മലയാളം മിനി സ്‌ക്രീനിലെ സുന്ദരിക്കുട്ടി, കുതിക്കാൻ വെമ്പുന്ന പുത്തൻ ഇലക്‌ട്രിക് കാറുമായി മീനാക്ഷി

മലയാളം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന ലിറ്റിൽ സ്റ്റാറാണ് മീനാക്ഷി അനൂപ്. വോട്ട് അവകാശത്തിനുള്ള പ്രായമായെങ്കിലും മലയാളികൾക്ക് എന്നും ഒപ്പത്തിലെ മോഹൻലാലിന്റെ നന്ദിനിയായും അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായും മാത്രമേ മീനാക്ഷിയെ ഇപ്പോഴും കാണാനാവൂ. ബാലതാരമായി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ മീനാക്ഷി ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് കുടുംബപ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്.

പല ഷോകളുടേയും അവതാരകയായി നിറഞ്ഞുനിൽക്കുന്ന സുന്ദരിക്കുട്ടി ഇപ്പോഴിതാ പുത്തനൊരു കാർ സ്വന്തമായി വാങ്ങിയിരിക്കുകയാണ്. എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാറായ കോമെറ്റ് ഇവിയാണ് മീനാക്ഷി തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 18 വയസ് പൂർത്തിയായതിനാൽ ഇനിയുള്ള കറക്കങ്ങൾ സ്വന്തമായി ഡ്രൈവ് ചെയ്‌താവാനാണ് സാധ്യത. താരം തന്നെയാണ് പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Actress Meenakshi Anoop Buys New MG Comet EV

ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട എന്ന കുറിപ്പോടെയാണ് മീനാക്ഷി തന്റെ എംജി കോമെറ്റ് ഇവിയെ കൂടെക്കൂട്ടിയ വിവരം പങ്കുവെച്ചിരിക്കുന്നത്. അനൂപ്-രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി കോട്ടയം കിടങ്ങൂർ സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേരെങ്കിലും മലയാളികൾക്ക് മീനാക്ഷിയായി കഴിഞ്ഞു. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരത്തിനുള്ളതിനാൽ വിശേഷങ്ങളെല്ലാം ആരാധകരിലേക്ക് കൃത്യസമയത്ത് എത്തിക്കാറുണ്ട്.

എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ വിപണിയിൽ എത്തുന്ന എംജി കോമെറ്റ് ഇലക്ട്രിക് കാറിന്റെ ഏത് വേരിയന്റാണ് മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഇപ്പോൾ വ്യക്തമല്ല. വ്യത്യസ്‌തമായ യെല്ലോ കളർ ഓപ്ഷനാണ് താരത്തിന് കൂട്ടായി എത്തിയിരിക്കുന്നത്. 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന വാഹനം കോട്ടയത്താണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Actress Meenakshi Anoop Buys New MG Comet EV

ഫാൻസി നമ്പർ ഒന്നുമില്ലെങ്കിലും നിറത്തിലെ ഹൈലൈറ്റ് നിരത്തുകളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കാരണമാവും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ എത്തിച്ച കുട്ടിക്കാർ വൻഹിറ്റാണ് നേടിയിരിക്കുന്നത്. വലിപ്പക്കുറവും വിലക്കുറവുമാണ് കോമെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏത് തിരക്കിനിടയിലും എളുപ്പത്തിൽ കൊണ്ടുപോവാം, പാർക്കിംഗ് എളുപ്പമാക്കുന്നു, ഡ്രൈവിംഗ് സുഖം പോലുള്ള കാര്യങ്ങളും എംജിയുടെ ഇവിയെ വേറിട്ടുനിർത്തുന്ന കാര്യമാണ്.

വിദേശ വിപണികളിലുള്ള വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റര്‍ നീളവും 1505 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും 2010 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്.17.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന എംജിയുടെ കുഞ്ഞൻ കാർ സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് തന്നെയാണ് തുടർന്നും നൽകുക. അതായത് വേണമെങ്കിൽ കോട്ടയത്തെ വീട്ടിൽ നിന്നും താരത്തിന് എറണാകുളം വരെ പോയിട്ട് വരാനാവുമെന്ന് സാരം.

Actress Meenakshi Anoop Buys New MG Comet EV

ഫാസ്റ്റ് ചാർജിംഗ് സൌകര്യമുള്ളതിനാൽ അക്കാര്യത്തിലും ടെൻഷൻ വേണ്ട. വെള്ളവും പൊടിയും പ്രതിരോധിക്കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതില്‍ വരുന്നത്. 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ചാര്‍ജിംഗും തലവേദനയാകില്ല. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് 3 മണിക്കൂറിനുള്ളിൽ പൂർത്തിയാവുകയും ചെയ്യും.

റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇഎസ്‌സി, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രീപ്പ് മോഡ് എന്നിവയുൾപ്പെടെയുള്ള കിടിലൻ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ കവറുകളുള്ള 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയാണ് കോമെറ്റ് ഇവിയില്‍ എംജി മോട്ടോര്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.

Actress Meenakshi Anoop Buys New MG Comet EV

അകത്തളത്തിലും കാര്യങ്ങൾ അടിപൊളിയാക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ ഫീച്ചറുകളാൽ മൈക്രോ ഇലക്ട്രിക് കാർ സുസജ്ജമാണ്.

ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനാൽ ആവശ്യാനുസരണമുള്ള പെർഫോമൻസും സെറ്റ് ചെയ്യാനാവും. റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp കരുത്തിൽ 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കുഞ്ഞന്‍ ഇവിയുടെ പരമാവധി വേഗം.

More from DriveSpark

Article Published On: Saturday, May 4, 2024, 17:05 [IST]
English summary
Actress meenakshi anoop buys new mg comet ev details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X