എന്തൊരു ഗ്ലാമറാ, ദേവതയെ പോലെ കാറിൽ നിന്നും ഇറങ്ങി വരുന്ന പൃഥ്വിരാജിന്റെ ഫ്ലോപ്പ് പടത്തിലെ നായികയെ കണ്ടോ
ലാളിത്യവും സൗന്ദര്യവും കൊണ്ട് ആരാധകരുടെ മനം കവർന്ന സുന്ദരിയാണ് റാഷി ഖന്ന (Rashi Khanna). ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇങ്ങ് മലയാളത്തിൽ വരെ ഫാൻസുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കുറച്ചു കൊണ്ടു വരുന്ന കാലത്ത് കക്ഷി രണ്ട് മലയാള സിനിമകളിലും മുഖംകാണിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് നമ്മുടെ സ്വന്തം ലാലേട്ടന്റെ കൂടെയാണ്. 2017-ൽ റിലീസായ വില്ലനായിരുന്നു അരങ്ങേറ്റ ചിത്രം. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും റാഷി ഖന്ന പൃഥ്വിരാജിന്റെ നായികയായി വീണ്ടും മോളിവുഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹിന്ദിയിൽ പണംവാരിയ അന്ധാദുൻ മലയാളത്തിലേക്ക് എത്തിയപ്പോഴും പരാജയമായിരുന്നു ഫലമെങ്കിലും റാഷിയുടെ വരവ് സിനിമാപ്രേമികളെ സന്തോഷിപ്പിച്ചിരുന്നു. എന്തായാലും തെന്നിന്ത്യയിലും ബോളിവിഡിലും തിരക്കുപിടിച്ച നടിയായി റാഷി ഖന്ന ഓടിനടക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ചിത്രത്തിൽ അഭിനയിക്കാൻ 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്.

അങ്ങനെ നോക്കുമ്പോൾ ഹിന്ദിയിലെ പ്രമുഖ നടിമാരേക്കാൾ ലുക്കും കഴിവുമുള്ള റാഷി ഇനിയും ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ അതിസുന്ദരിയായി കാറിൽ വന്നിറങ്ങുന്ന നടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാധാരണ നടിമാർ വന്നിറങ്ങുന്നത് പോലെ അത്യാഡംബര കാറിലൊന്നുമല്ല കേട്ടോ നമ്മുടെ രാജുവേട്ടന്റെ നായിക എത്തിയത്.
സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖിലാണ് താരം പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെഡ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന കുഷാഖിന്റെ പിൻസീറ്റിലിരുന്ന് എത്തിയ നടി ദേവതയെ പോലെ സുന്ദരിയായാണ് ഇറങ്ങിവരുന്നത്. വാഹനം റാഷിയുടെ സ്വന്തം കാറാണോയെന്ന് വ്യക്തമല്ല. 10.89 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിച്ചെത്തിയ സ്കോഡയുടെ കുഷാഖ് ഇന്ത്യയിൽ മികച്ച പ്രകടനമാണ് ബ്രാൻഡിനായി കാഴ്ച്ചവെച്ചത്. മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപം ഉയർന്നതാണെന്ന് തോന്നുമെങ്കിലും മികച്ച ബിൽഡ് ക്വാളിറ്റിയും പെർഫോമൻസുമെല്ലാം കൊണ്ട് കുഷാഖ് വേറിട്ടുനിൽക്കുന്നുണ്ട്.
ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന സ്കോഡ കുഷാഖിന് 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ചെറിയ 1.0 ലിറ്റർ പതിപ്പ് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള എസ്‌യുവിയുടെ 1.5 ലിറ്റർ യൂണിറ്റ് 150 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്. മൈലേജ് കിട്ടാനായി 1.5 എഞ്ചിനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. വേഗത കുറഞ്ഞ സമയങ്ങളിൽ ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാകുന്ന സംവിധാനമാണിത്.
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പറയുന്നതനുസരിച്ച് 15.78 കിലോമീറ്റർ മുതൽ 19.76 കിലോമീറ്റർ വരെയുള്ള മൈലേജാണ് സ്കോഡ കുഷാഖ് വാഗ്‌ദാനം ചെയ്യുന്നത്. 6 എയർബാഗുകൾ, എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ തുടങ്ങിയ ഒന്നാന്തരം സേഫ്റ്റി ഫീച്ചറുകളാലും കുഷാഖ് സമ്പന്നമാണ്.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയ സവിശേഷതകളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ സ്കോഡയുടെ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.


Click it and Unblock the Notifications








