വീട്, കല്യാണം, കാർ! സ്വപ്‌നങ്ങളെല്ലാം നേടിയെടുത്ത മലയാളി നടി, യാത്രകൾക്ക് കൂട്ടായി രണ്ടാമതും ടാറ്റ എസ്‌യുവി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഞാൻ പ്രകാശൻ. ഈ ഗംഭീര പടത്തിലൂടെ അരങ്ങേറ്റം കുറിച്ച് വലിയൊരു നടിയായി മാറിയ താരമാണ് അപർണ ദാസ് (Aparna Das). പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരത്തിലൂടെ ബ്രേക്ക്ത്രൂ കിട്ടിയ മലയാളികളുടെ അപ്പുവിന് ഇപ്പോൾ തമിഴ്‌നാട്ടിലും വലിയ ഫാൻസാണുള്ളത്. ദളപതി വിജയ്ക്കൊപ്പം (Actor Vijay) അഭിനയിച്ച ബീസ്റ്റ് ബോംബ് ആയെങ്കിലും ഡാഡയിലെ അഭിനയത്തിലൂടെ അപർണ ആരാധകരെ സൃഷ്‌ടിക്കുകയുണ്ടായി.ആദികേശവയിലൂടെ കഴിഞ്ഞ വർഷം ടോളിവുഡിലും അരങ്ങേറാൻ താരത്തിനായിരുന്നു.

നടൻ ദീപക് പറമ്പോലുമായുള്ള വിവാഹത്തിന് ശേഷവും ലൈംലൈറ്റിൽ സജീവമായി നിൽക്കുന്ന അപർണ ദാസിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകളിൽ ഒപ്പം കൂട്ടാവാൻ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടി. ഇതോടെ ഇഷ്‌ടപ്പെട്ട വീടും, ഇഷ്ട്ടപ്പെട്ട ആളോടൊപ്പമുള്ള വിവാഹവും, ഇഷ്ട്ടപ്പെട്ട കാറും സ്വന്തമാക്കാൻ താരത്തിനായെന്ന് പറയാം.

Actress Aparna Das Buys New Tata Nexon SUV

ടാറ്റ മോട്ടോർസിന്റെ ഏറ്റവും സേഫ്റ്റിയുള്ള നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ടാറ്റയുടെ പ്രമുഖ വിതരണക്കാരായ ലക്‌സൺ ടാറ്റയുടെ ചേരാനല്ലൂർ ഷോറൂമിൽ നിന്നും അപർണ ദാസ് വാഹനത്തിന്റെ ഡെലിവിറിയെടുക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. കുടംബത്തോടൊപ്പം എത്തിയാണ് താരം പുത്തൻ അതിഥിയെ വരവേറ്റിരിക്കുന്നത്. എന്നാൽ ഭർത്താവ് ദീപക് പറമ്പോലിന് തിരക്കുകാരണം എത്താനായില്ലെന്നാണ് വിവരം.

നെക്സോൺ എസ്‌യുവിയുടെ ഏത് വേരിയന്റാണ് അപർണ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും സമാധാനത്തിന്റെ പര്യാമയമായ വൈറ്റ് കളർ ഓപ്ഷനാണ് നടിയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. പുറംകാഴ്ച്ചയിൽ നിന്നും എസ്‌യുവിയുടെ ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റാണെന്നാണ് തോന്നുന്നത്. മുമ്പും നെക്സോൺ തന്നെ ഉപയോഗിച്ചിരുന്നയാളാണ് താനെന്നും അതിൽ പൂർണ തൃപ്തിയുണ്ടായിരുന്നതിനാലാണ് വീണ്ടും അതേ വാഹനം തെരഞ്ഞെടുത്തിരിക്കുന്നതെന്നും വീഡിയോയിൽ അപർണ പറയുന്നുണ്ട്.

Actress Aparna Das Buys New Tata Nexon SUV

സേഫ്റ്റി തന്നെയാണ് നെക്സോണിൽ ഏറ്റവും ആകൃഷ്ടയായതെന്നും ഡെലിവിറിയെടുക്കുന്ന വേളയിൽ താരം പറഞ്ഞു. 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. നെക്സോണിലെ ആദ്യത്തെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

1.5 ലിറ്റർ ഡീസൽ എഞ്ചിനിലേക്ക് വന്നാൽ 3,750 ആർപിഎമ്മിൽ 83.3 bhp കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന രിതീതിയിലാണ് മോഡൽ ട്യൂൺ ചെയ്‌തിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.

Actress Aparna Das Buys New Tata Nexon SUV

മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ഫൈ-ഫ്യുവൽ സംവിധാനവും പെട്രോൾ എഞ്ചിനൊപ്പം ടാറ്റ നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷം തുടക്കത്തോടെയാണ് നെക്‌സോണിനായുള്ള രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി അവതരിപ്പിക്കുന്നത്. കൂടുതൽ ആധുനികമായ ഡിസൈൻ ഭാഷ്യവും പുതിയ കാലത്തിനൊത്ത പുത്തൻ പുതിയ ഫീച്ചറുകളുമായി വന്ന എസ്‌യുവിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ ജിവസം പുതിയ നിറം, പുതിയ വകഭേദങ്ങൾ, ആധുനിക സവിശേഷതകൾ എന്നിവ ചേർത്തുകൊണ്ട് നെക്സോണിന്റെ 2025 മോഡൽ ഇയറും ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. പ്യുവർ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് PS എന്നീ വേരിയന്റുകൾ കോംപാക്‌ട് എസ്‌യുവിയുടെ നിരയിലേക്ക് എത്തിയപ്പോൾ ആളുകളെ ആകർഷിക്കാനായി ഗ്രാസ്‌ലാൻഡ് ബീജ് എന്നൊരു പുത്തൻ കളർ ഓപ്ഷനും കമ്പനി സമ്മാനിക്കുകയുണ്ടായി.

More from DriveSpark

Article Published On: Tuesday, March 25, 2025, 11:46 [IST]
English summary
Actress aparna das buys new tata nexon suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X