യാത്രകള്‍ക്കിനി അഡ്വഞ്ചര്‍ ഹരം, 28 ലക്ഷം രൂപയുടെ സൂപ്പർ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍
ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിന് മലയാള സിനിമയിൽ ഇന്നേ വരെ ഒരു നായികനടി മാത്രമാണ് അർഹയായിരിക്കുന്നത്. ഏവർക്കും അറിയാവുന്ന പോലെ അത് നമ്മുടെ സ്വന്തം ഞ്ജു വാര്യര്‍ തന്നെയാണ്. അടുത്തിടെ ടൂവീലര്‍ ലൈസന്‍സ് നേടിയ മഞ്ജു തന്റെ ജീവിതത്തിലെ വലിയ സ്വപ്നം കൂടി നേടിയെടുത്തിരിക്കുകയാണ്.
തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ തന്നെ മഞ്ജു വാര്യര്‍ സൂപ്പർ ബൈക്ക് സ്വന്തമാക്കിയത് തന്നെയാണ് വാർത്ത. ടൂവീലര്‍ ലൈസന്‍സ് നേടി അധികം വൈകാതെയാണ് താരം ബിഎംഡബ്ല്യു R 1250 GS ഗരാജിലെത്തിച്ചിരിക്കുന്നത്. പ്രീമിയം അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണെന്നാണ് വിവരം. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു.

ഇതിനു ശേഷമാണ് എന്തുകൊണ്ട് ഒരു ബൈക്ക് വാങ്ങിക്കൂടാ എന്ന ചോദ്യം മഞ്ജു സ്വയം ചോദിച്ചുതുടങ്ങിയത്. പിന്നീട് അധികം വൈകാതെ ടൂവീലർ ലൈസൻസ് എടുക്കുകയും ചെയ്‌തു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം താരം പറഞ്ഞിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരമാണ് മഞ്ജു നടത്തിയിരിക്കുന്നത്. ജര്‍മന്‍ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ R 1250 GS എന്ന മോഡലാണ് നടി ഇനി യാത്രകൾക്ക് കൂട്ടായി തെരഞ്ഞെടുത്തതും.
പുത്തൻ ബൈക്കിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ എന്ന അടിക്കുറുപ്പോടെയാണ് സന്തോഷ നിമിഷങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. മിക്കവാറും അജിത് തന്നെയാവും ഈ മോഡൽ നിർദേശിച്ചതും.

ഈ വര്‍ഷം 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് സൂപ്പർസ്റ്റാർ അജിത് പദ്ധതിയിട്ടിട്ടുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇരുവരും അടുത്തിടെ പുറത്തിറങ്ങിയ തുനിവ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുകയും ചെയ്‌തിരുന്നു. പുതിയ ബിഎംഡബ്ല്യു ബൈക്കിന് പുറമെ താരത്തിന്റെ ഗരാജിൽ മറ്റ് ആഡംബര കാറുകളുമുണ്ട്. മിനി കൂപ്പർ SE ഇലക്ട്രിക്, റേഞ്ച് റോവർ എന്നിവയാണ് മഞ്ജു പ്രധാനമായും യാത്രകൾക്ക് ഉപയോഗിക്കുന്നത്.
ഇനി നടി സ്വന്തമാക്കിയ പുത്തൻ സൂപ്പർ ബൈക്കിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. X ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഈ ഹെഡ്‌ലാമ്പുകൾക്ക് ക്രൂയിസിംഗ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്റർ ബൾബുകളും ഉള്ള ഫംഗ്‌ഷനുകൾ ലഭിക്കുന്നുണ്ട്.

പരമാവധി 136 bhp പവറിൽ 143 Nm torque വരെ നൽകുന്ന 1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ വലിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സവിശേഷതകളെല്ലാം ബൈക്കിൽ കമ്പനി സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ എന്നീ കിടിലൻ ഫീച്ചറുകളും മഞ്ജു വാര്യർ സ്വന്തമാക്കിയ ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ സൂപ്പർ ബൈക്കിലുണ്ട്. മൂന്നു വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും മോഡലിനൊപ്പം ലഭ്യമാവും.


Click it and Unblock the Notifications








