സിറാജിന്റെ കാമുകിയായി ചൂണ്ടിക്കാണിച്ച കശ്‌മീർ സുന്ദരി, പുത്തൻ ബിഎംഡബ്ല്യുവിൽ വന്നിറങ്ങിയ പെൺകുട്ടിയെ അറിയുമോ

ഏറ്റവും ഗ്ലാമറസായ നടിമാരുള്ള മേഖലയാണ് ബോളിവുഡ്. ആലിയ ഭട്ടും അനുഷ്ക ശർമയും ദീപിക പദുക്കോണും അടങ്ങിയ മുൻനിര നടിമാർ മാത്രമല്ല, ഐറ്റം സോംഗിന് ആടിപ്പാടാനെത്തുന്ന അതീവ സുന്ദരിമാരും ബി-ടൌണിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. നെപ്പോ കിഡ്‌സാണ് ഹിന്ദി സിനിമ ഭരിക്കുന്നതെങ്കിലും മോഡലിംഗ് രംഗത്ത് നിന്നും ധാരാളം കഴിവുള്ള നടീനടൻമാരും സിനിമ മേഖലയിലേക്ക് കടന്നുവരാറുണ്ട്. അത്തരത്തിലൊരാളാണ് മഹിര ശർമ്മ. പേര് കേട്ടാൽ പെട്ടന്ന് മനസിലാവില്ലെങ്കിലും ഹിന്ദി, പഞ്ചാബി സിനിമകളുടെ ഭാഗമായിട്ടുള്ള താരത്തെ ചിലപ്പോൾ കണ്ടാൽ തിരിച്ചറിയാനായേക്കും. ഇൻസ്റ്റഗ്രാമിൽ 9 മില്യൺ ഫോളോവേഴ്‌സുള്ള നടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയാണ്.

നാഗിൻ 3, ബേപ്പനാ പ്യാർ, കുണ്ഡലി ഭാഗ്യ, താരക് മെഹ്താ കാ ഊൾട്ട ചാഷ്മ, യാരോൻ കാ തഷ്‌നി എന്നിവയുൾപ്പെടെ നിരവധി ടിവി പരമ്പരകളിലും വേഷമിട്ടിട്ടുള്ള താരം ബിഗ് ബോസ് സീസൺ 13-ൽ മത്സരാർഥി കൂടിയായിരുന്നു. ഇടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജുമായി മഹിര ശർമ്മ ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് മഹിര.

Actress Mahira Sharma Spotted In BMW 3 Series 320d

എന്താണന്നോ, ഇനി മുന്നോട്ടുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയിരിക്കുകയാണ് മഹിര ശർമ്മ. ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 3 സീരീസ് സെഡാനാണ് നടിയുടെ പോർച്ചിലെത്തിയിരിക്കുന്നത്. പുതിയ കാറിൽ താരം വന്നിറങ്ങുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് പുത്തൻ വാഹനത്തിന്റെ വിശേഷം ആരാധകർ അറിയുന്നത്.

പക്ഷേ ഇതൊരു പുതിയ വാഹനമല്ല കേട്ടോ, അടുത്തിടെ ഇന്ത്യയിൽ നിന്നും നിർത്തലാക്കിയ 3 സീരീസിന്റെ 320d എന്ന വേരിയന്റാണ് മഹിര ശർമ്മ വാങ്ങിയിരിക്കുന്നത്. അതായത് സെക്കൻഡ് ഹാൻഡ് മോഡലായിരിക്കാം നടിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നതെന്ന് സാരം. എന്തായാലും ലക്ഷ്വറി സെഡാന്റെ 2023 മോഡലാണ് യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിരിക്കുന്നത്.

Actress Mahira Sharma Spotted In BMW 3 Series 320d

നിർത്തലാക്കുന്നതിന് മുമ്പ് ഏകദേശം 65 ലക്ഷം രൂപയോളമായിരുന്നു ബിഎംഡബ്ല്യു 3 സീരീസ് 320d സെഡാനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. 188 bhp കരുത്തിൽ പരമാവധി 400 Nm torque വരെ നൽകുന്ന ശക്തമായ 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് മഹിര ശർമ്മയുടെ കാറിന് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡായി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റിയർ വീൽ ഡ്രൈവ് കാറായ ഇതിന് 0-100 കിലോമീറ്റർ വേഗത വെറും 6.8 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാന് സാധിക്കും. അതേസമയം 3 സീരീസ് ഡീസലിന്റെ പരമാവധി വേഗത മണിക്കൂറിൽ 243 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 4.7 മീറ്റർ നീളമുള്ള വാഹനത്തിന് 2.85 മീറ്റർ വീൽബേസ് ലഭിക്കും.

Actress Mahira Sharma Spotted In BMW 3 Series 320d

അതിനാൽ അകത്ത് നല്ല സ്പേസും കംഫർട്ടുമാണ് ബിഎംഡബ്ല്യു 3 സീരീസ് 320d സെഡാൻ സമ്മാനിക്കുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് പുലിയാണ് കേട്ടോ. ഇൻഫോടെയ്ൻമെൻ്റിനും ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള വലിയ സ്‌ക്രീനുകൾ, മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് സീറ്റുകൾ പോലുള്ള കാര്യങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല, വയർലെസ് ചാർജിംഗ്, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം അപ്‌ഹോൾസ്റ്ററി, സുഖപ്രദമായ സീറ്റുകൾ, എൽഇഡി ലൈറ്റിംഗ്, പ്രീമിയം ഓഡിയോ സിസ്റ്റം, വോയ്‌സ് കമാൻഡുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 3 സീരീസ് 320d സെഡാൻ സമ്പന്നമാണ് കേട്ടോ. മൊത്തത്തിൽ യൂസ്‌ഡ് ആണെങ്കിലും ആഡംബരത്തിന് യാതൊരു കുറവും മഹിരയ്ക്കുണ്ടാവില്ലെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Sunday, January 12, 2025, 15:00 [IST]
English summary
Actress mahira sharma spotted in bmw 3 series 320d
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X