കല്യാണത്തിന് മുമ്പേ ഗര്‍ഭിണി, ഇപ്പോൾ 2 പിള്ളേരുടെ അമ്മ; ഒന്നിച്ച് യാത്ര ചെയ്യാൻ 1.66 കോടിയുടെ കാർ വാങ്ങി നടി
മുന്‍ മിസ് ഇന്ത്യയായിരുന്നുവെങ്കിലും ബോളിവുഡിലെ മുന്‍നിര നടിയായി പേരെടുത്ത താരമാണ് നേഹ ധൂപിയ. ശക്തമായ നിലപാടുകളിലൂടെ പല തവണ ശ്രദ്ധനേടിയിട്ടുള്ള നേഹ അഭിനേത്രി എന്നതിലുപരി ബി-ടൗണിലെ വിലപിടിപ്പുള്ള അവതാരിക കൂടിയാണ്. ആൺ, പെൺ വിവേചനത്തിനെതിരെ നടി എപ്പോഴും ശബ്ദം ഉയർത്താറുണ്ട്. അങ്ങനെ അടുത്തിടെ കക്ഷി ഒന്ന് എയറിൽ പോവുകയും ചെയ്‌തിരുന്നു. എങ്കിലും പല സിനിമകളിലേയും ഗ്ലാമറസ് വേഷത്തിലൂടെയാണ് നേഹ ഫാൻബേസുണ്ടാക്കിയെടുത്തത്. വിവാഹം കഴിഞ്ഞുവെങ്കിലും ആരാധകരുടെ എണ്ണത്തിൽ നായികയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. 2002 ലാണ് നേഹ ധൂപിയ മിസ് ഇന്ത്യയാകുന്നത്. പിന്നീട് ഹിന്ദി സിനിമാ ലോകം താരത്തെ ഏറ്റെടുത്തു.
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്തും മറ്റ് ഒടിടി ലോകത്തും തിളങ്ങി നിൽക്കുന്ന നേഹ ശരീരഭാരം കുറച്ച് ഞെട്ടിച്ചിരുന്നു. കല്യാണം കഴിക്കുന്നതിന് മുമ്പ് തന്നെ നേഹ ഗർഭിണിയായ വാർത്തകളെല്ലാം മാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ നടി രണ്ട് പ്രസവങ്ങൾക്കും ശേഷം 17 കിലോയോളം കൂടി ആളെ തിരിച്ചറിയാൻ വയ്യാത്ത വിധം വണ്ണംവെച്ചിരുന്നു.

പിന്നീട് കഴിഞ്ഞ ഒന്നരവർഷത്തിനിടെ 23 കിലോയോളം കുറച്ചാണ് നേഹ ധൂപിയ ആരാധകരെ ഞെട്ടിച്ചത്. എന്തായാലും ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി നേഹ ധൂപിയ പുതിയൊരു ആഡംബര എസ്‌യുവി വാങ്ങിയതാണ് സംഭവം. ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഏറ്റവും പുതിയ GLS 450D എന്ന സ്പോർട് യൂട്ടിലിറ്റി വാഹനമാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ബെൻസിന്റെ ഡീസൽ വകഭേദമാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. 1.37 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മെർസിഡീസ് ബെൻസിന്റെ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി മുംബൈയിൽ ഏകദേശം 1.66 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

ഈ വർഷം ആദ്യമെത്തിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് അത്യാഡംബരത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നേഹയ്ക്ക് പുറമെ നിരവധി സെലിബ്രിറ്റികൾ GLS എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണനത്തിന് എത്തുന്നത്. ഇതിൽ 360 bhp കരുത്തിൽ പരമാവധി 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്.
മറുവശത്ത് നേഹ ധൂപിയയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത് 325 bhp പവറിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനോടു കൂടിയ GLS 450d മോഡലാണ്. GLS എസ്‌യുവിയിലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓൾ-വീൽ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. മെർസിഡീസ് ബെൻസ് GLS മോഡലിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് നേഹ തെരഞ്ഞെടുത്തിരിക്കുന്നത്.

ബെൻസിന്റെ മൂന്നുവരി വാഹനംത്തിന് കാഴ്ച്ചയിൽ ഭീമൻ ലുക്കാണുള്ളത്. സിൽവർ നിറത്തിൽ തീർത്ത പുതിയ 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾ എന്നിവയെല്ലാം കൂടിയാവുമ്പോൾ GLS വേറെ ലെവലാവുന്നു. എൽഇഡി ടെയിൽ ലൈറ്റുകളാണ് ലക്ഷ്വറി എസ്‌യുവിയുടെ പിൻവശത്തെ ഹൈലൈറ്റ്. വശക്കാഴ്ച്ചയിൽ കൂറ്റൻ അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ലോകോത്തര നിലവാരത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളെല്ലാം എസ്‌യുവിയിലുണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ആണ് വാഹനത്തിന്റെ പ്രധാന സുരക്ഷാ സവിശേഷത.
ഇതുകൂടാതെ ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് നേഹ ധൂപിയ സ്വന്തമാക്കിയിരിക്കുന്ന മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സുരക്ഷാ ഫീച്ചറുകൾ. അങ്ങനെ കൊടുക്കുന്ന കോടികൾക്ക് മൂല്യവത്തായ വണ്ടി തന്നെയാണ് ബോളിവുഡ് നടിയുടെ യാത്രകൾക്ക് ആഡംബരമേകാൻ എത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








