ലേഡി സൂപ്പർസ്റ്റാറിന് പോലുമില്ല, റേഞ്ച് റോവർ സ്പോർട്ട് വാങ്ങി മലയാളികളുടെ സ്വന്തം ജാനകിക്കുട്ടി

ഏതൊരു വണ്ടിപ്രേമിയും സ്വപ്‌നം കണ്ടിട്ടുള്ള വാഹനമായിരിക്കും റേഞ്ച് റോവർ. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരും ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി വാങ്ങുന്ന വീഡിയോയും വാർത്തകളുമെല്ലാം കാണാനും വലിയ കൂട്ടമുണ്ട് ഇവിടെ. ഇപ്പോഴിതാ മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം ജാനകിക്കുട്ടിയും ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സ്‌നേഹത്തിലൂടേയും മയില്‍പീലിക്കാവിലൂടേയും നിറത്തിലൂടേയുമെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കിയ നടി ജോമോളാണ് റേഞ്ച് റോവർ സ്പോർട്ട് തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ നടി കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

അടുത്തകാലത്ത് വീണ്ടും മലയാളത്തിൽ സജീവമായ ജോമോൾ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവിലെ വനിതാ അംഗം കൂടിയാണ്. എന്തായാലും ഇപ്പോൾ റേഞ്ച് റോവർ സ്പോർട്ട് കൂടി ജോമോളിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. നടി പുത്തൻ വാഹനം വാങ്ങിയ വിവരം കൊച്ചിയിലെ ലാൻഡ് റോവർ മുത്തൂറ്റ് ഷോറൂമിൽ നിന്നുമാണ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഡെലിവറി വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.

jomol buys range rover

വിവിധ വേരിയന്റുകളിൽ വിപണിയിലെത്തുന്ന ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിന് നിലവിൽ 1.75 കോടി രൂപ മുതൽ 3.50 കോടി രൂപ വരെയാണ് കേരളത്തിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇതിൽ ഏത് മോഡലാണ് ജോമോൾ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഭർത്താവ് ചന്ദ്രശേഖറിനും മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പമെത്തിയാണ് നടി പുതിയ വാഹനത്തെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നത്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന മഞ്ജു വാര്യറിന് പോലുമില്ലാത്ത പകിട്ടാണ് ഇപ്പോൾ ജോമോളുടെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത്.

റേഞ്ച് റോവർ സ്പോർട്ടിന് കൂടുതൽ സ്പോർട്ടി ലുക്ക് സമ്മാനിക്കുന്ന സാന്റോറിനി ബ്ലാക്ക് കളർ ഓപ്ഷനാണ് ജോമോളും ഭർത്താവും തെരഞ്ഞെടുത്തിരിക്കുന്നത്. റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവി പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ലക്ഷ്വറി വാഹനത്തിന്റെ എല്ലാ എഞ്ചിനുകളിലും 4WD, എയർ സസ്‌പെൻഷൻ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

jomol buys range rover

ബ്രിട്ടീഷ് ബ്രാൻഡിന്റെ അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്. മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും റേഞ്ച് റോവർ സ്പോർട്ടിന്റെ മാറ്റേകാനായി കൊടുത്തിട്ടുണ്ട്.

അത്യാധുനിക സംവിധാനങ്ങളാൽ സമ്പന്നമാക്കിയ അകത്തളമാണ് ലക്ഷ്വറി എസ്‌യുവിയിലുള്ളത്. ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്തവിധത്തിലുള്ള അത്യാധുനിക സവിശേഷതകളോടെയാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന റീക്ലൈൻ ഫംഗ്ഷനുള്ള വെന്റിലേറ്റഡ് റിയർ സീറ്റുകൾ തുടങ്ങിയവ യാത്രകൾ അടിപൊളിയാക്കും.

jomol buys range rover

കൂടാതെ, 11.4 ഇഞ്ച് റിയർ സീറ്റ് എന്റർടൈൻമെൻ്റ് സിസ്റ്റം, 3D സറൗണ്ടുള്ള മെറിഡിയൻ സൗണ്ട് സിസ്റ്റം, ക്വാഡ്-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകളും ഈ ആഡംബര എസ്‌യുവിയുടെ ഭാഗമാണ്. ഇതുകൂടാതെ ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് ശേഷി 281 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പോലുള്ള മികവും ലാൻഡ് റോവറിന്റെ മിടുമിടുക്കൻ എസ്‌യുവിയിൽ ലഭ്യമാണ് താനും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 22, 2026, 8:46 [IST]
English summary
Actress jomol and family buys new land rover range rover sport luxury suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X