ലാലേട്ടന്റെ അടുത്ത സിനിമ നിർമിക്കുന്ന താരദമ്പതികൾ, യാത്രകൾക്കായി വാങ്ങിയത് പുതിയ ആഡംബര എസ്‌യുവി

ചിപ്പി എന്ന പേരും താരവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒരു കാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന നടി ഇപ്പോൾ മിനിസ്ക്രീനിലെ ലേഡി സൂപ്പർസ്റ്റാറാണ്. പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രത്തിലൂടെയാണ് ചിപ്പി കേരളക്കരയ്ക്ക് സുപചിതയാവുന്നത്. പിന്നെ വലിയ സിനിമകളിലെല്ലാം നായികയായും നായകൻമാരുടെ അനിയത്തിയായുമെല്ലാം ചിപ്പി നിറഞ്ഞുനിന്നു. മലയാള സിനിമയ്ക്ക് പുറമെ കന്നഡ സിനിമകളിലെയും നിറസാന്നിധ്യം ആയിരുന്നു ചിപ്പി. പ്രശസ്‌ത നിർമാതാവ് രഞ്ജിത്തുമായുള്ള വിവാഹ ശേഷമാണ് താരം സിനിമ ഉപേക്ഷിച്ച് സീരിയലുകളിലേക്ക് ചുവടുമാറ്റം നടത്തിയത്.

മിനിസ്ക്രീനിൽ ചിപ്പിക്ക് പകരം വെക്കാൻ മറ്റൊരാളില്ലെന്ന് വേണം പറയാൻ. ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റിൽ വന്ന സ്വാന്തനത്തിലൂടെ വീണ്ടും മലയാളി മനസുകളിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാനും താരത്തിനായിരുന്നു. നിർമാതാവായ രഞ്ജിത്തും മോളിവുഡിന്റെ നട്ടല്ലായിരുന്ന കാലമുണ്ടായിരുന്നു എന്നു വേണം പറയാൻ. രജപുത്രയുടെ ബാനറില്‍ വൻ ഹിറ്റ് പടങ്ങളാണ് ഇദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സീരിയലുകളായിരുന്നു രഞ്ജിത്തും ചിപ്പിയും നിര്‍മിച്ചുകൊണ്ടിരുന്നത്.

Actress Chippy And Husband Renjith Buy Land Rover Defender 110 HSE

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ നിര്‍മാണ രംഗത്ത് സജീവമാവുകയാണ് രഞ്ജിത് ചിപ്പി താരദമ്പദികളുടെ രജപുത്ര. ഇതിനിടയിൽ ഇരുവരുടേയും ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്. അടുത്തിടെ 23-ാം വിവാഹ വാർഷികം പൂർത്തിയാക്കിയ താരങ്ങളുടെ യാത്രകൾക്കായി പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയതാണ് സംഭവം.

ഇന്ത്യയിലെ വാഹനങ്ങൾക്കിടയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള ലാന്‍ഡ് റോവറിന്റെ തട്ടുപൊളിപ്പൻ എസ്‌യുവിയായ ഡിഫന്‍ഡറാണ് താരദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 110 HSE വേരിയന്റാണ് നിര്‍മാതാവായ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും കൂടെക്കൂട്ടിയിരിക്കുന്നത്. പുത്തൻ കാറിന്റെ ഡെലിവറി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

Actress Chippy And Husband Renjith Buy Land Rover Defender 110 HSE

കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോ]സില്‍ നിന്നാണ് രഞ്ജിത്തും ചിപ്പിയും ഡിഫൻഡർ 110 HSE ഗരാജിൽ എത്തിച്ചിരിക്കുന്നത്. ടാസ്മാന്‍ ബ്ലൂ കളർ ഓപ്ഷനിലുള്ള ഡിഫന്‍ഡറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. രഞ്ജിത്-ചിപ്പി എന്നിവരെ ലാന്‍ഡ് റോവര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് എഞ്ചിനാവും താരദമ്പതിമാരുടെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഈ ലക്ഷ്വറി എസ്‌യുവിക്ക് കേരളത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും. 3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് കൊച്ചിയിൽ ഏകദേശം 1.24 കോടി രൂപയോളം ഓൺ-റോഡ് വില വരും.

Actress Chippy And Husband Renjith Buy Land Rover Defender 110 HSE

കോടികൾ മുടക്കി വാങ്ങുന്നതിനാൽ തന്നെ ആഡംബരത്തിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും കാണാനാവില്ലെന്ന് വേണം പറയാൻ. ഡിഫൻഡറിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എസ്‌യുവിയുടെ ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ളവയെല്ലാം ഇതിലുണ്ട്.

കഴിഞ്ഞില്ല, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവയാണ് രഞ്ജിത്ത്-ചിപ്പി താരദമ്പതികളുടെ ഏറ്റവും പുതിയ ആഡംബര എസ്‌യുവിയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്.

ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഡിഫന്‍ഡര്‍ 110 മോഡലിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവും 3,022 mm നീളമുള്ള വീല്‍ബേസുമാണുള്ളത്.

കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ആഡംബര വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 15, 2024, 14:43 [IST]
English summary
Actress chippy and husband renjith buy land rover defender 110 hse luxury suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X