കോടികൾ വിലയുള്ള ആഡംബര കാറില്‍ കറങ്ങുന്ന ദുൽഖറിന്റെ സീത, സിമ്പിൾ ഡ്രസ് ഇട്ടാലും കണ്ണെടുക്കാൻ തോന്നൂല്ല
തെന്നിന്ത്യയിലും ബോളിവുഡിലും വലിയ ഫാൻബേസുള്ള താരസുന്ദരിയാണ് മൃണാൾ താക്കൂർ. തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും മൃണാളിനോട് മലയാളികൾക്ക് അടുത്ത വീട്ടിലെ പെൺകുട്ടിയോടുള്ള അടുപ്പമാണുള്ളത്. അതിനുള്ള പ്രധാന കാരണം 2022-ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം സീതാരാമമാണ്. ഈയൊരു ഒറ്റ ചിത്രത്തിലെ കഥാപാത്രം മതി സുന്ദരിക്കുട്ടിയെ എന്നെന്നും ഓർമിക്കാൻ. ബോളിവുഡിലും ടോളിവുഡിലുമെല്ലാം നല്ല തിരക്കുള്ള നടിയായി ഓടിനടന്ന് അഭിനയിക്കുന്ന താരം 'ലക്കി ചാം' എന്ന പേരിലാണ് അറിയപ്പെടുന്നതും. അങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതിനോട് ദുൽഖറിന്റെ സീതയ്ക്ക് താത്പര്യമില്ലെങ്കിലും അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റാക്കുന്ന നടിയെ ആരാധകർക്ക് അങ്ങനെ വിളിച്ചല്ലേ പറ്റൂ.
പലപ്പോഴും ഹോട്ട് ലുക്കില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഡ്രസിംഗിലും സ്റ്റൈലിലും സ്വന്തം ശൈലി കൊണ്ടുവരുന്ന തരത്തിലാണ് മൃണാലിന്റെ വസ്ത്രധാരണം. സിമ്പിൾ ഡ്രസ് ധരിച്ചാൽ പോലും മാലാഖയെ പോലുള്ള ഭംഗിയാണ് താരത്തിനുള്ളതും. ഇപ്പോൾ അത്തരത്തിൽ തന്റെ മെർസിഡീസ് ബെൻസ് കാറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരസുന്ദരി.

ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫാൻസ് ഏറ്റെടുത്തിട്ടുണ്ട്. അതും ആഡംബര വസ്‌ത്രമൊന്നും ധരിക്കാതെ സാധാരണയൊരു കുർത്തിയിൽ സിമ്പിളായാണ് മൃണാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏതോ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ നടിയെ മാധ്യമങ്ങൾ വളയുന്നത് വീഡിയോയിൽ കാണാം. ചിത്രങ്ങളെടുക്കാൻ പോസ് ചെയ്‌തതിന് ശേഷം തന്റെ സ്വന്തം ആഡംബര കാറിൽ മൃണാൽ താക്കൂർ കയറിൽ പോവുന്നതും കാണാം.
മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസിന്റെ S450 4മാറ്റിക്കാണ് സീതാരാമത്തിലെ സീതയുടെ കാർ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ആഡംബര സെഡാന്റെ പെട്രോൾ മോഡലാണ് മൃണാലിന്റെ പക്കലുള്ളത്. 1.79 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ആഡംബര സെഡാന് മുംബൈയിൽ ടാക്‌സും ഇൻഷുറൻസും എല്ലാമായി 2.25 കോടി രൂപയോളം വരും മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.

362 bhp പവറിൽ പരമാവധി 500 Nm ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. അതേസമയം ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായാണ് മെർസിഡീസ് ബെൻസ് നിജപ്പെടുത്തിയിരിക്കുന്നത്.
മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഫോർവീൽ ഡ്രൈവും സ്റ്റാൻഡേർഡായി തന്നെ കാറിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് മൃണാളിന്റെ എസ്-ക്ലാസിൽ ബെൻസ് വാഗ്‌ദാനം ചെയ്യുന്നത്.

അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, MBUX കണക്റ്റഡ് കാർ സാങ്കേതികവിദ്യ, "ഹേ മെർസിഡീസ്" വോയ്‌സ് അസിസ്റ്റന്റ്, ഫിംഗർപ്രിന്റ് സ്‌കാനർ, പ്രീമിയം ബർമസ്റ്റർ 3D സൗണ്ട് സിസ്റ്റം, അലക്‌സ ഹോം ഇന്റഗ്രേഷൻ, റിക്ലൈൻ ചെയ്യാനാവുന്ന റിയർ സീറ്റ്, പിൻ സീറ്റിൽ കാൽഫ് മസാജ് തുടങ്ങി നിരവധി സവിശേഷതകളും മെർസിഡിസ് ബെൻസ് എസ്-ക്ലാസിലുണ്ടെന്നാണ് വിവരം.
വൈറല്‍ വീഡിയോയില്‍ കണ്ട ബെന്‍സ് കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ ചില കിടിലൻ കാറുകളും മൃണാൾ താക്കൂറിന്റെ പോർച്ചിലുണ്ട്. എങ്കിലും യാത്രകൾക്കായി താരം കൂടുതലും ഉപയോഗിക്കുന്നത് ബെൻസിന്റെ ആഡംബരം തന്നെയാണ്. ഇനി മലയാളത്തിൽ കൂടി അഭിനയിച്ച് മോളിവുഡ് കീഴടക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് സീത.


Click it and Unblock the Notifications








