നിർത്തി പൊയ്ക്കൂടേ... കാറിൽ കയറുന്നതിന് മുമ്പ് സാമന്ത മാധ്യമങ്ങളോട് പറഞ്ഞ കാര്യം വൈറലാവുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി ഇന്ന് പാന്‍ഇന്ത്യന്‍ താരമായി വളര്‍ന്നു നില്‍ക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയുടെ വ്യക്തി ജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു. എന്നും എല്ലാകാര്യങ്ങളും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സിനിമാ മേഖലയിലെ ചരുക്കം ചില നായിക നടിമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ മാധ്യമങ്ങളോട് കയർക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വര്‍ക്ക് ഔട്ടിന് ശേഷം ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന സാമന്തയ്ക്ക് നേരെ ക്യാമറയുമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോടാണ് താരം ചൂടായിരിക്കുന്നത്.

ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് ഒന്ന് നിര്‍ത്തൂവെന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്ന ചാനലുകാരോട് എടുക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. ഇതുകൂട്ടാക്കാതെ വീണ്ടും ദൃശ്യങ്ങൾ പകർത്തിയപ്പോഴാണ് താരം പ്രകോപിതയായത്.

Actress Samantha Angry At Media Before Getting On Her Range Rover Vogue Luxury SUV

വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സാമന്തയ്ക്ക് പിന്തുണയുമായി രം​ഗത്തുവന്നിരിക്കുന്നത്. ജീവിതത്തിന്‍റെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് പലപ്പോഴും പല സെലിബ്രേറ്റികൾ സംസാരിക്കാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണിത്. എന്നാല്‍ നടി ദേഷ്യപ്പെടുന്നതിനെതിരെയും കമന്‍റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോ വീഡിയോ എടുക്കരുതെന്ന് പറയുന്നത് എന്നാണ് പലരുടേയും ചോദ്യം.

എന്തായാലും ക്ഷുഭിതയായി വാഹനത്തിലേക്ക് കയറുന്ന സാമന്തയുടെ കാർ ലാൻഡ് റോവർ റേഞ്ച് റോവർ വോഗ് ആണെന്ന് ഇതിടിനടിൽ വണ്ടിഭ്രാന്തൻമാർ കണ്ടുപിടിച്ചിട്ടുണ്ട്. സെലിബ്രിറ്റകൾക്കിടയിൽ ഏറെ പ്രചാരമുള്ള ആഡംബര എസ്‌യുവികളിൽ ഒന്നാണിത്. 2.26 കോടി രൂപയോളം വില വരുന്ന മോഡലിന്റെ ഡാർക്ക് ഗ്രീൻ കളർ ഓപ്ഷനാണ് പാൻഇന്ത്യൻ നായിക തെരഞ്ഞെടുത്തിരിക്കുന്നത്.

Actress Samantha Angry At Media Before Getting On Her Range Rover Vogue Luxury SUV

ലോകത്തിലെ ഏറ്റവും ആഡംബര എസ്‌യുവികളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ലാൻഡ് റോവർ റേഞ്ച് റോവർ വോഗിന് 3.0 ലിറ്റർ V6 എഞ്ചിനാണ് കരുത്ത് പകരുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് 250 bhp പവറിൽ പരമാവധി 600 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

ലാൻഡ് റോവർ റേഞ്ച് റോവർ വോഗിൽ ഫുൾ-ടൈം AWD സിസ്റ്റത്തോടുകൂടിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണുള്ളത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ 8 സെക്കൻഡിനുള്ളിൽ കഴിയും. കൂടാതെ മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയാണ് സാമന്തയുടെ റേഞ്ച് റോവറിന് പുറത്തെടുക്കാനാവുക.

അഡാപ്റ്റീവ് എയർ സസ്‌പെൻഷനുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ 'മാജിക് കാർപെറ്റ്' റൈഡ് നിലവാരത്തിന് പേരുകേട്ട വാഹനം കൂടിയാണ് ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വോഗ്. ഡിസൈനിന്റെ കാര്യത്തിൽ ബ്രിട്ടീഷ് ബ്രാൻഡിന്റെ പുത്തൻ എസ്‌യുവികളുടെ അതേ ഡിസൈൻ ഭാഷ്യമാണ് വോഗും സ്വീകരിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ലക്ഷ്വറി ഫീച്ചറുകളാൽ നിറഞ്ഞ അകത്തളമാണ് എസ്‌യുവിക്കുള്ളത്.

പിൻ സീറ്റുകളാണ് റേഞ്ച് റോവറിന്റെ പ്രധാന ഹൈലൈറ്റ്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച സ്ഥലസൗകര്യവും അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ക്രമീകരണങ്ങൾ, ഓപ്ഷണൽ 4 സീറ്റർ കോൺഫിഗറേഷൻ എന്നിവ നൽകുന്ന ആഡംബര എസ്‌യുവി മികച്ച യാത്രാസുഖമാണ് സമ്മാനിക്കുന്നത്. ഒപ്പം ഉയർന്ന നിർമാണ നിലവാരവും സേഫ്റ്റി ഫീച്ചറുകളും കൂടി ചേരുന്നതോടെ റേഞ്ച് റോവർ വോഗ് മൊത്തത്തിൽ കിടിലമാവുന്നു. സ്റ്റോപ്പ് ഇറ്റ് ഗയ്‌സ് എന്ന് ഓണ്‍ലൈന്‍ ചാനലുകാരോട് ദേഷ്യപ്പെടുന്ന സാമന്ത എന്തായാലും വൈറലായക്കഴിഞ്ഞു.

More from DriveSpark

Article Published On: Wednesday, June 18, 2025, 17:40 [IST]
English summary
Actress samantha angry at media before getting on her range rover vogue luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X