മലയാളത്തിൽ അഭിനയിച്ചത് ലാലേട്ടന്റെ കൂടെ മാത്രം, പക്ഷേ രണ്ടും പൊട്ടി! ലക്ഷങ്ങൾ മുടക്കി ബിഎംഡബ്ല്യു വാങ്ങി കോമൾ
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കോമൾ ശർമ്മ. തമിഴകത്താണ് കൂടുതൽ വേഷങ്ങൾ ലഭിച്ചിട്ടുള്ളതെങ്കലും ലാലേട്ടന്റെ പൊട്ടിപാളീസായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ മലയാള ചിത്രങ്ങളിലും കോമൾ മുഖം കാണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്. ഇപ്പോഴിതാ തന്റെ ഇനിയുള്ള യാത്രകൾക്കായി നടി പുത്തനൊരു ബിഎംഡബ്ല്യു ആഡംബര കാർ (BMW Luxury Car) സ്വന്തമാക്കിയിരിക്കുന്ന വിശേഷമാണ് ആരാധകരിലേക്ക് എത്തിക്കുന്നത്.
ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ സെഡാനായ 2 സീരീസ് ഗ്രാൻകൂപ്പെയാണ് കോമൾ ശർമ്മ ഗരാജിലെത്തിച്ചിരിക്കുന്നത്. 218 M സ്പോർട്ട്, 218 M സ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് കോംപാക്‌ട് ലക്ഷ്വറി സെഡാൻ ഇന്ത്യൻ വിപയിലെത്തുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 45.80 ലക്ഷം രൂപ മുതൽ 48.20 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

തമിഴ് സിനിമകളിൽ സജീവമായി നിൽക്കുന്നതിനാൽ അവിടെ തന്നെയാണ് കോമൾ തന്റെ പുത്തൻ ആഡംബര കാർ രജിസ്റ്റർ ചെയ്‌തിരിക്കുന്നതും. ചെന്നൈയിൽ 2 സീരീസ് ഗ്രാൻഡ് കൂപ്പെയ്ക്ക് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 57.23 ലക്ഷം മുതൽ 61.12 ലക്ഷം രൂപ വരെ ഓൺ-റോഡ് വില വന്നേക്കും. ഒരു സ്വൂപ്പിംഗ്, ഫോർ-ഡോർ കൂപ്പെ റൂഫ്‌ലൈനുമായി വരുന്ന കാറിന് നല്ലൊരു ഡിസൈനാണ് ലഭിക്കുന്നത്.
ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെ. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് CLA മോഡലുമായി മത്സരിക്കുന്ന കാർ സ്റ്റൈലിഷ് ഫോർ-ഡോർ കൂപ്പെ എന്ന നിലയിൽ വേറിട്ടുനിൽക്കുന്ന ഒന്നുകൂടിയാണ്. ജർമൻ ബ്രാൻഡിന്റെ പുതിയ FAAR ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പണികഴിപ്പിച്ചിരിക്കുന്നത്. ഫ്രെയിംലെസ് ഡോറുകൾ, ഇലുമിനേറ്റഡ് ഐക്കോണിക് ഗ്ലോ കിഡ്‌നി ഗ്രിൽ, സ്റ്റാൻഡേർഡ് M സ്‌പോർട് സ്റ്റൈലിംഗ് എന്നിവയാണ് ഇതിന്റെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്.

അതേസമയം ഇന്റീരിയറിലേക്ക് കയറിയാൽ രു മിനിമലിസ്റ്റ് ഡാഷ്‌ബോർഡ് ഡിസൈനാണ് അകത്തളത്തിൽ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ഇതിൽ 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കർവ്ഡ് ഡിസ്പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, M സ്പോർട്ട് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. പനോരമിക് സൺറൂഫ്, 12-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്ഷനുകളുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിയവയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയിലെ മറ്റ് ഫീച്ചറുകൾ.
അതേസമയം സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ 6 എയർബാഗുകൾ, മാട്രിക്സ് ഹൈ ബീം ഉള്ള അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻകൂപ്പെയ്ക്ക് 1.5 ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.

ഇതിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ടർബോ പെട്രോൾ എഞ്ചിന് 154 bhp കരുത്തിൽ പരമാവധി 230 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ എഞ്ചിന് 188 bhp പവറിൽ 400 Nm ടോർക്ക് വരെ നിർമിക്കാനും കഴിവുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. 177 bhp പവറിൽ 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ വരുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications