സദാചാര പൊലീസിംഗിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച നടി, സിമ്പിളായി ആഡംബര കാറിൽ വന്നിറങ്ങിയ സുന്ദരിയെ മനസിലായോ

ഹിന്ദി സിനിമകൾ പോലെ തന്നെ മലയാളിക്ക് ഏറെ ഇഷ്‌ടമാണ് ബോളിവുഡിലെ വെബ് സീരീസുകളും. മർസാപൂർ, ഫർസി, ഫാമിലി മാൻ, പാതാൾ ലോക്, സേക്രഡ് ഗെയിംസ് എന്നിങ്ങനെ നീളുന്ന മികച്ച സീരീസുകളൊക്കെ നമ്മൾ കണ്ടിട്ടുണ്ടാവും. അതിനാൽ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളേയും ഏവരും ഇപ്പോഴും ഓർമിക്കുന്നുണ്ടാവും. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍വിജയം നേടിയ പരമ്പരയായ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് എല്‍നാസ് നൊറൗസി. ഇറാനിയൻ സുന്ദരിയാണെങ്കിലും കക്ഷി പോപ്പുലറായത് ബി-ടൗണിലൂടെയാണ്. അഭിനയത്തിന് പുറമെ എല്‍നാസ് ഒരു ഗായിക കൂടിയാണ് കേട്ടോ.

ഇറാനിലെ സദാചാര പൊലീസിങ്ങിനെതിരെ തന്റെ വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും എല്‍നാസ് നൊറൗസി വൈറലായിരുന്നു. ഓരോ സ്ത്രീക്കും സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കണം. ഞാൻ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ഇറാനിലെ പ്രശ്‌നത്തിൽ പ്രതിഷേധവുമായി താരമെത്തിയത്.

Actress Elnaaz Norouzi Spotted In New BMW X7 Luxury SUV

22 കാരിയായ മഹ്‌സ അമിനിയുടെ ദാരുണ കൊലയെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. എന്തായാലും ഇപ്പോൾ താരം എയർപോർട്ടിൽ വന്നിറങ്ങുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. ബോളിവുഡിലെ പകരം വെക്കാനില്ലാത്ത സൗന്ദര്യത്തിന് ഉടമയായ നടിക്ക് വലിയ ആരാധകരുമുണ്ട്. താരം പുതുതായി വാങ്ങിയ കാറിൽ വിമാനം കയറാൻ വന്നിറങ്ങുന്ന വീഡിയോയാണ് പപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരിക്കുന്നത്.

മുമ്പ് മെർസിഡീസ് ബെൻസ് A180 മോഡൽ ഉപയോഗിച്ചിരുന്ന താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ X7 എസ്‌യുവിയാണ്. സാധാരണയായി പല പ്രമുഖ നടിമാരും അംഗരക്ഷകരോടൊപ്പമാണ് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറ്. എന്നാൽ എല്‍നാസ് നൊറൗസി സുരക്ഷാ അകമ്പടികളൊന്നും ഇല്ലാതെ വളരെ സാധാരണമായാണ് കാൽ വന്നിറങ്ങുന്നത്.

Actress Elnaaz Norouzi Spotted In New BMW X7 Luxury SUV

xDrive40i M സ്പോർട്ട്, സിഗ്നേച്ചർ എഡിഷൻ, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിലായി എത്തുന്ന ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിക്ക് 1.22 കോടി രൂപ മുതൽ 1.25 കോടി രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇതിൽ എൽനാസ് സ്വന്തമാക്കിയിരിക്കുന്നത് ഏത് മോഡലാണെന്ന് വ്യക്തമായിട്ടില്ല. ഓൺ-റോഡ് വിലയിലേക്ക് നോക്കിയാൽ 1.59 കോടി മുതൽ 1.63 കോടി രൂപ വരെയാണ് വരുന്നത്.

3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. X7 പെട്രോൾ 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും. ഇതിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ടെന്നതിനാൽ കൂടുതൽ കാര്യക്ഷമമായ ഡ്രൈവാണ് വാഹനം നൽകുന്നത്.

മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക്, ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ ഷേഡുകൾ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകൾ ബിഎംഡബ്ല്യു ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ബ്ലാക്ക് സഫയറാണ് സേക്രഡ് ഗെയിംസിലെ നായിക സ്വന്തമാക്കിയിരിക്കുന്നത്. കൂറ്റൻ കിഡ്‌നി ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് ലക്ഷ്വറി എസ്‌യുവിയുടെ ഡിസൈനിലെ ഹൈലൈറ്റുകൾ.

എൽനാസ് എല്‍നാസ് നൊറൗസിയുടെ ലക്ഷ്വറി എസ്‌യുവിയുടെ അകത്തളം വിശാലവും ആഡംബരവുമാണ്. ഡ്യുവൽ സ്‌ക്രീനുകൾ പോലുള്ള ഫീച്ചറുകളോടെയാണ് X7 വിപണനം ചെയ്യുന്നത്. ഇതിൽ ഒന്ന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ്. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സീറ്റ് വെന്റിലേഷൻ, പനോരമിക് സൺറൂഫ് പോലുള്ള ആഡംബര ഫീച്ചറുകൾ ഇടംപിടിച്ചിട്ടുണ്ട്.

പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ കീ എന്നിവയാണ് ഇറാനിയൻ സുന്ദരിയുടെ പുതിയ കാറിലുള്ള മറ്റ് ഹൈടെക് ഫീച്ചറുകൾ. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) തുടങ്ങിയ സവിശേഷതകളും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, October 27, 2024, 12:00 [IST]
English summary
Actress elnaaz norouzi spotted in new bmw x7 luxury suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X