താരാദാസിനെ പ്രണയിച്ച ബ്രിട്ടീഷ് സുന്ദരി, പ്രിയതമന് സമ്മാനം കൊടുത്ത കാറിൽ വന്നിറങ്ങിയ ആളെ കണ്ടോ
സിനിമ താരങ്ങളുടെ വാർത്തകളറിയാൻ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നവരാണ് നാം മലയാളികൾ. ഭാഷകൾക്ക് അതീതമായി സിനിമകൾ കാണുന്നതിനാൽ തമിഴ്, തെലുങ്ക്, ഹിന്ദി പോലുള്ള ഭാഷകളിലെ നടീനടൻമാരെയെല്ലാം നമുക്ക് ഏറെ പരിചിതമാണ്. അടുത്തിടെ കോടികൾ മുടക്കി കാർ വാങ്ങുന്ന തിരക്കിലാണ് ബോളിവുഡിലെ (Bollywood) സുന്ദരൻമാരും സുന്ദരികളും. ഒപ്പം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാഹനങ്ങൾ സമ്മാനം കൊടുക്കുന്നതിലും ഇവർ പിശുക്കൊന്നും കാണിക്കാറില്ല. അത്തരത്തിൽ തന്റെ പ്രിയതമന് കോടികൾ വില മതിക്കുന്ന പുത്തനൊരു ആഡംബര എസ്‌യുവി സമ്മാനം കൊടുത്ത നടിയുടെ വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറ്റാരുമല്ല, ഗ്രാമർ റാണി കത്രീന കൈഫാണ് തന്റെ ജീവിത പങ്കാളിയായ വിക്കി കൌശലിന് പുതിയ വാഹനം സമ്മാനം കൊടുത്തത്. നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ബൽറാം Vs താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം മുഖം കാണിച്ചിട്ടുണ്ട് കേട്ടോ. നാല് കോടിയുടെ റേഞ്ച് റോവർ എസ്‌യുവിയാണ് വിക്കിക്ക് സർപ്രൈസായി കൊടുത്തത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഹൃദയത്തിൽ എന്നും പ്രത്യേക സ്ഥാനമുള്ള വാഹനം ഗിഫ്റ്റായി കൊടുത്തത് മാധ്യമങ്ങളും വലിയ വാർത്തയാക്കിയിരുന്നു.

പുതുപുത്തൻ റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് പതിപ്പായ (LWB) ഓട്ടോബയോഗ്രഫി വേരിയന്റാണ് കത്രീന വിക്കിക്ക് കൈമാറിയത്. ഗിഫ്റ്റ് കൊടുത്ത കാറിൽ വന്നിറങ്ങി സുന്ദരിയായ കത്രീന കൈഫിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. കാറിന് പിന്നിലെ കഥയും മറ്റുമായി ആരാധകർ കമന്റ് ബോക്‌സുകളിലും എത്തുന്നുണ്ട്. നടി കത്രീന കൈഫ് ഗർഭിണിയെന്ന റിപ്പോട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് നടി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.
വിക്കിക്ക് സമ്മാനമായി നൽകിയതാണെങ്കിലും ഇരുവരും ഇപ്പോൾ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനമാണ് റേഞ്ച് റോവറിർ LWB ഓട്ടോബയോഗ്രഫി. ഏകദേശം 4 കോടി രൂപയോളം വില വരുന്ന ആഡംബര എസ്‌യുവിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നാലോ? ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്ഫെ ഫ്യൂജി വൈറ്റ് കളർ ഓപ്ഷനിലുള്ള മോഡലാണ് വിക്കിയും കത്രീനയും ഉപയോഗിക്കുന്നത്.

കത്രീന കൈഫിനെ കൂടാതെ അടുത്തിടെ ജാഹ്‌നവി കപൂറും അനന്യ പാണ്ഡെയും ഇതേ നിറത്തിലുള്ള എസ്‌യുവി വാങ്ങിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ അഴകാക്കുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാക്കിയാണ് ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. ടാൻ ലെതർ ഇൻ്റീരിയർ, 24-വേ ഹീറ്റഡ് ആൻഡ് കൂൾഡ് എക്‌സിക്യൂട്ടീവ് റിയർ സീറ്റുകൾ, 13.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, രണ്ട് 13.1 ഇഞ്ച് റിയർ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, മെറിഡിയൻ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ പ്രത്യേക മോഡലിൽ ഒരുക്കിയിട്ടുണ്ട്.

റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് പതിപ്പായ (LWB) ഓട്ടോബയോഗ്രഫിയുടെ P400 എന്ന മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വേരിയന്റാണ് കത്രീന വിക്കിക്ക് സമ്മാനിക്കാനായി തെരഞ്ഞെടുത്തത്. 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ, ഇഞ്ചനീയം പെട്രോൾ എഞ്ചിൻ തുടിപ്പേകുന്ന വാഹനത്തിന് 394 bhp കരുത്തിൽ പരമാവധി 550 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്.
ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 5.9 സെക്കൻഡിൽ കൈവരിക്കാൻ റേഞ്ച് റോവറിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 242 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ റേഞ്ച് റോവറിന് 3.0 ലിറ്റർ ടർബോ ഡീസൽ, 6-സിലിണ്ടർ, 4.4 ലിറ്റർ V8 ട്വിൻ-ടർബോ പെട്രോൾ എഞ്ചിനുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








