90കളിൽ വാങ്ങിയിരുന്നത് 1 കോടി പ്രതിഫലം, ഇന്ന് 4600 കോടി രൂപയുടെ ആസ്‌തിയുള്ള സിനിമ നടി! കറക്കം റേഞ്ച് റോവറിൽ

മാധുരി ദീക്ഷിത്തും ശ്രീദേവിയും കാജോളും കരിഷ്‌മ കപൂറും ജൂഹി ചൗളയും മനീഷ കൊയ്‌രാളയുമെല്ലാം അടക്കിവാണിരുന്ന ഹിന്ദി സിനിമ ലോകത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയായിരുന്നു. ഇന്ന് ആലിയ ഭട്ടും ദീപിക പദുക്കോണും എല്ലാം അരങ്ങുവാഴുന്ന ബി-ടൌണിലെ ഇന്നത്തെ ഗ്ലാമർ റാണിമാരേക്കാൾ ഫാൻസായിരുന്നു ഒരുകാലത്ത് ഇവർക്കുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണെന്ന് ആർക്കെങ്കിലും അറിയാമോ? മറ്റാരുമല്ല കേട്ടോ, നമ്മുടെ സ്വന്തം ഹരികൃഷ്ണൻസിലെ മീരയായി മലയാളികളുടെ മനംകവർന്ന ജൂഹി ചൗളയാണ് (Juhi Chawla) ഈ ബഹുമതിക്ക് ഉടമ.

കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയ സിനിമകളുടെ ഭാഗമായിട്ടില്ലെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ ജൂഹി ചൗളയെ പിന്തള്ളാൻ യുവതലമുറയിലെ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് രസകരമായ സംഗതി. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമതുള്ള താരത്തിന് ഏകദേശം 4600 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1990കളില്‍ ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള മുൻനിര നടികളിലൊരാളായിരുന്നു ജൂഹി.

Actress Juhi Chawla Spotted In Range Rover Autobiography Luxury SUV

90 കളിലെ ഡ്രീം ​ഗേൾ എന്ന് വിളിപ്പേരുണ്ടായിരുന്ന നായിക കൂടിയായിരുന്നു ജൂഹി ചൗള. തൊണ്ണൂറുകളില്‍ തന്നെ താരം ഒരു കോടി രൂപയെന്ന നിലയില്‍ പ്രതിഫലം വാങ്ങിയിരുന്നതായാണ് റിപ്പോർട്ടുകൾ. മാഗി, പെപ്‌സി, കുര്‍കുറെ, കെല്ലോഗ്‌സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടും വരുമാനുമുണ്ടാക്കുന്നുണ്ടെങ്കിലും നടിയുടെ പ്രധാന വരുമാന സ്രോതസ് സംരംഭങ്ങൾ തന്നെയാണ്. റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന പ്രൊഡക്ഷൻ ഹൌസും ജൂഹിയുടെ ഉമസ്ഥതയിലുള്ളതാണ്.

ഐപിഎല്ലിലെ മികച്ച ഫ്രാഞ്ചൈസികളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ജൂഹി ചൗളയ്ക്കും ഭര്‍ത്താവ് ജെയ് മെഹ്തയ്ക്കും കാര്യമായ ഓഹരിയുണ്ട്. ഭർത്താവും വലിയൊരു കോടീശ്വരൻ തന്നെയാണ് കേട്ടോ. എന്തായാലും ഇത്രയും സമ്പന്നയായ താരത്തിന്റെ ജീവിതം എത്രത്തോളം ആഡംബരം നിറഞ്ഞതാവുമെന്ന് ആരാധകർക്ക് ഊഹിക്കാവുന്നതേയുള്ളൂ. യാത്രകൾക്കായാലും അത്യാഡംബര വാഹനങ്ങളാണ് ജൂഹി ഉപയോഗിക്കുന്നത്.

Actress Juhi Chawla Spotted In Range Rover Autobiography Luxury SUV

ഇപ്പോഴിതാ പുത്തനൊരു റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ സുന്ദരിയായി വന്നിറങ്ങുന്ന ജൂഹി ചൗളയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണ് റേഞ്ച് റോവർ താരത്തിന്റേത് തന്നെയാണെന്നാണ് നിഗമനം. ആഡംബര സവിശേഷതകളും മികച്ച ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന ആഡംബര എസ്‌യുവിക്ക് കോടികളാണ് വില വരുന്നത്.

3.81 കോടി രൂപയോളമാണ് ജൂഹി വന്നിറങ്ങുന്ന ഈ റേഞ്ച് റോവർ സ്വന്തമാക്കാനായി മുടക്കേണ്ടി വരുന്ന വില. 5 സീറ്റുകളുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ഏത് വേരിയന്റാണ് താരത്തിന്റെ പക്കലുള്ളതെന്ന് കൃത്യമായി മനസിലായിട്ടില്ല. എങ്കിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്.

Actress Juhi Chawla Spotted In Range Rover Autobiography Luxury SUV

ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാനും ഈ ആറ് സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാവും. സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നുണ്ട്. അതിനാൽ ഓൺ-റോഡിലും ഓഫ്-റോഡിലും ഒരുപോലെ മിന്നും പ്രകടനം നൽകാൻ റേഞ്ച് റോവറിനാവും.

വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്കാവും. അതേസമയം വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 242 കിലോമീറ്ററാണെന്നും റിപ്പോർട്ടുകളുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്.

Actress Juhi Chawla Spotted In Range Rover Autobiography Luxury SUV

കോടികൾ മുടക്കുന്ന ആഡംബര എസ്‌യുവി ആയതിനാൽ തന്നെ ഇന്റീരിയറും കിടിലമാണെന്ന് വേണം പറയാൻ. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ എന്നിവയാണ് ജൂഹി ചൗളയുടെ ലാൻഡ് റോവർ റേഞ്ച് റോവറിലുള്ളത്.

More from DriveSpark

Article Published On: Thursday, March 20, 2025, 16:41 [IST]
English summary
Actress juhi chawla spotted in range rover autobiography luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X