35 വർഷത്തെ കാത്തിരിപ്പിന് ശേഷം സിനിമയിലേക്ക് റീഎൻട്രി, ബാലനിൽ ഞെട്ടിച്ച ഷംനാത്ത പുത്തനൊരു കാർ വാങ്ങി

വെള്ളിത്തിരയിൽ തുടങ്ങി മിനി സ്ക്രീനിൽ ഒതുങ്ങിപ്പോയ അടിപൊളി നടിയാണ് ബീന ആന്റണി. തൊണ്ണൂറുകളിലെ മിക്ക സിനിമകളിലും നിറഞ്ഞുനിന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ സീരിയലുകളിലാണ് താരത്തിന് പിന്നീട് അവസരങ്ങൾ കൂടുതൽ ലഭിച്ചത്. എന്നാൽ അടുത്തിടെ തീയേറ്ററിൽ എത്തിയ ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് എന്ന ചിത്രത്തിലെ ഷംനാത്ത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ തന്റെ റേഞ്ച് അറിയിച്ചുകൊടുത്തിരിക്കുകയാണ് ബീന ആന്റണി. 35 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച റീ-എൻട്രിയിൽ ഏവരേയും വിസ്മയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും.

ഇതിനുപിന്നാലെയിതാ ബീന ആന്റണിയുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്. പുതിയ സിനിമ ഹിറ്റായതിന് പിന്നാലെ യാത്രകൾക്കായി പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് നടിയും ഫാമിലിയും. ടൊയോട്ടയുടെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ അർബൻ ക്രൂയിസർ ഹൈറൈഡറാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഭർത്താവും നടനുമായ മനോജ് നായരും മകനും ഒപ്പമെത്തിയാണ് പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നത്.

Actress Beena Antony Bought New Toyota Hyryder SUV After The Grand Success Of Balan Movie

എറണാകുളം വൈറ്റിലയിലുള്ള കൈരളി ടൊയോട്ട ഡീലർഷിപ്പിൽ നിന്നുമാണ് പുതിയ ഹൈറൈഡർ ബീന ആന്റണിയും കുടുംബവും വാങ്ങിയിരിക്കുന്നത്. ഡീലർ തന്നെയാണ് ഡെലിവറിയെടുക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. എസ്‌യുവിയുടെ ഏറ്റവും പുതിയ ഏറോ എഡിഷനാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അനുമാനം. വണ്ടിയുടെ സ്പോർട്ടിനെസ് ഉയർത്തുന്ന ബ്ലാക്ക് കളർ ഓപ്ഷനും കൂടിയാവുമ്പോൾ ഹൈറൈഡറിന് അന്യായ റോഡ് പ്രസൻസാണ് ലഭിക്കുന്നത്.

ഇന്നോവ സീരീസ്, ഫോർച്യൂണർ എന്നിവയ്‌ക്കൊപ്പം ടൊയോട്ടയിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനങ്ങളിൽ ഒന്നാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. 1.5 NA പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മിഡ്-സൈസ് എസ്‌യുവി വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്.

Actress Beena Antony Bought New Toyota Hyryder SUV After The Grand Success Of Balan Movie

5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 135 Nm ടോർക്കാണ് വികസിപ്പിക്കാനാവുക. രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കും. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്.

സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതേസമയം സ്ട്രോംഗ് ഹൈബ്രിഡിൽ ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയും ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

Actress Beena Antony Bought New Toyota Hyryder SUV After The Grand Success Of Balan Movie

ടൊയോട്ടയുടെ ജനപ്രിയ സി സെഗ്മെന്റ് മിഡ് സൈസ് എസ്‌യുവിയായ ഹൈറൈഡറിന് 2026 ജൂലൈ മാസത്തിൽ ഒരു വില വർധനവ് ലഭിച്ചിരുന്നു. ഹൈറൈഡറിന്റെ വിലയിൽ 32,000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും. ഹൈറൈഡർ V സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വർധനവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതുക്കിയ വില വർധനവിന് ശേഷം എസ്‌യുവിക്ക് 10.99 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ദീർഘദൂര യാത്രകളിലോ ചൂടുള്ള കാലാവസ്ഥയിലോ യാത്രാസുഖം വർധിപ്പിക്കുന്നതിനായി 8-വേ പവർ അഡ്‌ജസ്റ്റബിൾ ഫീച്ചറുള്ള ഡ്രൈവർ സീറ്റും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ ഡോർ സൺഷെയ്‌ഡുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ (15W), എൽഇഡി സ്‌പോട്ട്, റീഡിംഗ് ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എയർ ക്വാളിറ്റി ഡിസ്പ്ലേ എന്നീ ഫീച്ചറുകളെല്ലാം ബീന ആന്റണി വാങ്ങിയ ഹൈറൈഡറിന്റെ എയ്റോ എഡിഷനിലുണ്ട്.

Article Published On: Tuesday, July 7, 2026, 14:55 [IST]
English summary
Actress beena antony bought new toyota hyryder suv after the grand success of balan movie
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X