ആഡംബര കാറിനായി മുടക്കിയത് 4 കോടിയോളം, തെന്നിന്ത്യൻ താരറാണിയുടെ ഗ്ലാമറസ് എസ്‌യുവി വൈറൽ
തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറ്റം കുറിച്ച് തെലുങ്ക്, ഹിന്ദി സിനിമ രംഗത്ത് വിലപിടിപ്പുള്ള നടിയായി വളർന്ന താരമാണ് പൂജ ഹെഗ്‌ഡെ. മോഡലിംഗ് രംഗത്ത് നിന്നാണ് പൂജ സിനിമയിലേക്ക് എത്തുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.
അടുത്തിടെ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്‌ഡെ പ്രണയത്തിലാണെന്നും വിവാഹം ഉറപ്പിച്ചെന്നുമുള്ള ഗോസിപ്പുകളെല്ലാം പലരും ചൂടോടെ വായിച്ച വാർത്തകളാണ്. ദേ ഇപ്പോൾ ഉത്സവ സീസണിൽ പുതിയൊരു സന്തോഷം പൂജയുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. തലക്കെട്ടിൽ വായിച്ചതു പോലെ തന്നെ തന്റെ യാത്രകൾക്കായി ഗ്ലാമറസ് താരം പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം.

ഉത്സവ സീസൺ ആയതോടെ സെലിബ്രിറ്റികളെല്ലാം പുത്തൻ വാഹനം വാങ്ങുന്ന തിരക്കിലാണിപ്പോൾ. 4 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവയാണ് ഇനി പൂജ തന്റെ യാത്രകൾക്കായി ഉപയോഗിക്കുക. പൂജാ ഹെഗ്‌ഡെ തന്റെ പുതിയ എസ്‌യുവിയിൽ വന്നിറങ്ങുന്ന വീഡിയോ ഇതിനോടകം ഓൺലൈനിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി വേരിയന്റുകളിൽ വരുന്നതിനാൽ നടി സ്വന്തമാക്കിയിരിക്കുന്നത് ഏത് വേരിയന്റാണെന്ന് ഇപ്പോൾ വ്യക്തമല്ല.
ഈ ആഡംബര എസ്‌യുവി വാങ്ങുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല പൂജ ഹെഗ്‌ഡെ. നിമ്രത് കൗർ, രൺബീർ കപൂർ, ആദിത്യ റോയ് കപൂർ, സോനം കപൂർ, തെലുങ്ക് നടൻ മഹേഷ് ബാബു, നമമ്ുടെ സ്വന്തംമോഹൻലാൽ, മലൈക അറോറ തുടങ്ങിയ അഭിനേതാക്കൾ ഇതിനകം ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിക്ക് പോലും ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള കാർ കൂടിയാണിത്.

ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മുകളിൽ പറഞ്ഞതുപോലെ പൂജ വാങ്ങിയത് ഏത് വേരിയന്റാണെന്ന് ഉറപ്പില്ല. എങ്കിലും ലക്ഷ്വറി എസ്‌യുവിയുടെ ലാന്റൗ ബ്രോൺസ് നിറത്തിൽ അണിഞ്ഞൊരുങ്ങിയ പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും വ്യക്തമാണ്. മോഡലിന്റെ പെട്രോൾ പതിപ്പിൽ 3.0 ലിറ്റർ, PHEV, 4.4 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
അതേസമയം 346 bhp പവറിൽ ഏകദേശം 700 Nm torque ഉൽപ്പാദിപ്പിക്കുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ് ഡീസൽ എഞ്ചിൻ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ഇന്ത്യയിൽ ഒരു പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയുടെ വില 2.39 കോടി രൂപയിൽ തുടങ്ങി 4.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

മികച്ച യാത്രാ സുഖവും സേഫ്റ്റിയും പെർഫോമൻസുമെല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമാണിതെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്റീരിയറിലേക്ക് കയറിയാൽ ലക്ഷ്വറിയുടെ അങ്ങേയറ്റമാണ് കാണാനാവുന്നത്. 35-സ്പീക്കർ മെറിഡിയൻ സൌണ്ട് സിസ്റ്റം മോഡലിന്റെ പ്രധാന ഹൈലൈറ്റാണ്. വീൽ വൈബ്രേഷനുകൾ, ടയർ നോയ്സ്, കൌണ്ടർ-ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് എഞ്ചിൻ ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുക വരെ ചെയ്യും.
ലാൻഡ് റോവർ റേഞ്ച് റോവറിൽ പുതിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരെ ബ്രിട്ടീഷ് ബ്രാൻഡ് നൽകുന്നുണ്ട്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. പുതുതായി വാങ്ങിയ റേഞ്ച് റോവർ എസ്‌യുവിക്ക് പുറമെ പൂജാ ഹെഗ്‌ഡെയുടെ ഗരാജിൽ മറ്റ് ആഡംബര വാഹനങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

ഔഡി Q7, ജാഗ്വറിൽ നിന്നുള്ള ആഡംബര സെഡാൻ, പോർഷ കയീൻ, ബിഎംഡബ്ല്യു 5-സീരീസ് സെഡാൻ തുടങ്ങിയ വാഹനങ്ങളാണ് തെന്നിന്ത്യൻ താരറാണി ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി അഭിനയിക്കുന്ന സിനിമകളെല്ലാം ഒന്നൊന്നായി ബോക്‌സ് ഓഫീസിൽ തകർന്നടിയുകയാണെങ്കിലും പൂജ ഹെഗ്‌ഡെയുടെ ഫാൻഫോളോയിംഗിലൊന്നും കുറവുണ്ടായിട്ടില്ല. കിസി കാ ഭായ് കിസി കി ജാന്‍, രാധേശ്യാം, ആചാര്യ, ബീസ്റ്റ് എന്ന സിനിമകള്‍ തിയേറ്ററില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.


Click it and Unblock the Notifications








