മിനിസ്ക്രീനിലെ സുന്ദരിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി, ആഡംബര എംപിവിയെ സ്വീകരിക്കാനെത്തി സജിത
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് സജിത ബേട്ടിയെന്ന അനശ്വര കലാകാരിയുടേത്. ബാലതാരമായി വന്ന താരം ടെലിവിഷൻ സീരിയലുകളിലും വെള്ളിത്തിരയിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്‌ത് തൻ്റേതായ സ്ഥാനം കണ്ടെത്തിയ മിടുക്കി ഇപ്പോഴും സ്ക്രീനിൽ സജീവമാണ്. ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്ന വിശേഷണം വരെ കിട്ടിയിട്ടുള്ള നടികൂടിയാണ് ഇവർ. ദിലീപേട്ടന്റെ പടത്തിൽ സജിത മുഖംകാണിച്ചാൽ സിനിമ ഹിറ്റാവുമെന്നാണ് നടൻ തന്നെ പറഞ്ഞിരിക്കുന്നത്. അടുത്തിടെ സിനിമാ താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് സജിത പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും സന്തോഷമേയുള്ളൂവെന്ന് പറഞ്ഞ് പ്രേക്ഷകരുടെ മനംകവർന്ന നടിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുകയാണ്.
മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി കുടുംബത്തിലേക്ക് സജിതയുടെ പുതിയൊരു കാർ വാങ്ങിയിരിക്കുകയാണ്. ഏതാണന്നല്ലേ, കിയ കാർണിവൽ എന്ന അത്യാഡംബര കാറാണ് സജിത ബേട്ടിയുടെ പോർച്ചിലേക്ക് എത്തുന്നത്. പക്ഷേ പുതുപുത്തനല്ല കേട്ടോ, പകരം യൂസ്‌ഡ് വാഹനമാണ് മിനിസ്ക്രീനിലെ സുന്ദരിയുടെ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. സാക്ഷാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വരെ ഉപയോഗിക്കുന്ന എംപിവി വാഹനം മൊത്തത്തിൽ പല ആഡംബര കാറുകളേയും തോൽപ്പിക്കുന്ന വിധത്തിലുള്ള സൌകര്യങ്ങളാണ് നൽകുന്നത്.

എന്നാൽ സജിത ബേട്ടിയുടെ കുടുംബത്തിലേക്കാണ് വാഹനം എത്തിയിരിക്കുന്നത്. ആരാണ് വാഹനത്തിന്റെ ഉടമയെന്ന് വ്യക്തമായിട്ടില്ലെങ്കിലും കാർണിവൽ താരത്തിന് പെരുത്തിഷ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. കാർണിവലിൽ റൈഡ് പോയിട്ട് ഇറങ്ങിയ സജിതയുടെ എക്‌പ്രഷൻ വൈറലായിട്ടുണ്ട്. എംപിവിയുടെ 7-സീറ്റർ ലിമോസിൻ മോഡലാണ് ഇവർ വാങ്ങിയിരിക്കുന്നത്.
33.95 ലക്ഷം രൂപയോളമായിരുന്നു ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ അടക്കിവാണിരുന്ന പ്രീമിയം മൾട്ടി പർപ്പസ് വാഹന നിരയിലേക്ക് 2020-ലാണ് കിയ കാർണവൽ എത്തുന്നത്. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായിട്ടായിരുന്നു ഇതിന്റെ മത്സരം. നിരത്തുകളിലും ലാഭകണക്കുകളിലും തരംഗം സൃഷ്‌ടിച്ച സെൽറ്റോസിന് ശേഷം കൊറിയൻ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിച്ച രണ്ടാമത്തെ മോഡലായിരുന്നു എംപിവി.

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ കാർണിവൽ വാങ്ങാനാവുമായിരുന്നു.ആഡംബരവും കിടിലൻ ഫീച്ചറുകളും കാരവൻ പ്രതീതിയുള്ള യാത്രാ മേൻമകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവൽ പ്രിയങ്കമാവാൻ കാരണം. മികവുറ്റ യാത്രാ സുഖവും എംപിവിയുടെ പ്രത്യേകതയാണ്. സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കാർണിവലിന്റെ ഹൃദയം.
ഇത് പരമാവധി 200 bhp കരുത്തിൽ 440 m torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഓപ്ഷൻ എംപിവിയിൽ ലഭ്യമല്ല. 13.9 കിലോമീറ്റര്‍ മൈലേജാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു. വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാര്‍ണിവലിന് അഴകേകുന്നത്.

അകത്തളത്തിൽ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മധ്യനിരയിലെ യാത്രക്കാര്‍ക്ക് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, കിയയുടെ UVO കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവയും കിയ കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








