക് സുഖമായി യാത്ര ചെയ്യാനാവുന്ന എസ്‌യുവിയാണിത്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകളും അകത്തളത്തിലുണ്ട്.

Actress And Model Anju Mary Thomas Buys New Mahindra Thar 3-Door SUV

ഇതുകൂടാതെ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മിററുകൾ, റിയർ ക്യാമറ, TPMS, റിയർ വൈപ്പർ-വാഷർ, തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര ഥാർ 3-ഡോറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നെ സേഫ്റ്റിയുടെ കാര്യത്തിലും എസ്‌യുവി മിടുക്കനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം മഹീന്ദ്ര ഥാറിൽ സ്റ്റാൻഡേർഡാണ്.

1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണ് മഹീന്ദ്ര ഥാർ 3-ഡോർ മോഡലിലെ എഞ്ചിൻ ഓപ്ഷനുകൾ. ഇതിൽ ആദ്യത്തെ ഡീസൽ എഞ്ചിൻ 117 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 320 Nm ടോർക്ക് വരെയും 2.2 ഡീസൽ 130 bhp പവറിൽ 300 Nm ടോർക്കും നൽകാൻ പ്രാപ്‌തമാണ്.

Actress And Model Anju Mary Thomas Buys New Mahindra Thar 3-Door SUV

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഥാർ 3-ഡോറിലെ ട്രാൻസ്മിഷൻ സംവിധാനങ്ങൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റം ഥാറിൻ്റെ പ്രധാന ഹൈലൈറ്റാണ്. എന്തായാലും അഞ്ചുവിന്റെ ലൊക്കേഷൻ യാത്രകൾ ഇനി മഹീന്ദ്രയുടെ കരുത്തനോടൊപ്പമാവുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 17, 2026, 17:18 [IST]
English summary
Actress and model anju mary thomas buys new mahindra thar 3 door suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X