നോളൻമാരുടെ ദേവത, അതിസുന്ദരിയായി ബെൻസിൽ വന്നിറങ്ങിയ താരത്തെ പിടികിട്ടാത്തവരുണ്ടോ ഗയ്‌സ്

പൂനം പാണ്ഡെ ഈ പേര് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മലയാളിയല്ലെങ്കിലും ഇങ്ങ് കേരളക്കരയിൽ വരെ വലിയ ഫാൻസുള്ളയാളാണ് കക്ഷി. ഇനി അറിയാത്തവർക്കായി പൂനത്തെ കുറിച്ച് ചെറുതായൊരു ഇൻട്രോഡക്ഷൻ തരാം. എല്ലായ്പ്പോഴും വിവാദങ്ങളിലൂടെ അറിയപ്പെട്ടിരുന്ന താരം മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടും സെക്സ് ടേപ്പ് വിവാദത്തില്‍പ്പെട്ടും ഭര്‍ത്താവിനെതിരായ പീഡന പരാതികളിലൂടെയും മരിച്ചുവെന്ന് വ്യാജവാർത്ത പുറത്തുവിട്ടുമെല്ലാമാണ് പൂനം പാണ്ഡെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുള്ളത്. ഏതുതരം ഗ്ലാമറസ് വേഷങ്ങളും ചെയ്യാൻ തുനിഞ്ഞിറങ്ങിയ താരത്തിനെ ഹോട്ട്നെസിന്റെ കാര്യത്തിൽ വെല്ലാൻ ബോളിവുഡിൽ ആള് വേറെയില്ല.

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച പൂനം പാണ്ഡെയുടെ അരങ്ങേറ്റ ചിത്രം നഷാ ആയിരുന്നു. ഇതിലെ ചൂടൻ രംഗങ്ങൾ ഇപ്പോഴും യൂട്യൂബിലെല്ലാം വലിയ ഹിറ്റാണ്. പിന്നീട് ലൗ ഈസ് പോയിസന്‍, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷവും പൂനത്തിലെ മികച്ച നടിയെയും പ്രേക്ഷകരിൽ എത്തിച്ചു. ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Actress Poonam Pandey Spotted In Mercedes-Benz CLA Luxury Car

പിന്നീട് വെള്ളിത്തിരയിൽ നായിക വേഷത്തിൽ അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വരുമാനമുണ്ടാക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ച് വിജയിക്കാൻ താരത്തിനായി. സമൂഹമാധ്യമങ്ങളില്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചും ചൂടൻ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടും ഇപ്പോഴും സജീവമായി നിൽക്കുന്ന പൂനം പൊതുയിടങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്.

ഇത്തരത്തിൽ പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ അടുത്തിടെ ചർച്ചയായിരുന്നു. പിന്നീട് ഇപ്പോഴിതാ അതീവ സുന്ദരിയായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പൂനം. മുംബൈ ബാന്ദ്രയിൽ മെർസിഡീസ് ബെൻസ് CLA ആഡംബര കാറിൽ താരം വന്നിറങ്ങുന്ന വീഡിയോയും സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Actress Poonam Pandey Spotted In Mercedes-Benz CLA Luxury Car

നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നില്ലെങ്കിലപം ഇന്ത്യയിലെ സമ്പന്നർക്കിടയിൽ ഒരു സമയത്ത് വളരെ ഹിറ്റായി മാറിയ കാറുകളിൽ ഒന്നായിരുന്നു CLA. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഈ മോഡലിനെ രാജ്യത്ത് നിന്നും പടിയിറക്കാൻ ജർമൻ ആഡംബര വാഹന നിർമാതാക്കൾ തീരുമാനിച്ചത്. ഇതിന് പകരമായി മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിനാണ് ഇന്ത്യയിലെ പണക്കാർക്കായി പുറത്തിറക്കിയത്.

വിപണിയിൽ നിന്നും വിടപറഞ്ഞുവെങ്കിലും ഇപ്പോഴും ഈ മോഡൽ ഉപയോഗിക്കുന്നവരിൽ പ്രമുഖയാണ് പൂനം പാണ്ഡെ. വിൽപ്പന അവസാനിപ്പിക്കുന്നതിന് മുമ്പ് 31.72 ലക്ഷം മുതൽ 77.69 ലക്ഷം രൂപ വരെ വിലയുള്ള എക്സ്ഷോറൂം വിലയിലാണ് ഈ ആഡംബര സെഡാൻ വിപണിയിൽ എത്തിയിരുന്നത്. മെർസിഡസ് ബെൻസ് CLA ഇന്ത്യയിൽ അവസാനമായി വിൽപ്പനയ്‌ക്കെത്തിയപ്പോൾ മൊത്തം 2 എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്തത്.

Actress Poonam Pandey Spotted In Mercedes-Benz CLA Luxury Car

അതിൽ ആദ്യത്തേത് 2.0 ലിറ്റർ പെട്രോളും രണ്ടാമത്തേത് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായിരുന്നു. ഇതിൽ പൂനം പാണ്ഡെ ഉപയോഗിക്കുന്നത് പെട്രോൾ വേരിയന്റ് ആണോ അതോ ഡീസൽ വേരിയന്റാണോയെന്നതിൽ ഉറപ്പില്ല. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1,991 സിസി പെട്രോൾ യൂണിറ്റിന് 181 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

അതേസമയം 2,143 സിസി ഡീസൽ യൂണിറ്റ് 134 bhp കരുത്തിൽ 300 Nm torque ആയിരുന്നു നൽകിയിരുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി തന്നെ 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഏറെക്കാലം മുമ്പേ നിർത്തലായിക്കിയെങ്കിലും ഇപ്പോഴും പലരും ഉപയോഗിക്കാൻ കാരണം അതിന്റെ ഇന്ധനക്ഷമത കണക്കുകൾ തന്നെയാണ്. കാറിലെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 15 കിലോമീറ്റർ മൈലേജ് തരുമ്പോൾ. ഡീസൽ ലിറ്ററിന് 17.9 കിലോമീറ്ററാണ് നൽകുന്നത്.

സി-ക്ലാസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മെർസിഡീസ് ബെൻസ് CLA സ്പോർട്‌സ് കൂപ്പെയിൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, റിയർ വ്യൂ ക്യാമറയുള്ള റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ, ഫോർവീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും പണ്ടുമുതലേയുണ്ടായിരുന്നു.

More from DriveSpark

Article Published On: Sunday, May 11, 2025, 15:00 [IST]
English summary
Actress poonam pandey spotted in mercedes benz cla luxury car viral video
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X