45-ാം വയസിലും സിംഗിളായ സുന്ദരി, റോൾസ് റോയ്‌സിൽ സൂര്യാസ്തമയം കണ്ടിരിക്കുന്നത് ആരെന്ന് നോക്കിക്കേ
മലയാളികൾക്ക് പോലും ഏറെ പ്രിയപ്പെട്ട ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ് റോക്ക്സ്റ്റാർ. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിന്റെ എക്കാലത്തേയും മികച്ച സിനിമയായി പേരെടുത്തിട്ടുള്ള ചിത്രം സംവിധാനം ചെയ്‌തത് ഇംത്യാസ് അലിയായിരുന്നു. എആര്‍ റഹ്‌മാന്റെ സംഗീതം ചെയ്‌ത സിനിമയിലെ പാട്ടുകളും എല്ലാവർക്കും അതുപോലെ പ്രിയങ്കരമാണ്. റോക്ക്‌സ്റ്റാറിലൂടെ സ്വപ്‌ന തുല്യമായി ബി-ടൗണിൽ അരങ്ങേറാൻ സാധിച്ച മറ്റൊരു വ്യക്തി കൂടിയുണ്ട് കേട്ടോ. മറ്റാരുമല്ല ആ സിനിമയിലെ നായികയായ നര്‍ഗിസ് ഫഖ്രിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും സിനിമപ്രേമികളുടെ മനസില്‍ ഇടം നേടാൻ സുന്ദരിക്ക് ഈയൊരു കഥാപാത്രം മാത്രം മതിയായിരുന്നു.
റോക്ക്സ്റ്റാറിന് ശേഷം കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും സിനിമപ്രേമികളുടെ മനസിൽ ഇന്നും താരത്തിന്റെ പേരും മുഖവും മായാതെ കിടപ്പുണ്ടാവും. സിനിമകളിൽ ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്തതിനാൽ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചര്‍ച്ച വിഷയമായിരുന്നു ഉദയ് ചോപ്രയും നര്‍ഗിസ് ഫഖ്രിയും തമ്മിലുള്ള പ്രണയം. ഞാനും ഉദയ് ചോപ്രയും അഞ്ച് കൊല്ലം പ്രണയിച്ചുവെന്ന് ഇടയ്ക്ക് തുറന്ന് പറയാനും നടി ധൈര്യം കാണിച്ചിരുന്നു.

പിന്നീട് ഉദയ് ചോപ്രയുമായി ബ്രേക്കപ്പ് ആയതിന് ശേഷം നർഗിസ് ന്യൂയോർക്കിലേക്ക് വിമാനം കയറുകയും ചെയ്‌തു. ഒരിടവളേയ്ക്ക് ശേഷം നര്‍ഗിസ് നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ തോര്‍ബാസിലൂടെ മടങ്ങിവരവും നടത്തിയ നടി തെലുങ്ക് ചിത്രമായ ഹരി ഹര വീര മല്ലു, ഹൗസ്ഫുൾ 5 എന്നിവയുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ കക്ഷി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.
റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയിൽ സൂര്യാസ്തമയം കാണുന്ന ചിത്രമാണ് നര്‍ഗിസ് പങ്കുവെച്ചത്. കലിനന്റെ വ്യൂവിംഗ് സ്യൂട്ടിലിരുന്നാണ് സൂര്യാസ്തമയത്തിന്റെ ഭംഗി താരം ആസ്വദിക്കുന്നത്. പക്ഷേ ഇത് ഇന്ത്യയിലല്ല കേട്ടോ, പകരം യുഎഇയിലാണ് താരം തന്റെ വിശ്രമവേള ആനന്ദകരമാക്കാനായി എത്തിയിരിക്കുന്നത്. യുഎഇയിലെ മരുഭൂമികളെ വരെ കീഴടക്കാൻ കഴിയുന്ന ഒരേയൊരു റോൾസ് റോയ്‌സ് വാഹനമാണ് കലിനൻ.

അത്യാഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിൽ നിന്നുമുള്ള ആദ്യത്തെ എസ്‌യുവി സിനിമാ പ്രേമികൾക്കിടയിലും വലിയ സമ്പന്നർക്കിടയിലും ഏറെ ജനപ്രിയമായ മോഡൽ കൂടിയാണ് കേട്ടോ. ഇതൊരു ഓഫ്-റോഡ് വാഹനമല്ലെങ്കിലും, കലിനന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസും മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും ഇത്തരം റോഡുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സഹായിക്കുന്നതാണ്.
കലിനൻ എസ്‌യുവിയുടെ ബൂട്ട് തുറന്നാൽ തുറന്ന് വരുന്ന 'വ്യൂവിംഗ് സ്യൂട്ട്' എന്ന് വിളിക്കുന്ന ടെയിൽഗേറ്റ്-മൗണ്ടഡ് കസേരകൾ പലർക്കും ഏറെ പ്രിയപ്പെട്ടതാണ്. റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിക്ക് ഏകദേശം 12.25 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന വില. രൂപത്തിലും ഭാവത്തിലുമെല്ലാം ആഡംബരത്തം തുളുമ്പുന്ന വിധത്തിലാണ് ഈ ലക്ഷ്വറി കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ പാന്തിയോൺ ഇലുമിനേറ്റഡ് ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, വലിയ അലോയ് വീലുകൾ, സ്ട്രീംലൈൻഡ് എയർ ഇൻടേക്കുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകുന്ന എക്സ്റ്റീരിയർ വിശേഷങ്ങൾ. അകത്തളത്തിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്ത വിധമാണ് ഇൻ്റീരിയർ ക്രമീകരിച്ചിരിക്കുന്നത് കേട്ടോ.
ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്. ഇതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ എന്നിവയുമായാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവി വരുന്നത്.
വലിയ 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് കലിനന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 5,000 ആർപിഎമ്മിൽ 583 bhp കരുത്തും 1,600 ആർപിഎമ്മിൽ 900 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. സ്റ്റാൻഡേർഡായി തന്നെ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവുമായി വരുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








