മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
പുതിയൊരു കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ആൺപിള്ളേരെല്ലാം സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി കഴിഞ്ഞാൽ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാവും ഇത്. എന്നാൽ ഇപ്പോൾ ആൺ-പെൺ വ്യത്യാസമില്ലാതെ ഏതുതരം വാഹനം ഓടിക്കുന്നവരുമാണ് നമ്മുടെ യുവതലമുറ. ഇന്നത്തെ സ്ത്രീകളെല്ലാം സ്വയമേ എല്ലാം ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ്.
പ്രത്യേകിച്ച് ഹിന്ദി സിനിമാ രംഗത്തെല്ലാം വണ്ടിഭ്രാന്തുള്ള ഒരുപാട് നടിമാരെ കാണാനാവും. സ്വന്തമായി ഒരു കാർ വാങ്ങിയ അനുഭവം 23 കാരിയായ ശുഭാംഗി ജയ്സ്വാൾ ഓൺലൈനിൽ പങ്കുവെച്ചിരിക്കുകയാണ്. വളരെ വൈകാരികമായ നിമിഷങ്ങൾ വീഡിയോയിലൂടെ ആരാധകരിലേക്ക് എത്തിച്ചതോടെ ആരാധകരെല്ലാം അഭിനന്ദന പ്രവാഹവുമായി എത്തുകയും ചെയ്‌തു. പുതിയ എംജി ഹെക്ടർ എസ്‌യുവിയാണ് യുവതാരം തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്.

"ഇത് എഴുതുമ്പോൾ എനിക്ക് കണ്ണുനീർ ആണ്... ഈ വികാരം എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല" എന്ന അടിക്കുറിപ്പോടെയാണ് എംജി ഹെക്‌ടർ എസ്‌യുവിയുടെ ഡെലിവറി വീഡിയോ ശുഭാംഗി ജയ്സ്വാൾ ഷെയർ ചെയ്തിരിക്കുന്നത്. 23-ാം വയസിൽ ഒരു കാർ സ്വന്തമാക്കുക എന്നത് എൻ്റെ എക്കാലത്തെയും സ്വപ്നമായിരുന്നുവെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മാതാപിതാക്കൾക്ക് ഒപ്പമെത്തിയാണ് താരം പുത്തൻ കൂട്ടുകാരനെ കൂടെക്കൂട്ടിയിരിക്കുന്നത്.
ആളെ പെട്ടെന്ന് മലയാളികൾക്ക് പിടികിട്ടില്ലെങ്കിലും നടി, മോഡൽ, കൊറിയോഗ്രാഫർ, കണ്ടന്റ് ക്രീയേറ്റർ എന്ന നിലയിലെല്ലാം തിളങ്ങി നിൽക്കുന്നയാളാണ് ശുഭാംഗി ജയ്സ്വാൾ. ജനപ്രിയ ടാലന്റ് ഷോയായ ഇന്ത്യാസ് ഗോട്ട് ടലന്റിലൂടെയാണ് ശുഭാംഗി അറിയപ്പെടാൻ തുടങ്ങയത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ വിപണിയിൽ എത്തുന്ന ഹെക്‌ടർ എസ്‌യുവിയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇതുവരെ അറിവായിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ മോഡലാണ് എംജി ഹെക്ടര്‍. 2019-ല്‍ വിപണിയില്‍ എത്തിയ എസ്‌യുവി ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലുകളിൽ ഒന്നുകൂടിയാണ്. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ മോഡലുകളിലാണ് ഹെക്ടര്‍ വാങ്ങാനാവുന്നത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റുകൾ പെർഫോമൻസിന്റെ കാര്യത്തിലും വേറെ ലെവലാണ്.
1.5 ലിറ്റര്‍ പെട്രോള്‍ 141 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം ഹെക്ടറിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp പവറിൽ പരമാവധി 350 Nm torque വരെ നൽകും. ഹെക്ടര്‍ പെട്രോള്‍ മാനുവല്‍, സിവിടി ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ഡീസല്‍ എഞ്ചിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ 13.99 ലക്ഷം മുതൽ 21.95 ലക്ഷം രൂപ വരെയാണ് എംജി ഹെക്‌ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിംഗ് ലൈറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, ക്രോം ഔട്ട്‌ഡോർ ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ പോലുള്ളവയാണ് കാഴ്ച്ചയിൽ ഹെക്‌ടറിനെ ആഡംബരമാക്കുന്നത്.
എക്സ്റ്റീരിയർ ലുക്കിൽ വാഹനം വേറെ ലെവലാണെങ്കിലും ഇന്റീരിയറാണ് എസ്‌യുവിയുടെ ഏറ്റവും വലിയ ശക്തി. രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്രെയിറ്റ് സംവിധാനമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാനമസ് ഫീച്ചര്‍ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ ആള് സമ്പന്നമാണ്.

പ്രീമിയം അപ്‌ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ബ്രഷ്ഡ് മെറ്റൽ ഫിനിഷ് (CVT 5-സീറ്റർ), ഓൾ-ബ്ലാക്ക് ഇൻ്റീരിയർ , സ്മാർട്ട് കീ ഉപയോഗിച്ച് പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂടാതെ സെഗ്‌മെൻ്റിലെ ആദ്യ ഡിജിറ്റൽ ബ്ലൂടൂത്ത് കീ പോലുള്ള ആധുനിക ഫീച്ചറുകളാലും സമ്പന്നമാണ് ഹെക്‌ടർ. സ്റ്റീല്‍ ബോഡി, 360-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം വണ്ടിക്ക് ഗമ നൽകുന്നുണ്ട്.
ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഫ്രണ്ട്, റിയർ ഡീഫോഗറുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹൈ-സ്പീഡ് വാർണിംഗ് അലേർട്ടുകൾ, എല്ലാ സീറ്റുകളും സീറ്റ് ബെൽറ്റ് റിമൈൻഡർ ഫംഗ്‌ഷൻ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








