സ്വന്തമായുള്ളത് കോടികളുടെ ആസ്‌തി, എന്നിട്ടും തെന്നിന്ത്യന്‍ നടിക്ക് 91 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് കുടുംബം

തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിദ്ധ്യമായിരുന്നു ഹൻസിക മോട്‌വാനി. തമിഴിലും തെലുങ്കിലും തുടങ്ങി മലയാളത്തില്‍ വരെ ഹന്‍സിക വേഷമിട്ടു. ഒരുകാലത്ത് ഏറ്റവും തിരക്കോടെ സിനിമകളിൽ ഓടിനടന്ന് അഭിനയിച്ച് കത്തി നിൽക്കുന്ന സമയത്തായിരുന്നു ഹൻസികയുടെ വിവാഹവും. ഏറെ കോളിളക്കം സൃഷ്‌ടിച്ച വിവാഹമായിരുന്നു നടിയുടേത് എങ്കിലും ഇന്നും ആരാധകർക്ക് ഒരുകുറവുമുണ്ടായിട്ടില്ല.

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച നടി ഹൻസിക ക്യൂട്ട്നെസ് വാരിവിതറി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ട്. എങ്കേയും കാതൽ പോലുള്ള സിനിമകളാണ് താരത്തെ കുറിച്ച് പറയുമ്പോൾ മലയാളി ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ച ഹൻസികയുടെ പുതിയ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാ വിഷയം.

Actress Hansika Motwani Got New BMW 6 GT Luxury Car Worth 75 Lakh As Gift

ഹൻസിക ഒരു പുതിയ ബിഎംഡബ്ല്യു 6 GT ആഡംബര കാറിൽ എത്തുന്ന വീഡിയോയ്ക്ക് പിന്നാലെയാണ് പാപ്പരാസികൾ ഇപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കുവെച്ച നടി ലക്ഷ്വറി കാർ ഓടിച്ചുകൊണ്ടുപോവുന്ന വീഡിയോയും വൈറലാണ്. കാർസ് ഫോർ യു തന്റെ യൂട്യൂബ് ചാനലിലാണ് ഹൻസികയുടെ പുത്തൻ കാറിനറെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹൻസികയുടെ കുടുംബം താരത്തിന് സമ്മാനിച്ച കാറാണിതെന്നാണ് വിവരം. മിനറൽ വൈറ്റ് കളർ ഓപ്ഷനിലുള്ള ബിഎംഡബ്ല്യു 6 ജിടി സെഡാനാണ് ഇനി നടിയുടെ യാത്രകൾക്ക് കൂട്ടായുണ്ടാവുക. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ ലക്ഷ്വറി ഗ്രാൻഡ് ടൂററിന്റെ 630i M സ്‌പോർട് വേരിയന്റാണ് ഹൻസികയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 75.90 ലക്ഷം രൂപയാണ് 630i M സ്‌പോർട്ട് സിഗ്നേച്ചർ വേരിയന്റിന്റെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

Actress Hansika Motwani Got New BMW 6 GT Luxury Car Worth 75 Lakh As Gift

ടാക്‌സും രജിസ്ട്രേഷനും ഇൻഷുറൻസുമെല്ലാം കൂട്ടി ഏകദേശം 91.42 ലക്ഷം രൂപയോളം വരും ഹൻസികയുടെ ബിഎംഡബ്ല്യു 6 ജിടി സെഡാന്റെ മുംബൈയിലെ ഓൺ-റോഡ് വില വരുന്നത്. ഗ്രാൻഡ് ടൂററിന്റെ 630i M സ്‌പോർട് വേരിയന്റിന് ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ 4-സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത് ഇത് 254 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. വെറും 6.5 സെക്കൻഡിനുള്ളിൽ ആഡംബര കാറിന് 100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും ബ്രേക്കിംഗ് ഫംഗ്‌ഷനോടുകൂടിയ ക്രൂയിസ് കൺട്രോളും ലക്ഷ്വറി സെഡാന്റെ പ്രീമിയംനെസിനെ വർധിപ്പിക്കുന്ന കാര്യംകൂടിയാണ്.

Actress Hansika Motwani Got New BMW 6 GT Luxury Car Worth 75 Lakh As Gift

കംഫർട്ട്, കംഫർട്ട് പ്ലസ്, സ്‌പോർട്ട്, ഇക്കോ പ്രോ, അഡാപ്റ്റീവ് തുടങ്ങിയ ഡ്രൈവ് മോഡുകളും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്രൈവിംഗ് എക്‌സ്‌പീരിയൻസ് ഉയർത്താൻ കൺട്രോൾ സ്വിച്ച് ഉപയോഗിച്ചാണ് മോഡുകളിലേക്ക് മാറാനാവുന്നത്. ഇലക്‌ട്രോണിക് കൺട്രോൾഡ് ഡാംപറുകൾ ഉപയോഗിച്ച് പരമാവധി യാത്രാ സുഖവും അങ്ങേയറ്റത്തെ സ്പോർട്ടി പെർഫോമൻസും ബിഎംഡബ്ല്യു ഉറപ്പുവരുത്തിയിട്ടുണ്ട്.

സെൽഫ്-ലെവലിംഗ് ഉള്ള സ്റ്റാൻഡേർഡ് അഡാപ്റ്റീവ് 2-ആക്‌സിൽ എയർ സസ്പെൻഷൻ ലോഡ് കണക്കിലെടുക്കാതെ സ്ഥിരമായ ഉയരം നിലനിർത്താനും സഹായിക്കുന്നുണ്ട്. ഇത് കാറിലെ യാത്രക്കാർക്ക് മികച്ച യാത്രാ സുഖമാണ് പ്രദാനം ചെയ്യുന്നത്. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന ഈ വാഹനം പെട്രോൾ വേരിയന്റിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാവുന്നത്.

Actress Hansika Motwani Got New BMW 6 GT Luxury Car Worth 75 Lakh As Gift

ഇനി അകത്തെ ഫീച്ചഫുകളിലേക്ക് വന്നാൽ ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ സസ്‌പെൻഷൻ, പാഡിൽ ഷിഫ്റ്ററുകൾ, ഇലക്‌ട്രോപ്ലേറ്റഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റോളർ സൺബ്‌ലൈൻഡുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള കിടിലവും വിശാലവുമായ ക്യാബിനാണ് 6 GT വാഗ്ദാനം ചെയ്യുന്നത്.

ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റിനൊപ്പം എബിഎസ്, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫ് ലോക്ക് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ അത്യാധുനിക സവിശേഷതകളും വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളത്. ഹൻസികയെ കൂടാതെ ഇഷാൻ ഖട്ടറിനെപ്പോലുള്ള മറ്റ് സെലിബ്രിറ്റികളും ഇതേ മോഡൽ സ്വന്തമാക്കി പ്രമുഖരാണ്.

More from DriveSpark

Article Published On: Thursday, January 18, 2024, 18:00 [IST]
English summary
Actress hansika motwani got new bmw 6 gt luxury car worth 75 lakh as gift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X