ശമ്പളത്തിലല്ല, സേവിംഗ്‌സിലാണ് കാര്യം; 66 ലക്ഷത്തിന്റെ പുത്തൻ ഇലക്‌ട്രിക് കാർ സ്വന്തമാക്കി ബി-ടൗൺ ഗേൾ

ഭാഷ ഏതായാലും സിനിമയ്ക്ക് ഒരാളിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇംപാക്‌ട് ഒന്ന് വേറെ തന്നെയാണ്. നമ്മൾ മലയാളികളാവട്ടെ ഭാഷകൾക്ക് അതീതമായി സിനിമയെ സ്നേഹിക്കുന്നവരാണ്. അതിനാൽ തന്നെ മോളിവുഡിൽ തുടങ്ങി ബോളിവുഡിലെ വരെയുള്ള നടീ-നടൻമാരെ മലയാളികൾക്കറിയാം. അത്തരത്തിൽ പലർക്കും സുപരിചിതമായ ആളായിരിക്കും ദിയ മിർസ. മിസ് ഇന്ത്യയിലെ മിസ് ഏഷ്യാ പസഫിക് സ്വന്തമാക്കിയാണ് നടി ബി-ടൗണിലേക്ക് ചുവടുവെക്കുന്നത്. 2001-ല്‍ എത്തിയ കള്‍ട്ട് ക്ലാസിക്കായി മാറിയ രഹ്നാ ഹേ തേരെ ദില്‍ മേം ആയിരുന്നു ദിയയുടെ ആദ്യ ചിത്രം.

പിന്നീട് ഇങ്ങോട്ട് 23 വർഷം നീണ്ടുനിൽക്കുന്ന കരിയറില്‍ ദിയ മിർസയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. ബോളിവുഡിലെ മുൻനിര നായികയായി ഇന്നും തിളങ്ങി നിൽക്കുന്ന താരത്തിനുള്ള ഫാൻബേസും ചില്ലറയല്ല. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം നായികയായും സഹനടിയായുമെല്ലാം കൈയടി വാങ്ങിയിട്ടുണ്ട്. ഓൺ സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ബോളിവുഡ് നായിക കൈയടി നേടാറുണ്ടെന്നതാണ് യാഥാർഥ്യം. സോഷ്യൽ മീഡിയയിലും ആള് സജീവമാണ്.

Actress Dia Mirza Buys New Volvo C40 Recharge Electric SUV

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുത്തനൊരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ മിർസ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ലക്ഷ്വറി കാർ സ്വന്തമാക്കിയതാണ് സംഭവം. എന്നാൽ കൂടുതൽ താരങ്ങളും വാങ്ങുന്നതു പോലെ പെട്രോളോ, ഡീസലോ അല്ല. പകരം പ്രകൃതിയെ സംരക്ഷിക്കാനുള്ള ദൗത്യത്തോടെ ഇലക്‌ട്രിക് കാറാണ് നായിക കൂടെക്കൂട്ടിയിരിക്കുന്നത്. കൂടെ പെട്രോളടിച്ച് കളയുന്ന കാശ് സേവിംഗ്സായി ബാങ്കിൽ കിടക്കുകയും ചെയ്യും.

വോൾവോയുടെ C40 റീചാർജ് എന്ന കൂപ്പെ സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവിയാണ് ദിയയുടെ ഗരാജിലേക്ക് വന്നിരിക്കുന്നത്. പുത്തൻ കാർ ചാർജ് ചെയ്യുന്ന ചിത്രങ്ങളോടൊപ്പമാണ് പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പോപ്പുലറായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണ് സെലിബ്രിറ്റികളും ഇത്തരം വാഹനങ്ങളിലേക്ക് ചേക്കേറുന്നത്.

Actress Dia Mirza Buys New Volvo C40 Recharge Electric SUV

മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോയും ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്കാണ് ഊന്നൽ നൽകുന്നത്. ഇപ്പോൾ ഇലക്ട്രിക് കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് XC40 റീചാർജ്, XC40 സിംഗിൾ, C40 റീചാർജ് എന്നിവയിലൂടെയാണ് വൈദ്യുത വാഹന രംഗത്ത് കുതിച്ചുപായുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ആധുനികനാണ് ദിയ സ്വന്തമാക്കിയിരിക്കുന്ന C40 റീചാർജ്.

62.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള വോൾവോ C40 റീചാർജിന് 66.19 ലക്ഷം രൂപയോളം വരും മുംബൈയിലെ ഓൺ-റോഡ് വില. അടിക്കടി മോഡലിന് കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളും സ്വീഡിഷ് ബ്രാൻഡ് നൽകാറുള്ളതിനാൽ ദിയ മിർസയ്ക്ക് ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. XC40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവിയാണിത്.

Actress Dia Mirza Buys New Volvo C40 Recharge Electric SUV

ബ്ലാക്ക് സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, ഫ്‌ജോർഡ് ബ്ലൂ, സിൽവർ ഡൗൺ ആൻഡ് ക്രിസ്റ്റൽ വൈറ്റ്, സേജ് ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് വോൾവോയുടെ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാനെത്തുന്നത്. ഇതിലെ സിഗ്നേച്ചർ ഓപ്ഷനായ ഫ്‌ജോർഡ് ബ്ലൂവാണ് ദിയ മിർസ തെരഞ്ഞെടുത്തിരിക്കുന്നത്. 78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് C40 റീചാർജിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ, 403 bhp കരുത്തും 660 Nm torque ഉം വികസിപ്പിക്കുന്ന AWD സംവിധാനത്തോടുകൂടിയ ട്വിൻ ഇലക്ട്രിക് മോട്ടോറുകളോടെയാണ് വാഹനം വരുന്നത്. ആയതിനാൽ സിംഗിൾ ചാർജിൽ ഇവിക്ക് 530 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവും. 0-100 കിലോമീറ്റർ വേഗത വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഇവിക്കാവും. അതേസമയം ടോപ്പ് സ്പീഡ് 180 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ചാർജിംഗിന്റെ കാര്യത്തിലും വളരെ പ്രായോഗികമായ വാഹനമാണിതെന്നാണ് കമ്പനി പറയുന്നത്. 150 kW ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുള്ളതിനാൽ വെറും 37 മിനിറ്റിനുള്ളിൽ ഇലക്ട്രിക് എസ്‌യുവിയിലെ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.

യാത്രകൾ ആഡംബര പൂർണമാക്കാനുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ഇവിയിൽ വോൾവോ കൊടുത്തിട്ടുണ്ട്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള 9.0 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർഡ് ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വീഗൻ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുള്ള 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോ വൺ-പെഡൽ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചുള്ള ലെവൽ 3 ADAS ടെക് എന്നിവയെല്ലാം വാഹനത്തിന്റെ പ്രത്യേകതയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 9, 2024, 11:01 [IST]
English summary
Actress dia mirza buys new volvo c40 recharge electric suv worth 66 19 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X