രാമായണത്തിലെ ശൂർപ്പണക, ബോംബ് പടത്തിലെ നായിക എയർപോർട്ടിൽ വന്നിറങ്ങിയത് ബെൻസിന്റെ എസ്‌യുവിയിൽ
ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് എന്ന പേര് കേൾക്കാത്തവരായിട്ട് ആരും തന്നെയുണ്ടാവില്ല. പലർക്കും ലക്ഷ്വറി കാറുകളുടെ അവസാനവാക്കും ഈ ത്രീസ്റ്റാർ ലോഗോയുള്ള ബ്രാൻഡിന്റേതാവും. അതിനാൽ തന്നെ രാജ്യത്തെ സെലിബ്രിറ്റികളും ഏറ്റവും കൂടുതൽ വാങ്ങുന്നത് ബെൻസ് മോഡലുകളാണെന്ന് പറയാം. അതും അവരുടെ മെയ്ബാക്ക് പതിപ്പുകളോടാണ് സിനിമാ താരങ്ങൾക്ക് ഏറെ പ്രിയം. മെര്‍സിഡീസ് തങ്ങളുടെ അള്‍ട്രാ ലക്ഷ്വറി കാറുകള്‍ മെയ്ബാക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് പുറത്തിറക്കുന്നത്. ലക്ഷ്വറിയുടെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന വാഹനങ്ങൾ അത്രയേറെ യാത്രാസുഖവും സുരക്ഷയുമാണ് സമ്മാനിക്കുന്നത്.
ഇക്കൂട്ടത്തിൽ സിനിമാതാരങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയിരിക്കുന്നത് മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എന്ന എസ്‌യുവിയാണ്. ബോളിവുഡിലാണ് ഈ മോഡൽ കൂടുതൽ കാണാനാവുന്നതെങ്കിലും ഇങ്ങ് മലയാളത്തിൽ നമ്മുടെ മമ്മൂട്ടിയും ദുൽഖറുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. മെയ്ബാക്കിന്റെ സിഗ്‌നേച്ചര്‍ അലങ്കാരമുള്ള എക്സ്റ്റീരിയറും അത്യാഡംബര തുളുമ്പുന്ന അകത്തളവും ഈ മോഡലിന്റെ ആകര്‍ഷണം.

ഇപ്പോഴിതാ ഒരു സൂപ്പഡനായിക ഈ കാറില്‍ എയർപോർട്ടിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാണെന്നല്ലേ, പറഞ്ഞുതരാം ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നായിക രാകുല്‍ പ്രീത് സിംഗിന്റെ എൻട്രിയാണ് തരംഗമായിരിക്കുന്നത്. കന്നഡ സിനിമയായ ഗില്ലിയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ സുന്ദരി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി സൂപ്പർഹിറ്റുകൾ സമ്മാനിച്ചു.
അവിടുന്നാണ് ബോളിവുഡിലേക്കും എൻട്രി കിട്ടുന്നത്. മോഡലിംഗിൽ തൻ്റെ കരിയർ ആരംഭിച്ച രാകുലിൻ്റെ വളർച്ചയും വേഗത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താരം നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്‌നാനിയെ വിവാഹം കഴിക്കുന്നത്. കോടികൾ മുടക്കിയുള്ള വിവാഹം അന്നേ വലിയ ചർച്ചയുമായിരുന്നു. അതേവര്‍ഷം തന്നെയായിരുന്നു രാകുലിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്ലോപ്പ് സിനിമയും സംഭവിക്കുന്നത്. മറ്റേതുമല്ല, ഇന്ത്യന്റെ രണ്ടാംഭാഗമാണ് ഈ ദുരന്ത ചിത്രം.

ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായ ശങ്കറിന്റെ ഇന്ത്യന്‍ 2 ബോക്‌സ്ഓഫീസിൽ മൂക്കുംകുത്തി വീണിരുന്നു. 250 കോടി മുതല്‍മുടക്കില്‍ വന്ന ചിത്രത്തില്‍ 150 കോടി മാത്രമാണ് നേടാന്‍ സാധിച്ചത്. എങ്കിലും കരിയറിൽ ഭാഗ്യനായികയെന്ന പട്ടം അലങ്കരിക്കുന്ന രാകുലിന് കൈനിറയെ ചിത്രങ്ങളുണ്ട്. നിർമാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണത്തിൽ ശൂർപ്പണകയുടെ വേഷം ചെയ്യുന്നത് രാകുലാണ്.
പ്രിയങ്ക ചോപ്ര നിരസിച്ച വേഷം കൂളായാണ് രാകുൽ ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എയർപ്പോർട്ടിലേക്ക് എത്തിയ രാകുൽ പ്രീതിന്റെ എൻട്രിയിലേക്ക് തിരികെ വരാം. ഇൻസ്റ്റൻഡ് ബോളിവുഡ് എന്ന പേജിലാണ് ഈയൊരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ മെർസിഡീസ് മെയ്ബാക്ക് GLS എസ്‌യുവിയിൽ അതിസുന്ദരിയായാണ് താരത്തിന്റെ വരവ്. പാപ്പരാസികളെ അഭിസംബോധന ചെയ്‌ത് ചിരിച്ച് സന്തോഷിച്ചാണ് താരം മുംബൈ എയർപോർട്ടിനുള്ളിലേക്ക് കയറിപ്പോവുന്നത്.

600 4Matic, നൈറ്റ് സീരീസ് എന്നീ വേരിയന്റുകളില്‍ വിപണിയിലെത്തുന്ന മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് ഇന്ത്യയിൽ യഥാക്രമം 3.90 കോടി രൂപയും 4.27 കോടി രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. മുകളിൽ പറഞ്ഞതുപോലെ എല്ലാത്തരം ഫീച്ചറുകളാലും സമ്പന്നമായ ആഡംബര വാഹനമാണിത്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറി ഫംഗ്ഷനുള്ളതുമായ 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകളാണ് പിൻസീറ്റ് യാത്രക്കാരെ കാത്തിരിക്കുന്നത്.
ഒപ്പം 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍-പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാണ്. സേഫ്റ്റിയിലും അഡാറാണ് കക്ഷി. 8 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ എല്ലാക്കാര്യങ്ങളും എസ്‌യുവിയിലുണ്ട്.
3.2 ടണ്ണോളം ഭാരം വരുന്ന ഈ ആഡംബര എസ്‌യുവിക്ക് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 4.0 ലിറ്റർ V8 ട്വിൻ-ടർബോ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 550 bhp പവറിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ മെർസിഡീസിന്റെ 4MATIC ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ഇതിൽ സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ട്. ആഡംബര എസ്‌യുവിക്ക് hjcebOf 250 കിലോമീറ്റർ വേഗതയാണ് പുറത്തെുടുക്കാനാവുക.


Click it and Unblock the Notifications








