പൊടിച്ചത് 10 കോടി, 41-ാം പിറന്നാളിന് ലേഡി സൂപ്പർസ്റ്റാറിന് കൊട്ടാരം പോലൊരു കാർ സമ്മാനിച്ച് സംവിധായകൻ ഭർത്താവ്

സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും ഇന്ത്യൻ സിനിമയിൽ അസൂയാവഹമായ വളര്‍ച്ച നേടിയ മലയാളിയാണ് നയൻതാര. തെന്നിന്ത്യൻ താരറാണിയെന്ന് അറിയപ്പെടുന്ന നയൻസിനെ ഫാൻസ് സ്നേഹത്തോടെ വിളിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്നാണ്. മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന് പിന്നീട് തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയുടെ 41-ാം പിറന്നാളായിരുന്നു ഇന്നലെ. മലയാളത്തിൻ്റെ മെഗാസ്റ്റാറായ മമ്മൂട്ടിയെ പോലെ പ്രായത്തിൻ്റെ കാര്യത്തിൽ റിവേഴ്‌സ് ഗിയറിലാണ് നയൻതാര. ഗോഡ് ഫാദര്‍ ഇല്ലാതെ സിനിമ രംഗത്തെത്തിയ താരം കഠിനാധ്വാനത്തിലൂടെയാണ് ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

നിലവിൽ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് കക്ഷി. ഏകദേശം 223 കോടി രൂപയുടെ ആസ്‌തി ഇന്ന് നയൻസിനുണ്ടെന്നാണ് കണക്കുകൾ. തമിഴിലെ പ്രശസ്‌ത സംവിധായകൻ വിഘ്നേഷ് ശിവനെയാണ് താരം വിവാഹം ചെയ്‌തിരിക്കുന്നത്. ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് കുട്ടികളും ഇവർക്കുണ്ട്. എന്തായാലും നയൻതാരയുടെ 41-ാം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരദമ്പതികൾ.

Actress Nayanthara Gets Rolls-Royce Spectre Balck Badge Luxury Car Worth Rs 10 Crore On Her Birthday

എങ്ങനെയാണന്നല്ലേ, ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്ന് സമ്മാനിച്ചാണ് നയൻതാരയുടെ ബെർത്ത്ഡേ സംവിധായകനായ ഭർത്താവ് സ്പെഷ്യലാക്കിയിരിക്കുന്നത്. ഇരുവരും കുട്ടികളോടൊപ്പം പുത്തൻ ആഡംബര കാറിനൊപ്പം പോസ് ചെയ്‌ത് നിൽക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. റോൾസ് റോയ്‌സ് സ്പെക്‌ടർ ബ്ലാക്ക് ബാഡ്‌ജാണ് താരദമ്പതിമാരുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിൻ്റെ വളരെ സവിശേഷമായ ഒരു കാറാണ് സ്പെക്ടർ. റോൾസ് റോയ്സ് നിർമിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. ആദ്യത്തെ ഇലക്ട്രിക് റോൾസ് റോയ്‌സിൻ്റെ പ്രാരംഭ വില ഏകദേശം 7.50 കോടിയാണ്. അതേസമയം നയൻതാര വാങ്ങിയിരിക്കുന്ന സ്പെക്‌ടർ ബ്ലാക്ക് ബാഡ്‌ജിന് 10 കോടി രൂപയോളം വില വരുമെന്നാണ് റിപ്പോർട്ട്. കസ്റ്റമൈസേഷനുകൾ അനുസരിച്ച് വില ഇനിയും ഉയരും.

Actress Nayanthara Gets Rolls-Royce Spectre Balck Badge Luxury Car Worth Rs 10 Crore On Her Birthday

ഇവി ആണെങ്കിലും ഡിസൈനിൽ റോൾസ് റോയ്സ് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. ബോണറ്റിൽ സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസിയും റോൾസ്-റോയ്‌സിന്റെ സിഗ്നേച്ചർ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേൽക്കൂര ഇലക്ട്രിക് കാറിൻ്റെ ടെയിൽഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നതും രസകരമായ കാഴ്ച്ചയാണ്. ഇംപീരിയൽ ജേഡ് കളർ റോൾസ് റോയ്‌സ് സ്പെക്‌ടറിന് നന്നായി ചേരുന്നുമുണ്ട്.

വാഹനത്തിൽ വലിയ 23 ഇഞ്ച് അലോയ് വീലുകളാണ് ആഡംബര വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. സ്റ്റാർലൈറ്റ് റൂഫ്, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡിലെ വുഡ്, ഗ്ലാസ് പാനൽ ഇൻസെർട്ടുകൾ, ഇലക്ട്രിക് സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് റോൾസ് റോയ്‌സിൻ്റെ ആഡംബര ഇലക്‌ട്രിക് കാറിൻ്റെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. രാജകീയ യാത്ര സമ്മാനിക്കുന്നതിൽ മോഡൽ വേറെ ലെവലാണെന്ന് വേണം പറയാൻ.

Actress Nayanthara Gets Rolls-Royce Spectre Balck Badge Luxury Car Worth Rs 10 Crore On Her Birthday

ഒട്ടും ശബ്‌ദമില്ലാത്ത ക്യാബിന് പേരുകേട്ടതാണ് റോൾസ് റോയ്‌സ് കാറുകൾ . സ്‌പെക്‌ടർ ഒരു ഇവി ആയതിനാൽ അകത്തളം കൂടുതൽ പ്രീമിയവും നിശബ്ദവുമാക്കുന്നത് കമ്പനിക്ക് എളുപ്പമുള്ള പണിയായിരുന്നു. സ്‌പെക്‌ടറിന് ഏകദേശം 3 ടൺ ഭാരമുണ്ടെങ്കിലും പെർഫോമൻസിൽ വാഹനം ഞെട്ടിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാറിലെ ഇലക്ട്രിക് മോട്ടോറിന് 593 bhp കരുത്തിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുണ്ട്.

റോൾസ് റോയ്‌സ് സ്പെക്‌ടർ ഇലക്‌ട്രിക് കാറിന് ഫുൾ ചാർജിൽ 520 കിലോമീറ്റർ റേഞ്ചാണ് നൽകാനാവാവുക. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവും. ഇത് ഏകദേശം 3 ടൺ ഭാരമുള്ള ഒരു കാറിനെ സംബന്ധിച്ച് തികച്ചും ഞെട്ടിക്കുന്ന കാര്യമാണ്. സ്പെക്‌ടർ ഇവിക്ക് ആക്ടീവ് സസ്‌പെൻഷനും ഫോർ വീൽ സ്റ്റിയറിങ് വീലും വരെ ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, November 19, 2025, 11:09 [IST]
English summary
Actress nayanthara gets rolls royce spectre balck badge luxury car worth rs 10 crore on her birthday
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X