ആ സ്വപ്‌നവും പൂവണിഞ്ഞു, അഡാറ് ലവിലൂടെ മനംകവർന്ന ജിപ്‌സയ്ക്ക് നഗരം ചുറ്റാൻ ഇനി ബുള്ളറ്റിന്റെ കൂട്ട്

മനുഷ്യൻമാരുടെ പ്രധാന നേരംപോക്കായി മാറിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീലുകൾ. സെലിബ്രിറ്റുകളുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്ത് റീലാക്കുന്ന ഓൺലൈൻ മീഡിയകളുടെ വീഡിയോകൾക്ക് ഏറെ വിമർശകരുണ്ടെങ്കിലും ഇതെല്ലാം കാണാൻ ആളുണ്ടെന്നതാണ് സത്യം. ഇത്തരത്തിൽ റീലുകളിലൂടെ ശ്രദ്ധനേടിയ താരമാണ് ജിപ്‌സ ബീഗം. ഒമർ ലുലു സംവിധാനം ചെയ്‌ത് ലോകശ്രദ്ധനേടിയ ചിത്രമായ അഡാറ് ലവിലൂടെ അരങ്ങേറ്റം കുറിച്ച ജിപ്‌സ സോഷ്യൽ മീഡിയയിൽ താരമാണ്. ഒരൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒരു അഡാറ് ലവ് ബോക്‌സ്ഓഫീസിൽ തകർന്നുവീണെങ്കിലും നിരവധി താരങ്ങളെ സിനിമ മേഖലയ്ക്ക് സമ്മാനിച്ചുവെന്നതാണ് സത്യം.

തരംഗമായ മാണിക്യ മലരേ എന്ന ഗാനരംഗത്തിലും ജിപ്‌സയെ കാണാം. സിനിമതാരം, മോഡൽ എന്നീ നിലകളിൽ അറിയപ്പെടുന്ന ജിപ്‌സ ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സ്വപ്‌നം യാഥാർഥ്യമാക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, നഗരം ചുറ്റാൻ പുതിയൊരു ബൈക്ക് വാങ്ങിയിരിക്കുകയാണ് നടി. അതും സാധാരണയൊരു ബൈക്കല്ലിത് കേട്ടോ. റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് 350 മോഡലാണ് ജിപ്‌സയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്.

Actress And Model Jipsa Beegam Buys Royal Enfield Bullet 350

പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ജിപ്‌സ ബീഗം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം വലിയൊരു കുറിപ്പും താരം എഴുതിയിട്ടിട്ടുണ്ട്. "ഉറക്കത്തിൽ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാവണo സ്വപ്നo. ഒരു വിധിയുടെ വിളയാട്ടത്തിനും വിട്ട് കൊടുക്കാതെ ഒറ്റക്ക് പൊരുതി നേടുന്ന നേടിയ വിജയം. ഒരേ ഒരു ലക്ഷ്യം മാത്രം എൻ്റെ പൊന്നുമോളുടെ സന്തോഷം" എന്നാണ് കുറിപ്പിന്റെ തുടക്കം.

മറക്കില്ല ഒരിക്കലും എന്നെ കണ്ണീരിൽ കുതിർത്ത ഒരാളെയും മറക്കില്ല. തീച്ചൂളയിൽ പഴുപ്പിച്ച് ചുട്ടെടുത്ത കാരിരുമ്പിൻ്റെ കരുത്തുണ്ട് ഇന്നെൻ്റെ മനസിന്, ധൈര്യത്തിന്, ശക്തിക്ക്. ഞാനനുഭവിച്ച എന്നെ അനുഭവിപ്പിച്ച ഒരു വേദനയും ഞാൻ അനുഭവിക്കേണ്ടവളല്ലായിരുന്നു. ഒരു വേദനകൾക്കും ഞാൻ അർഹ അല്ലായിരുന്നു. ജനിച്ചു വീണ നാൾ മുതൽ വിധിയല്ല മനുഷ്യരായിരുന്നു എൻ്റെ വേദനകൾക്ക് കാരണം എന്നും ജിപ്‌സ കുറിപ്പിൽ പറയുന്നു.

Actress And Model Jipsa Beegam Buys Royal Enfield Bullet 350

തിരിഞ്ഞ് നോക്കുമ്പോൾ പേരിനൊരാൾ പോലും ഇല്ല നന്ദിയോ കടപ്പാടോ പറയാൻ. സർവ്വ ശക്തനല്ലാതെ, പിന്നെ ആകെ ഉള്ളത് കെഎസ്എഫ്ഇ, എസ്‌ബിഐ, ഇപ്പോൾ എച്ച്ഡിഎഫ്സിയും മാത്രം അന്നും ഇന്നും മാത്രം. എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിച്ചിരിക്കുന്നത്. വിവിധ വേരിയന്റുകളിൽ എത്തുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 പതിപ്പിന് 1.74 ലക്ഷം മുതൽ 2.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

കൗണ്ടർബാലൻസറോടുകൂടിയ ഏറെ പരിചിതമായ 349 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബുള്ളറ്റിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 6,100 ആർപിഎമ്മിൽ 20 bhp പവറും 4,000 ആർപിഎമ്മിൽ 27 Nm പീക്ക് ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡാണ് ഗിയർബോക്‌സ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ഇതിലില്ല.

Actress And Model Jipsa Beegam Buys Royal Enfield Bullet 350

ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്.

എന്നാൽ ബുള്ളറ്റ് 350-യുടെ ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി തന്നെ റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്. വൃത്താകൃതിയിലുള്ള ഹാലൊജെൻ ഹെഡ്‌ലാമ്പ്, സിംഗിൾ പീസ് സീറ്റ്, ഹസാർഡ് ലൈറ്റ് സ്വിച്ച്, ക്ലാസിക്കിൽ നിന്നുള്ള ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയെല്ലാമാണ് ബുള്ളറ്റിലെ പ്രധാന ഫീച്ചറുകൾ.

More from DriveSpark

Article Published On: Tuesday, June 10, 2025, 14:14 [IST]
English summary
Actress and model jipsa beegam buys royal enfield bullet 350
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X