വണ്ടികമ്പത്തിൽ മമ്മൂട്ടിക്കൊപ്പം, 1.16 കോടിയുടെ സ്പോർട്‍‌സ് കാർ വാങ്ങി മലയാളികളുടെ 'മൈ ബോസ്'

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മമ്ത മോഹൻദാസ്. ആദ്യ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പീന്നീട് ചെയ്‌ത കഥാപാത്രങ്ങളിലൂടെ മമ്ത മലയാളികളുടെ പ്രിയതമയായി. ഇപ്പോൾ താരത്തിന്റെ പേര് പറയുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ടൂ കൺട്രീസ്, മൈ ബോസ് എന്നീ ചിത്രങ്ങളാവും. കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഇത്രയേറെ അനായാസം കൈകാര്യം ചെയ്യാനാവുന്ന പുതുതലമുറയിലെ ചുരുക്കം ചില നായികമാരിൽ ഒരാളാണ് മമ്ത.

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന വ്യക്തികൂടിയാണ് മമ്ത മോഹന്‍ദാസ്. വെല്ലുവിളികളെ സധൈര്യം നേരിട്ട പോരാളിയുടെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. സാധാരണ ലക്ഷ്വറി വാഹനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായൊരു റോഡ്സ്റ്റർ മോഡലാണിത്.

Actress Mamta Mohandas Buys BMW Z4 M40i Luxury Sports Car

പോയ വർഷം മെയ് മാസത്തിലാണ് വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ബിഎംഡബ്ല്യു Z4 M40i ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 89.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഈ ഓപ്പൺ-ടോപ്പ് ടൂ-സീറ്റർ റോഡ്സ്റ്റർ മോഡലിന് കൊച്ചിയിൽ ഏകദേശം 1.16 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ഇൻഡിവിജുവൽ രജിസ്ട്രേഷനായി തന്നെ 20.50 ലക്ഷം രൂപയോളം വരുമ്പോൾ ഇൻഷുറൻസിനായി 3.72 ലക്ഷം രൂപയോളം വരും ചെലവ്.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) അതായത് സമ്പൂർണ ഇറക്കുമതി വാഹനമായാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്. സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാകും. ഇതിൽ
തണ്ടർനൈറ്റ് മെറ്റാലിക് എന്ന നിറത്തിലൊരുങ്ങിയ മോഡലാണ് മമ്ത തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. പുത്തൻ വണ്ടി സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇവിഎം ഓട്ടോകാർട്ടിൽ നിന്നും Z4 M40i റോഡ്സ്റ്ററിന്റെ ഡെലിവറി എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ പെങ്ങളായി ജനിക്കേണ്ട ആളാണെന്ന പോലുള്ള കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മലയാള സിനിമയിലെ നായികനടിമാരുടെ കൂട്ടത്തിലെ ഒരു വണ്ടിഭാന്ത്രിയാണ് ശരിക്കും മമ്ത. താരത്തിന്റെ ഗരാജിൽ മറ്റ് കിടിലൻ കാറുകളും ഇടംപിടിച്ചിട്ടുണ്ട്.

അക്കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ ഓപ്പൺ-ടോപ്പ് ടൂ-സീറ്റർ റോഡ്സ്റ്റർ. സമകാലിക ബിഎംഡബ്ല്യു ഡിസൈൻ ഭാഷയുടെ സ്പർശത്തോടുകൂടിയ സ്‌പോർട്ടി, അഗ്രസീവ് സ്റ്റൈലിംഗാണ് Z4 M40i അവതരിപ്പിക്കുന്നത്. പുതിയ കിഡ്നി ഗ്രിൽ, വലിയ എയർ ഇൻലെറ്റുകൾ, ലംബമായി അടുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വീൽ ആർച്ചുകൾക്ക് മുകളിലൂടെ നീണ്ടുകിടക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയാണ് ആഡംബര കാറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

Actress Mamta Mohandas Buys BMW Z4 M40i Luxury Sports Car

M40i വേരിയൻ്റിന് സെറിയം ഗ്രേ പെയിൻ്റ് ചെയ്ത ഗ്രില്ലും മിറർ ക്യാപ്പുകളും ട്രപസോയ്ഡൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വരെ കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഈ ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറിന് 19 ഇഞ്ച് M അലോയ് വീലുകളാണ് ലഭിക്കുന്നത്. തുണികൊണ്ടുള്ള സോഫ്റ്റ് ടോപ്പ് ഒരു ബട്ടൺ അമർത്തി പ്രവർത്തിക്കാൻ വെറും 10 സെക്കൻഡ് മതി. പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റർ ഇൻ്റീരിയറിലും ഏറെ വ്യത്യസ്‌തമുള്ളതാണ്.

ബിഎംഡബ്ല്യുവിന്റെ 7.0 വേർഷൻ വരുന്ന കണക്റ്റഡ് സവിശേഷതകളുള്ള 10.25 ഇഞ്ച് ഹൈ-റെസല്യൂഷൻ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുള്ള ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ്, 3D മാപ്പുകളുള്ള ജിപിഎസ് സംവിധാനം, ടച്ച് കൺട്രോളർ, ആപ്പിൾ കാർപ്ലേ, പാർക്കിംഗ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് ഫംഗ്ഷൻ തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻ്റ് ഫീച്ചറുകളും കാറിന്റെ പ്രത്യേകതകളാണ്.

Actress Mamta Mohandas Buys BMW Z4 M40i Luxury Sports Car

Z4 M40i-യുടെ സ്റ്റാൻഡേർഡ് ഇൻ്റീരിയർ ട്രിം ഒരു അലുമിനിയം മെഷ് ഇഫക്റ്റ് അവതരിപ്പിക്കുന്നതും ആഡംബര ഫീൽ നൽകുന്ന കാര്യമാണ്. വെർണാസ്ക ലെതറിൽ മൂന്ന് യുണീക് അപ്ഹോൾസ്റ്ററി ഓപ്ഷനുകളാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. അതിൽ മാഗ്മ റെഡ് ഓപ്ഷനാണ് മമ്ത മോഹൻദാസ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, ബ്രേക്ക്-എനർജി റീജനറേഷൻ എന്നിവ ഉൾപ്പെടുന്ന വിപുലമായ സാങ്കേതിക സവിശേഷതകൾ ബിഎംഡബ്ല്യു ഈ കാറിൽ നൽകുന്നുണ്ട്.

ഇക്കോപ്രോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്പോർട്‌സ് കാറിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയെ കുറിച്ച് പറയുമ്പോൾ ഡ്രൈവർക്കും യാത്രക്കാർക്കും വേണ്ടി ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് വെഹിക്കിൾ ഇമോബിലൈസർ, ക്രാഷ് സെൻസറുകൾ എന്നിവയെല്ലാമാണ് ജർമൻ വാഹന നിർമാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്.

Actress Mamta Mohandas Buys BMW Z4 M40i Luxury Sports Car

പുതിയ ബിഎംഡബ്ല്യു Z4 M40i ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറിന് 340 bhp പവറിൽ പരമാവധി 500 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ ആഡംബര കാറിന്റെ എഞ്ചിന് വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 9, 2024, 10:19 [IST]
English summary
Actress mamta mohandas buys bmw z4 m40i luxury sports car worth rs 1 16 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X