വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?

മലയാളികൾക്ക് ഏറെ സുപരിചിതയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ. സ്വന്തം, പാരിജാതം തുടങ്ങിയ സീരിയലുകളില്‍ പ്രിയ കാഴ്ചവച്ചത് മിന്നും പ്രകടനം ആയിരുന്നു. അത് കൊണ്ട് തന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് പൂർണിമയെ പോലെ തന്നെ അനിയത്തിയും വേഗം പ്രേക്ഷകരുടെ മനസ് കീഴക്കിയിരുന്നു.ഒരു കാലത്ത് സീരിയൽ അഭിനയവുമായും സജീവമായിരുന്ന നടി ഇപ്പോൾ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്.

പകരം പ്രേക്ഷക മനസുകളിൽ നിന്നും മായാതിരിക്കാനായി സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം താരം നിറഞ്ഞുനിൽക്കുന്നുണ്ട്. നടനും മോഡലുമൊക്കെയായ നിഹാല്‍ പിള്ളയാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്. മുംബൈ പോലീസിൽ പൃഥ്വിരാജിനൊപ്പം ഗേ കഥാപാത്രമായി മിന്നിയ ഇദ്ദേഹത്തിന്റെ മുഖവും മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. പ്രിയയും നിഹാലും ഒരുമിച്ച് ഒരു ഹാപ്പി ഫാമിലി എന്ന പേരിൽ യുട്യൂബ് ചാനലിൽ വ്ലോഗ് ചെയ്യുന്നുമുണ്ട്.

Actress Priya Mohan Buys New Hyundai Ioniq 5 Electric SUV

ഏകദേശം 3.74 ലക്ഷം സബ്സ്ക്രൈബേഴ്‌സുമായി ചാനൽ അത്യാവിശ്യം നല്ലരീതിയിലാണ് മുന്നോട്ടു പോവുന്നത്. യാത്ര വിശേഷങ്ങളാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നിഹാലും പ്രിയയും ഏറെയും പങ്കുവെക്കാറുള്ളത്. നിഹാലും പ്രിയയും മകനും മാത്രമായാണ് യാത്രകൾ ഏറെയും പോകാറുള്ളത്. ഇടയ്ക്ക് യാത്രകളിൽ‌ പൂർണിമയും ഇന്ദ്രജിത്തും മക്കളുമുണ്ടാകും. എന്നാൽ ഇനിയുള്ള യാത്രകൾക്ക് കൂട്ടിനായി പുത്തനൊരു അതിഥി കൂടിയുണ്ടാവുമെന്ന വാർത്തയാണ് ഇപ്പോൾ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മറ്റാരുമല്ല ദീർഘദൂര യാത്രകൾക്ക് പോലും കട്ടക്ക് കൂടെ നിൽക്കുന്ന ഇലക്ട്രിക് കാർ സ്വന്തമാക്കിയതാണ് ആ വാർത്ത. ഹ്യുണ്ടായി അയോണിക് 5 പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയാണ് പ്രിയ മോഹൻ തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ മുൻനിര വിതരണക്കാരായ പോപ്പുലർ ഹ്യുണ്ടായിയിൽ നിന്നുമാണ് പ്രിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

Actress Priya Mohan Buys New Hyundai Ioniq 5 Electric SUV

കുറച്ച് നാളുകൾക്ക് മുമ്പ് പ്രിയയും നിഹാലും ഒരു ഹാപ്പി സ്റ്റോർ എന്ന പേരിൽ‌ എക്സ്ക്ലൂസീവ് ഡ്രസ് കളക്ഷൻ അടക്കം ഉൾപ്പെടുന്ന ഒരു ഷോപ്പ് കൊച്ചി പനമ്പള്ളി ന​ഗറിൽ ആരംഭിച്ചിരുന്നു. ഈ കടയിലെത്തിയാണ് ഹ്യുണ്ടായി ഡീലർഷിപ്പ് വാഹനം കൈമാറിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴഞ്ഞു. അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ 2024 പതിപ്പാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയനടിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ടൈറ്റന്‍ ഗ്രേ എന്ന് വിളിക്കുന്ന പുതിയ നിറമാണ് പ്രിയ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 48.78 ലക്ഷം രൂപയാണ് അയോണിക് 5 ഇവിക്കായി കൊച്ചിയിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില.

ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയിൽ അതിമനോഹരമാണെന്ന് വേണം പറയാൻ. 72.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് സിംഗിൾ ചാര്‍ജില്‍ 631 കി.മീ റേഞ്ച് വരെ നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് കൊച്ചിയിൽ നിന്നും നിന്ന് ബെംഗളൂരു വരെ പോയാലും ചാര്‍ജ് ബാക്കിയുണ്ടാകുമെന്ന് സാരം.

ഇനി യാത്രക്കിടെ ചാർജ് തീർന്നാൽ മണിക്കൂറുകളോളം വഴിയിൽ പോസ്റ്റാവുമോയെന്ന ആശങ്കയും വേണ്ട. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ അയോണിക് 5 എസ്‌യുവിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഹൈലൈറ്റ്. പെർഫോമൻസിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായിയുടെ ഇവിക്ക് സാധിക്കും.

Actress Priya Mohan Buys New Hyundai Ioniq 5 Electric SUV

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ E-GMP സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിലും ധാരാണം സ്പേസാണുള്ളത്. യാത്രകൾ ആഡംബരപൂർണമാക്കാനുള്ള എല്ലാത്തരം ഫീച്ചറുകളും അയോണിക് 5 ഇവിയിലുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന മറ്റൊരു കാര്യം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം പ്രിയയുടെ പുത്തൻ കാറിലുണ്ട്.

ഇതുകൂടാതെ വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി നൽകിയിട്ടുണ്ട്. ഇതിനോടകം ഭർത്താവിന്റെ ബിഎംഡബ്ല്യു കാർ ഉപയോഗിച്ചിരുന്ന പ്രിയ തന്റെ ആവശ്യങ്ങൾക്കായാണ് ഏറ്റവും പുതിയ അയോണിക് 5 സ്വന്തമാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 18, 2024, 17:15 [IST]
English summary
Actress priya mohan buys new hyundai ioniq 5 electric suv worth 48 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X